പ്രിയയും ദീപികയും തമ്മിൽ പുലിവാലായല്ലോ!! പ്രശ്നമായത് ഗൗണുകൾ, വൈറലാകുന്ന താരങ്ങളുടെ വീഡിയോ..
പുതിയ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസർ പുറത്തെത്തിയിരുന്നു.
ഒറ്റ കണ്ണിറക്കലിലൂടെ ഇന്ത്യൻ സിനിമ ലോകത്തെ വീഴ്ത്തിയ താരമാണ് പ്രിയ പ്രാകാശ് വാര്യർ. മലയാളത്തിലും ബോളിവുഡിലുമായി ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ആദ്യ ചിത്രം റിലീസാകും മുൻപ് തന്നെ പ്രിയ ആഗോള ക്രഷായി മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം താരത്തിന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസർ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിനു ലഭിച്ചത്. മലയാളിയായ പ്രശാന്ത് മാമ്പൂള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച ചിത്രമാണിത്. ചിത്രത്തിന്റെ ടീസർവന്നതോടൊ ബോളിവുഡ് കോളങ്ങളിലും മീഡിയയിലും പ്രിയ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ബോളിവുഡ് മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച വിഷയം ടീസർ ലോഞ്ചിന് പ്രിയ ധരിച്ചിരുന്ന വസ്ത്രമാണ്. കറുപ്പും സ്വർണ്ണ കള്ളറുമുളള ഗൗണായിരുന്നു താരം ധരിച്ചത്. 2012 ൽ വോഗ് മാസികയുടെ ബ്യൂട്ടി പുരസ്കാരം ഏറ്റവും വാങ്ങാൻ വന്നപ്പോൾ ഇതേ തരത്തിലുളള വസ്ത്രമായിരുന്നു ദീപി ധരിച്ചിരുന്നത്. ഈ രണ്ടു ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.70 കോടി രൂപ മുതല്‍ മുടക്കിലാണ് പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് ഒരുങ്ങുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ഗണത്തിൽപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്


Click it and Unblock the Notifications











