ഡിവോഴ്സാണ് നല്ലത്; ഒടുവിൽ പിരിഞ്ഞെന്ന് സൂചിപ്പിച്ച് ഇമ്രാൻ ഖാന്റെ ഭാര്യ; പ്രശ്നമായത് വിവാഹേതര ബന്ധം

സിനിമാ രം​ഗത്ത് നിന്ന് വർഷങ്ങളായി മാറി നിൽക്കുകയാണ് ഇമ്രാൻ ഖാൻ. നടനഭിനയിച്ച നിരവധി സിനിമകൾ ബോളിവുഡിൽ സൂപ്പർ ഹിറ്റായിരുന്നു.

സിനിമാ ലോകത്തെ പ്രശസ്തി ഇഷ്ടപ്പെടുന്നവരേറെയാണ്. സിനിമയ്ക്കപ്പുറം പ്രശസ്തി മാത്രം കണ്ട് സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നവരുമുണ്ട്. എന്നാൽ ലൈം ലൈറ്റിലെ ജീവിതം മടുത്ത് സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന വരും ഏറെയാണ്.

നടി അസിൻ, നടൻ ഇമ്രാൻ ഖാൻ തുടങ്ങിയവർ ഇതിനുദാഹരണമാണ്. വിവാഹ ശേഷം ഇനി അഭിനയിക്കില്ലെന്ന തീരുമാനമെടുക്കുകയായിരുന്നു അസിൻ. പിന്നീട് പാപ്പരാസി മാധ്യമങ്ങൾക്ക് പോലും അസിൻ മുഖം കൊടുത്തിട്ടില്ല.

ഇമ്രാൻ ഖാനെ സംബന്ധിച്ച് ലൈം ലൈറ്റ് ജീവിതം തനിക്ക് താങ്ങാൻ പറ്റാതായതോടെ പിൻമാറുകയായിരുന്നു. ബോളിവുഡ് സിനിമകളിൽ ശ്രദ്ധ നേടി വന്ന ചെറുപ്പക്കാരനായി കരിയറിന്റെ നല്ല സമയത്ത് നിൽക്കുമ്പോഴായിരുന്നു ഇമ്രാൻ ഖാന്റെ പിൻമാറ്റം.

ക്യാമറയ്ക്ക് മുന്നിൽ നിന്ന് പരമാവധി അകലം പാലിക്കാൻ ഇമ്രാൻ ഖാൻ ആ​ഗ്രഹിക്കുന്നു. അഭിനയത്തോട് വലിയ താൽപര്യം ഇമ്രാൻ ഖാനുണ്ടായിരുന്നില്ല. സംവിധാനത്തോടായിരുന്നു ഇഷ്ടം.

എന്നാൽ സുമുഖനായ ഇമ്രാനെ തേടി കൈ നിറയെ സിനിമകൾ വന്നു. സിനിമകൾ ഒന്നിന് പിറകെ ഒന്നായി വന്നതോടെ അഭിനയം ഇമ്രാന്റെ കരിയറായി മാറി.

എന്നാൽ അഭിനയം ഇനി വേണ്ടെന്ന് തീരുമാനിച്ച ഇമ്രാൻ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് മടങ്ങി. ഇമ്രാൻ ഖാൻ വ്യക്തി ജീവിതം ഇടയ്ക്ക് വാർത്തകളിൽ വരാറുണ്ട്. ബാല്യകാല സുഹൃത്തായിരുന്ന അവന്തിക മാലിക്കിനെയാണ് ഇമ്രാൻ ഖാൻ വിവാഹം കഴിച്ചിരുന്നത്.

Imran Khan

2011 ലായിരുന്നു വിവാഹം. ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന് കുറേ നാളുകളായി അഭ്യൂഹം പരന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് രണ്ട് പേരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വേർപിരിഞ്ഞെന്ന് പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ് അവന്തിക.

