ഭൂതകാലം ചികഞ്ഞ് വേട്ടയാടരുതെന്ന് സണ്ണി ലിയോണ്‍
നിങ്ങള്‍ എന്തിനാ എന്റ ഭൂതകാലം ചികഞ്ഞ് എന്നെ വേട്ടയാടുന്നതെന്ന് ബോളിവുഡ് അഭിനേത്രി സണ്ണി ലിയോണ്‍. അശ്ലീല ദൃശ്യങ്ങള്‍ പ്രരിപ്പിച്ചെന്ന കേസില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു സണ്ണി ലിയോണിന്റെ പ്രതികരണം.
മുംബൈയിലെ താനെ സ്റ്റേഷനിലെത്തിയാണ് സണ്ണി ലിയോണ്‍ മൊഴി നല്‍കിയത്. താന്‍ അമേരിക്കയില്‍ അഡല്‍റ്റ് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോഴുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇന്ത്യന്‍ സിനിമകളില്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാറില്ല. ഭൂതകാലത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ച് വേട്ടയാടുന്നത് ശരിയല്ലെന്നും സണ്ണി പറഞ്ഞു.
അഞ്ജലി പാലന്‍ എന്ന സ്ത്രീ നല്‍കിയ പരാതി പ്രകാരമാണ് മെയ് 15ന് സണ്ണി ലിയോണിനെതിരെ കേസെടുത്തത്. സൈബര്‍ സെല്ലിന്റെ നിര്‍ദേശപ്രകാരം അവര്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. നഗ്‌ന വീഡിയോകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചെന്നാണ് കേസ്.


Click it and Unblock the Notifications











