»   » ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

Posted By:
Subscribe to Filmibeat Malayalam

ഇത്തവണ ഓസ്‌കാര്‍ അവാര്‍ഡിനായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചതാണ്. ആര് ഓസ്‌കാര്‍ സ്വന്തമാക്കും എന്നു പ്രവചിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. എന്നാല്‍, ബോക്‌സോഫീസില്‍ ചരിത്രം കുറിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ഓസ്‌കാര്‍ സ്വന്തമാക്കുമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.

അമോല്‍ പലേക്കര്‍ അധ്യക്ഷനായ 16 അംഗ ജൂറി കഴിഞ്ഞ ദിവസമാണ് ബാഹുബലിയെ ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്ന സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതോടെ കടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ് ഇന്ത്യന്‍ സിനിമകള്‍. മറാത്തി ചിത്രം കോര്‍ട്ട്, കാക്കമുട്ടൈ,ഹൈദര്‍,പികെ,ബജ്രംഗി ഭായിജാന്‍,പികു,മസ്സാന്‍,ലത്തീഫ്,ക്വിസ്സ,ബേബി,എന്‍ എച്ച്10 തുടങ്ങിയ ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായ എസ്.എസ് രാജ്മൗലി ചിത്രം ബാഹുബലിയും ഓസ്‌കാര്‍ പട്ടികയിലുണ്ട്. ബാഹുബലി ഇത്തവണത്തെ ഓസ്‌കാര്‍ നേടുമോയെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

ധനുഷ് നിര്‍മ്മിച്ച കാക്കമുട്ടൈ എന്ന തമിഴ് ചിത്രവും മത്സരരംഗത്തുണ്ട്. കുട്ടികളുടെ കഥപറഞ്ഞ ചിത്രം സംവിധാനം ചെയ്തത് മണികണ്ഠനാണ്.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

ഏറ്റവും മികച്ച സിനിമയ്ക്കുള്ള ദേശീയ അംഗീകാരം നേടിയ കോര്‍ട്ട് എന്ന ചിത്രവും ഓസ്‌കാര്‍ മത്സര പട്ടികയില്‍ ഇടം പിടിച്ചു. ചൈതന്യ തമാന്നേ സംവിധാനം ചെയ്ത ചിത്രം മനുഷ്യരുടെ ജീവിതത്തില്‍ നിയമം എങ്ങനെ ഇടപ്പെടുന്നു എന്നതാണ് വരച്ചുകാട്ടിയത്.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

ആമീര്‍ ഖാന്‍ വ്യത്യസ്ത വേഷത്തില്‍ എത്തി പ്രേക്ഷകരെ ഞെട്ടിച്ച പികെ എന്ന ചിത്രവും മത്സരരംഗത്തുണ്ട്.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

സല്ലുവിന്റെ സിനിമാ ജീവിതത്തിലെ നാഴികകല്ലായി മാറിയ ചിത്രമാണ് ബജ്രംഗി ഭായിജാന്‍. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രവും ഓസ്‌കാറിനായി മത്സരിക്കുന്നുണ്ട്.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

റെക്കോര്‍ഡ് കലക്ഷന്‍ സ്വന്തമാക്കിയ അമിതാഭ് ബച്ചന്റെ പികു എന്ന ചിത്രവും മത്സരരംഗത്തുണ്ട്. ദീപിക പദുക്കോണ്‍,ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

അനുഷാക ശര്‍മ്മയുടെ ആക്ഷന്‍ ത്രില്ലര്‍ എന്‍എച്ച്10 എന്ന ചിത്രവും ഓസ്‌കാറിനായി മത്സരിക്കുന്നുണ്ട്.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

അക്ഷയ് കുമാറിനെ നായകനാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത ചിത്രം ബേബിയും മത്സരിക്കും.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

ഒട്ടേറെ അവാര്‍ഡുകള്‍ വാരി കൂട്ടിയ നീരജ് ഗെയ്‌വാന്റെ മസ്സാന്‍ എന്ന ചിത്രവും ഓസ്‌കാര്‍ മത്സരരംഗത്തുണ്ട്.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

ഇര്‍ഫാന്‍ ഖാന്‍ സിഖ് പിതാവിന്റെ വേഷത്തില്‍ എത്തി പ്രേക്ഷകരെ ഞെട്ടിപ്പിച്ച ചിത്രമാണ് ക്വിസ്സ.

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ബാഹുബലി സ്വന്തമാക്കുമോ?

ഷാഹിദ് കപൂറിന്റെ ഹൈദര്‍ എന്ന ചിത്രവും ഓസ്‌കാറിനായി മത്സരിക്കുന്നുണ്ട്. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത ചിത്രമാണ് ഹൈദര്‍.

English summary
The Film Federation of India will soon announce India’s official entry to the 88th Academy Awards.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam