സെറ്റില്‍ ഗായത്രി മന്ത്രം വരെ ഉരുവിട്ടു; ശ്രീദേവിയും ദിവ്യഭാരതിയും തമ്മിലുള്ള നിഗൂഢ സാമ്യത

ശ്രീദേവിയും ദിവ്യ ഭാരതിയും സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡിനെ ഇളക്കി മറിച്ച നടിമാരായിരുന്നു. ഇവര്‍ തമ്മില്‍ ഒത്തിരി സാമ്യങ്ങളുമുണ്ട്. ഇരുവരുടെയും മരണവും ഏകദേശം ഒരു പോലെയായിരുന്നു എന്നും പറയാം. ദിവ്യ ഭാരതിയുടെ സിനിമ ജീവിതം ഒരു കൊടുങ്കാറ്റു പോലെയായിരുന്നു.

നാല് വര്‍ഷത്തില്‍ ദില്‍ കാ കസൂര്‍, ഷോല ഓര്‍ ഷബ്‌നം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചാണ് ദിവ്യാ ഭാരതി മരണത്തിലേക്ക് പോയത്. ദിവ്യ ഭാരതിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സംവിധായകരും നടന്മാരും കാത്തു നില്‍ക്കുമ്പോഴാണ് പെട്ടെന്നുള്ള മരണം അവരെ തേടിയെത്തുന്നത്. 1993ല്‍ തന്റെ 19-ാമത്തെ വയസില്‍ അപകടത്തില്‍ അപാര്‍ട്ട്‌മെന്റിന്റെ അഞ്ചാമത്തെ നിലയില്‍ നിന്ന് വീണാണ് ദിവ്യ ഭാരതി മരിക്കുന്നത്.

divya

ശ്രീദേവിയെ തന്നെ ലാഡ്‌ല എന്ന സിനിമയിലേക്ക് ദിവ്യ ഭാരതിക്ക് പകരം കാസ്റ്റ് ചെയ്തതും രൂപത്തിലും ഭാവത്തിലും ദിവ്യ ഭാരതിയെ ഓര്‍മിപ്പിക്കുന്നതിനാല്‍ തന്നെയാണ്. ശ്രീദേവിയും അനില്‍ കപൂറും രവീണ ടണ്ടനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ലാഡ്‌ല എന്ന ചിത്രം റിലീസ് ചെയ്തിട്ട് മാര്‍ച്ച് 25ന് 30 വര്‍ഷം പൂര്‍ത്തിയായി. ലാഡ്‌ലയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് ദിവ്യ ഭാരതിയുടെ മരണം സംഭവിക്കുന്നത്.

ലാഡ്‌ല എന്ന സിനിമയുടെ ഭൂരിഭാഗവും ദിവ്യ ഭാരതി അഭിനയിച്ചു കഴിഞ്ഞതിന് ശേഷമാണ് അവരുടെ മരണം സംഭവിക്കുന്നത്. ഇതിന് ശേഷം സിനിമയുടെ സംവിധായകന്‍ രാജ് കന്‍വാല്‍ ആണ് ദിവ്യ ഭാരതിക്ക് പകരം ശ്രീദേവിയെ ചിത്രത്തിലേക്ക് കൊണ്ടു വരുന്നത്. ദിവ്യ ഭാരതിയെ അനുസ്മരിപ്പിക്കും വിധം അത്രയും ഗംഭീരമായിരുന്നു ശ്രീദേവി ആ ചിത്രത്തില്‍.

ലാഡ്‌ലയില്‍ ശ്രീദേവിയല്ലായിരുന്നു ആദ്യം അഭിനയിച്ചത്. ദിവ്യഭാരതിയുടെ മരണത്തോടെ ഭൂരിഭാഗവും ഷൂട്ട ചെയ്ത ചിത്രം കെട്ടി പൂട്ടി പോകാനാണ് ആള്‍ക്കാര്‍ പറഞ്ഞത് എന്നാണ് രാജ് കന്‍വാള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതിന് ശേഷം സംവിധായകന്‍ ശ്രീദേവിയുടെ അടുത്ത് പോവുകയായിരുന്നു. ഇത് ചെയ്യാമോ എന്നല്ല, നിങ്ങളിത് ചെയ്യണം എന്നാണ് താന്‍ ശ്രീദേവിയോട് പറഞ്ഞത്.

അവര്‍ കുറച്ച് നേരം എന്നെ നോക്കിയിട്ട് കഥ പറയാന്‍ ആവശ്യപ്പെട്ടു. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചു. പിന്നെ നടന്നതൊക്കെ ഒരു ചരിത്രമാണ് എന്നാണ് സംവിധായകന്‍ പറയുന്നത്. ദിവ്യയുടെ 90 ശതമാനം ഭാഗവും അഭിനയിച്ച് കഴിഞ്ഞ ശേഷവും ശ്രീദേവിക്കായി സ്‌ക്രിപ്റ്റ് മാറ്റിയെഴുതിയെന്ന് ലാഡ്‌ല എഴുതിയ അനീസ് ബാസ്മീയും പറഞ്ഞു.

ദിവ്യയെ നഷ്ടപ്പെട്ടതിലും സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിലും എല്ലാവരും ദുഃഖിതരായിരുന്നു. എന്നാല്‍ ശ്രീദേവിയെ വെച്ച് സിനിമ എടുത്ത് അത് എഡിറ്റ് ചെയ്യുമ്പോള്‍ മനസിലായിരുന്നു പടം സൂപ്പര്‍ ഹിറ്റാവുമെന്ന് എന്നും അനീസ് പറഞ്ഞു. ദിവ്യാ ഭാരതി അഭിനയിച്ചുവെച്ച ആ കഥാപാത്രത്തെ ശ്രീദേവിയേക്കാള്‍ നന്നായി ചെയ്യാന്‍ മറ്റാരെക്കൊണ്ടും സാധിക്കുമായിരുന്നില്ലെന്ന് സിനിമയുടെ ഫൈനല്‍ പ്രൊഡക്ട് അവസാനം കണ്ട എല്ലാവര്‍ക്കും മനസിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

divya

ശ്രീദേവി അഭിനയിക്കുമ്പോള്‍ ദിവ്യ അഭിനയിക്കുന്ന പോലെ തന്നെ തോന്നിയിരുന്നു. ഒരു സീനില്‍ ആദ്യം ഷൂട്ട് ചെയ്തപ്പോള്‍ ദിവ്യ ഭാരതി എങ്ങനെയാണോ ഡയലോഗ് പറയുമ്പോള്‍ പരുങ്ങിയത് അതേ പോലെ ശ്രീദേവിയും പരുങ്ങി. ഇത് കണ്ട് ഒപ്പം അഭിനയിച്ച രവീണ ടണ്ടന്‍ അടക്കം എല്ലാവരും ഭയന്നു എന്ന് രവീണ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ദിവ്യ ഭാരതി പറയാന്‍ ബുദ്ധിമുട്ടിയ അതേ ഡയലോഗ് ആണ് ശ്രീദേവിയും പറയാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയത് എന്നാണ് രവീണ പറഞ്ഞത്. ഇതോടെ ശക്തി കപൂറിന്റെ നിര്‍ദേശ പ്രകാരം സെറ്റില്‍ തേങ്ങ ഉടയ്ക്കുകയും ഗായത്രി മന്ത്രം ചൊല്ലുകയും ചെയ്തു എന്നും പറയുന്നു. ശ്രീദേവിയുടെ മരണവും രാജ്യത്തെ തന്നെ ഞെട്ടിച്ചതായിരുന്നു. അല്‍ ജസീറയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവിയെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകായായിരുന്നു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു ശ്രീദേവിയുടെ മരണ കാരണം.

More from Filmibeat

Read more about: sreedevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X