പ്രണയം മകളിൽ നിന്ന് മറച്ചുവെക്കാതിരുന്നതിന് പിന്നിൽ; ഇമാറയ്ക്ക് കാമുകിയെ പരിചയപ്പെടുത്തിയതിനെ കുറിച്ച് ഇമ്രാൻ!

ഒരു ഇടവേളയെടുത്ത് സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും നടൻ ഇമ്രാൻ ഖാന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്. അതേസമയം സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിത വിശേഷങ്ങൾ പങ്കുവെച്ചും സിംഗിൾ ഫാദറെന്ന നിലയിൽ പലർക്കും മാതൃകയായും ഇമ്രാൻ ശ്രദ്ധ നേടുന്നുണ്ട്. 2024ൽ ഭാര്യ അവന്തിക മാലിക്കുമായുള്ള വിവാഹമോചനത്തിന് ശേഷം ഇമ്രാൻ ഖാന്റെയും അവന്തിക മാലിക്കിന്റെയും തുല്യസംരക്ഷണയിലാണ് ഇമറ കഴിയുന്നത്.

കൊടുത്താൽ അല്ലേ കിട്ടു..., മക്കളെ ചെറിയ പ്രായത്തിൽ തന്നെ ബോഡി​ങ് സ്കൂളിലാക്കി, സ്നേഹം നൽകിയില്ല; വിമർശനം!
കൊടുത്താൽ അല്ലേ കിട്ടു..., മക്കളെ ചെറിയ പ്രായത്തിൽ തന്നെ ബോഡി​ങ് സ്കൂളിലാക്കി, സ്നേഹം നൽകിയില്ല; വിമർശനം!

ഇരുവരും ചേർന്നാണ് മകൾ ഇമാറയെ വളർത്തുന്നത്. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകാൻ മകൾ തന്റെ ലൈറ്റ്‌ഹൗസ് ആയിരുന്നുവെന്ന് ഇമ്രാൻ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി ലേഖ വാഷിങ്ടണുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ചും അത് മകൾ ഇമാറയോട് എങ്ങനെ തുറന്ന് പറഞ്ഞുവെന്നതും അദ്ദേഹം വെളിപ്പെടുത്തുകയാണ്.

Actor Imran Khan

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് താരം മനസ് തുറന്നത്. ലേഖയും താനും പ്രണയത്തിലാകുന്നതിന് മുമ്പ് തന്നെ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും അതിനാൽ ഇമാറയ്ക്കും ലേഖയെ പരിചയമുണ്ടായിരുന്നുവെന്നും ഇമ്രാൻ പറഞ്ഞു. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം മാത്രമാണ് മാറിയത്.

അത് സംഭവിച്ചപ്പോൾ ഇമാറയോട് തുറന്ന് പറയണമെന്ന് ഞാൻ ആഗ്രഹിച്ചു. കുട്ടികളിൽ നിന്ന് കാര്യങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. അങ്ങനെ ചെയ്താൽ ആരോഗ്യകരമായ ഒരു ബന്ധം അവരുമായി വളർത്തിയെടുക്കാൻ കഴിയില്ല ഇമ്രാൻ പറഞ്ഞു. കുട്ടികളെ വളർത്തുന്നതിൽ സത്യസന്ധതയും മാതൃകയായി ജീവിക്കുന്നതുമാണ് ഏറ്റവും പ്രധാനമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കുട്ടികൾ നമ്മൾ പറയുന്നത് അല്ല നമ്മൾ ചെയ്യുന്നതാണ് പിന്തുടരുന്നത്.

അഹാന പ്രശ്നം വഷളാക്കി, അമ്മയ്ക്ക് വേണ്ടി പോരാളിയായി; തൻവിക്കും അമ്മൂമ്മയ്ക്കുമുണ്ടായ മാന​ഹാനി...; ചർച്ച
അഹാന പ്രശ്നം വഷളാക്കി, അമ്മയ്ക്ക് വേണ്ടി പോരാളിയായി; തൻവിക്കും അമ്മൂമ്മയ്ക്കുമുണ്ടായ മാന​ഹാനി...; ചർച്ച

അതുകൊണ്ട് തന്നെ അവൾക്ക് നല്ല മാതൃകയാകുന്ന രീതിയിലാണ് ഞാൻ ജീവിക്കാൻ ശ്രമിക്കുന്നത്. കുട്ടികളോട് അവർ ചിന്തിക്കാനും മനസിലാക്കാനും കഴിയുന്ന വ്യക്തികളാണെന്ന ബഹുമാനത്തോടെയാണ് സംസാരിക്കേണ്ടത് താരം പറഞ്ഞു. ഇമാറ വളരുന്നതിനനുസരിച്ച് അച്ഛനും മകളും തമ്മിലുള്ള ബന്ധവും മാറിയെന്നും ഇമ്രാൻ പറയുന്നു. ഇപ്പോൾ അവളുടെ സുഹൃത്തുക്കളുടെ മുന്നിൽ ഞാൻ അത്ര കൂൾ അല്ല.

