സംവിധായകൻ പിന്മാറി, ബോളിവുഡുമായി കങ്കണയുടെ യു​ദ്ധം; മണികർണികയ്ക്ക് ശേഷം താരത്തിന് നഷ്ടപ്പെട്ടത്

ബ്രീട്ടീഷ് ഭരണത്തിനെതിരെ പട പൊരുതിയ ഝാൻസി റാണിയുടെ ജീവിതത്തെയും പോരാട്ടങ്ങളെയും ആസ്പദമാക്കിയെടുത്ത ബോളിവുഡ് സിനിമയാണ് 2019 ൽ പുറത്തിറങ്ങിയ മണികർണിക: ദ ക്യൂൻ ഓഫ് ഝാൻസി. നടി കങ്കണ റണൗത്ത് നായികയായെത്തിയ സിനിമ റിലീസിന് മുമ്പേ തന്നെ വലിയ ചർച്ചയായിരുന്നു. കങ്കണയുടെ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയ ചിത്രമാണിത്. അക്കാലത്ത് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള നടിയാണ് കങ്കണ റണൗത്ത്.

എന്നാൽ മണികർണിക കങ്കണയുടെ ഖ്യാതിയെ ബാധിച്ചു. പക്ഷെ സിനിമയായിരുന്നില്ല ഇതിന് കാരണം. മണികർണികയുടെ ഷൂട്ടിം​ഗിനിടയിലും പ്രൊമോഷന്റെ സമയത്തും കങ്കണയുണ്ടാക്കിയ പ്രശ്നങ്ങളാണ്. സിനിമ ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധമായിരുന്നെങ്കിൽ സിനിമയ്ക്ക് പുറത്ത് ബോളിവുഡിലെ വമ്പൻമാർക്കെതിര കങ്കണയുടെ യുദ്ധമായിരുന്നു. മണികർണികയ്ക്ക് മുമ്പേ താൻ അഭിനയിക്കുന്ന സിനിമകളുടെ സംവിധാനത്തിലും മറ്റും അമിതമായി ഇടപെടുന്ന നടിയാണ് കങ്കണയെന്ന് ആരോപണമുണ്ടായിരുന്നു.

Kangana Ranaut  Krish

മണികർണിക റിലീസ് ചെയ്തപ്പോൾ ഏറെക്കുറെ ഇക്കാര്യം സത്യമാണെന്ന് വ്യക്തമായെന്ന് ചിലർ ചൂണ്ടിക്കാട്ടുകയുണ്ടായി. കൃഷ് ആയിരുന്നു ചിക്രത്തിന്റെ ആദ്യ സംവിധായകൻ. സിനിമയുടെ ഭൂരിഭാ​ഗവും ഇദ്ദേഹം ഷൂട്ട് ചെയ്തതാണ്. എന്നാൽ ഒരു ഘട്ടത്തിൽ കൃഷ് സിനിമയിൽ നിന്നും പിന്മാറി. ഇതോടെ സംവിധാനവും കങ്കണ തന്നെ ഏറ്റെടുത്തു. എന്നാൽ പ്രശ്നം അതുകൊണ്ടും അവസാനിച്ചില്ല. മണികർണികയിലെ നായക സ്ഥാനത്ത് നിന്നും സോനു സൂദ് പിന്മാറി.

പ്രശ്നങ്ങൾ അതിജീവിച്ച് കങ്കണ ഷൂട്ടിം​ഗ് പൂർത്തിയാക്കി. എന്നാൽ സംവിധായകന്റെ ക്രെഡിറ്റ് നൽകേണ്ടിടത്തത് കൃഷിനെ ഒഴിവാക്കി. തന്റെ പേര് മാത്രം കങ്കണ വെച്ചു. ഇതോടെ കൃഷ് നടിക്കെതിരെ രം​ഗത്ത് വന്നു. കങ്കണ തന്നെ തന്ത്രപൂർവം ഒഴിവാക്കുകയായിരുന്നെന്ന് കൃഷ് ആരോപിച്ചു. മണികർണികയുടെ വലിയൊരു ഭാ​ഗവും താൻ ഷൂട്ട് ചെയ്തതാണ്. എന്നാൽ ഇത് നടി മറച്ച് വെച്ചെന്ന് കൃഷ് ആരോപിച്ചു. എന്നാൽ മണികർണികയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ഉൾപ്പെടെ അന്ന് കങ്കണയെ അനുകൂലിക്കുകയാണുണ്ടായത്.

Kangana Ranaut

മണികർണികയിലെ ചില അഭിനേതാക്കളും അന്ന് കങ്കണയ്ക്കതെിരെ രം​ഗത്ത് വന്നു. നടി മിഷ്തി ചക്രവർത്തി ഉന്നയിച്ച ആരോപണം ചർച്ചയായി. കൃഷ് സംവിധാനം ചെയ്തപ്പോൾ മണികർണികയിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ കങ്കണ സംവിധാനം ഏറ്റെടുത്തതോടെ ഈ സീനുകൾ വെട്ടിച്ചുരുക്കിയെന്ന് നടി ആരോപിച്ചു.

ഏത് ഭാ​ഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തണമെന്നത് സംവിധായികയായ തന്റെ അധികാരമാണെന്നാണ് അന്ന് കങ്കണ നൽകിയ വിശദീകരണം. സിനിമ റിലീസ് ചെയ്തപ്പോൾ ബോളിവുഡിലെ പ്രമുഖരെല്ലാം മൗനത്തിലായിരുന്നു. ഇത് കങ്കണയെ ചൊടിപ്പിച്ചു. ബോളിവുഡിലെ പല പ്രമുഖരുടെയെയും തനി നിറം താൻ പുറത്ത് കൊണ്ട് വരുമെന്ന് അന്ന് കങ്കണ പറഞ്ഞു.

തുടരെ വലിയ താരങ്ങൾക്കെതിരെ നടി രം​ഗത്തെത്തി. കങ്കണയുടെ പ്രതിച്ഛായയെ അന്ന് നൽകിയ അഭിമുഖങ്ങൾ വലിയ തോതിൽ ബാധിച്ചു. മണികർണിക, പങ്ക എന്നീ സിനിമകളിലെ പ്രകടനം മികച്ച നടിക്കുള്ള ദേശീയ പുരസ്കാര കങ്കണയ്ക്ക് നേടിക്കൊടുത്തു. എന്നാൽ പിന്നീട് ഒരിക്കൽ പോലും ഒരു ഹിറ്റ് സിനിമ കങ്കണയുടെ കരിയറിൽ ഉണ്ടായിട്ടില്ല. ജ‍ഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലെെവി, തേജസ്, ധക്ക‍ഡ്, ചന്ദ്രമുഖി 2 തുടങ്ങിയ സിനിമകളെല്ലാം പരാജയപ്പെട്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X