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് ഇതേക്കുറിച്ച് സൂചിപ്പിച്ചത്. ഡിവോഴാണ് അവൾക്ക് സംഭവിച്ച നല്ല കാര്യം എന്ന ക്യാപ്ഷനോടെയുള്ള റീൽ വീഡിയോയാണ് അവന്തിക സ്റ്റോറിയിൽ പങ്കുവെച്ചത്. നോട് ഓൺലി ഫോർ ഹെർ എന്ന് അവന്തിക ഇതിനൊപ്പം കുറിക്കുകയും ചെയ്തു.

2014 ലാണ് അവന്തികയ്ക്കും ഇമ്രാനും കുഞ്ഞ് പിറന്നത്. ഇമാറ മാലിക് ഖാൻ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. ഇമ്രാൻ ഖാന്റെ വിവാഹേതര ബന്ധമാണ് ഡിവോഴ്സിലേക്ക് നയിച്ചതെന്നാണ് വിവരം. നടി ലേഖ വാഷിം​ഗ്ടണുമായി ഇമ്രാൻ ഖാൻ പ്രണയത്തിലായിരുന്നത്രെ.

Imran Khan

ലേഖ മറ്റൊരാളുമായി വിവാഹിതയുമായിരുന്നു. എന്നാൽ ഇമ്രാനൊപ്പം ജീവിക്കാൻ ലേഖ തീരുമാനിച്ചെന്നും അവന്തിക ഇതറിഞ്ഞ് ഇമ്രാനുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് അന്ന് വന്ന അഭ്യൂഹങ്ങൾ.

നടൻ ആമിർ ഖാന്റെ ബന്ധുവാണ് ഇമ്രാൻ ഖാൻ. കുറേക്കാലത്തിന് ശേഷം ആമിറിന്റെ മകൾ ഇറാ ഖാനൊപ്പമുള്ള ഒരു ഫോട്ടോയിലാണ് ഇമ്രാൻ ഖാനെ പ്രേക്ഷകർ കാണുന്നത്.

കാഴ്ചയിൽ വലിയ മാറ്റം ഇമ്രാന് വന്നിരുന്നു. സംവിധായകനായ ഇമ്രാൻ സിനിമാ രം​ഗത്തേക്ക് തിരിച്ചു വന്നേക്കുമെന്നാണ് വിവരം.നടൻ ആമിർ ഖാന്റെ ബന്ധുവാണ് ഇമ്രാൻ ഖാൻ.

കുറേക്കാലത്തിന് ശേഷം ആമിറിന്റെ മകൾ ഇറാ ഖാനൊപ്പമുള്ള ഒരു ഫോട്ടോയിലാണ് ഇമ്രാൻ ഖാനെ പ്രേക്ഷകർ കാണുന്നത്. കാഴ്ചയിൽ വലിയ മാറ്റം ഇമ്രാന് വന്നിരുന്നു. സംവിധായകനായ ഇമ്രാൻ സിനിമാ രം​ഗത്തേക്ക് തിരിച്ചു വന്നേക്കുമെന്നാണ് വിവരം.

ഇമ്രാനെ പോലെ പല താരങ്ങൾക്കും ബോളിവുഡിലെ പ്രശസ്തിയിൽ മടുപ്പ് തോന്നി പിൻവാങ്ങിയിട്ടുണ്ട്. സെെറ വസിം, സന ഖാൻ തുടങ്ങിയവർ ഇതിനുദാഹരണമാണ്. മതപരമായ കാരണങ്ങളാലാണ് സനയും സൈറ വസിമും ബോളിവുഡ് വിട്ടത്.

രണ്ട് പേരും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് തന്റെ എല്ലാ ചിത്രങ്ങളും സൈറ ഒഴിവാക്കി. സൈറയുടെ മുഖം പിന്നീടാരും പൊതുവിടങ്ങളിൽ കണ്ടിട്ടില്ല. അതേസമയം സന ഖാൻ സോഷ്യൽ മീഡിയയിൽ സജീവമാണ്.

Read more about: imran khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X