ഇന്നും ഞാൻ ഉറക്കെ ഐ ലവ് യൂ എന്ന് പറയാറുണ്ട്. പക്ഷെ അവളുടെ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്നത്ര കൂളല്ല അദ്ദേഹം തമാശയായി പറഞ്ഞു. പിതൃത്വം സിനിമകളെ കാണുന്ന തന്റെ കാഴ്ചപ്പാടിലും മാറ്റമുണ്ടാക്കിയെന്ന് ഇമ്രാൻ വ്യക്തമാക്കി. മകൾക്കൊപ്പം കാർട്ടൂണുകളും സിനിമകളും കാണുമ്പോൾ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് കൂടുതൽ ബോധവാനായെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഞാൻ ലോകത്തെ മകളുടെ കാഴ്ചപ്പാടിലൂടെയാണ് കാണുന്നത്.

Actor Imran Khan

പല കാർട്ടൂണുകളിലും സിനിമകളിലും സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല. സ്ത്രീ വിരുദ്ധ ആശയങ്ങൾ പലപ്പോഴും അവയിൽ ശക്തിപ്പെടുത്തപ്പെടുന്നുണ്ട്. അതുകൊണ്ടാണ് എന്റെ സിനിമകളിലും സ്ത്രീകളെ പോസിറ്റീവായി അവതരിപ്പിക്കണമെന്ന ചിന്ത ശക്തമായത് താരം പറഞ്ഞു. മകളെ ചെറുപ്പം മുതൽ പൊതുശ്രദ്ധയിൽ നിന്ന് അകറ്റിനിർത്താനാണ് ശ്രമിച്ചതെന്നും ഇമ്രാൻ പറഞ്ഞു.

ആളുകൾ തനിക്കൊപ്പം ഫോട്ടോ എടുക്കാൻ എത്തുന്നത് മകൾ ശ്രദ്ധിച്ച് തുടങ്ങിയെന്ന് മനസിലാക്കിയ ശേഷമാണ് താൻ സിനിമകളിൽ അഭിനയിക്കാറുണ്ടെന്ന് ഇമാറയോട് വിശദീകരിച്ചതെന്നും ഇമ്രാൻ പറഞ്ഞു. കുറേകാലം അവളെ ലൈംലൈറ്റിൽ നിന്ന് മാറ്റിനിർത്തി. ഒരിക്കൽ അവൾ ചോദിച്ചു എന്തിനാണ് ആളുകൾ നിങ്ങളോടൊപ്പം ഫോട്ടോ എടുക്കുന്നത്?. അപ്പോഴാണ് ഞാൻ സിനിമകളിൽ അഭിനയിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ആളുകൾ എന്നെ തിരിച്ചറിയുന്നതെന്നും പറഞ്ഞത്. ഇന്നുവരെ എന്റെ സിനിമകളൊന്നും ഞാൻ അവളെ കാണിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു.

പ്രണയിച്ചവരിൽ അവൻ മാത്രമായിരുന്നു മോശം, ഇങ്ങനെ പറ്റിക്കുമെന്ന് കരുതിയില്ല; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്
പ്രണയിച്ചവരിൽ അവൻ മാത്രമായിരുന്നു മോശം, ഇങ്ങനെ പറ്റിക്കുമെന്ന് കരുതിയില്ല; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും നിയന്ത്രണം ആവശ്യമാണെന്ന് ഇമ്രാൻ വിശ്വസിക്കുന്നു. കുട്ടികൾ മാത്രമല്ല എല്ലാവരും ഇന്ന് അമിതമായി ഓൺലൈനിലാണ്. അതിനാൽ ഇമാറയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ചില വ്യക്തമായ നിയമങ്ങൾ ഞാൻ നിശ്ചയിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. തിരക്കുകൾക്കിടയിലും മകൾക്കൊപ്പം ലളിതമായ നിമിഷങ്ങൾ ആസ്വദിക്കാനാണ് ഇമ്രാൻ ഇഷ്ടപ്പെടുന്നത്.

റോളർബ്ലേഡിംഗ് മുതൽ മകളുടെ നീളമുള്ള മുടി കഴുകുകയും ഉണക്കുകയും മുടി പിന്നുകയും ചെയ്യുന്നത് അടക്കം താൻ പഠിച്ചെടുത്ത അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. എനിക്ക് അവളുടേതുപോലെ ഇത്രയും മുടിയില്ലല്ലോ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ഇമ്രാൻ ആദ്യം ഞാൻ ഉണ്ടാക്കിയ മുടിപ്പിണയലുകൾ കാണാൻ പോലും കൊള്ളാത്തതായിരുന്നു. പക്ഷെ ഇപ്പോൾ അതിൽ ഞാൻ ഏറെ മെച്ചപ്പെട്ടു. അതും ഒരു വലിയ യാത്ര തന്നെയായിരുന്നു എന്നും കൂട്ടിച്ചേർത്തു.

Read more about: imran khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X