സല്‍മാന്‍ ഖാന്റെ ഭാരത് കണ്ട് വിജയം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം! നന്ദി പറഞ്ഞ് സൂപ്പര്‍താരം!
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് ഭാരത്. സല്‍മാന്റെ ഇത്തവണത്തെ ഈദ് റിലീസായിട്ടാണ് ബിഗ് ബഡ്ജറ്റ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഭാരത് തിയ്യേറ്ററുകളില്‍ തുടരുന്നത്.
സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ബോളിവുഡ് സൂപ്പര്‍ താരത്തിന് ഒരു ഹിറ്റ് ചിത്രം ലഭിച്ചിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ ഭാരത് കാണാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും എത്തിയിരുന്നു.

ഭാരത് എന്ന ചിത്രം
സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹേ എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം സല്‍മാന്‍ ഖാനെ നായകനാക്കി അലി അബാസ് സഫര്‍ സംവിധാനം ചെയ്ത സിനിമയാണ് ഭാരത്. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടായിരുന്നു സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിയത്. റേസ് 3യുടെ പരാജയത്തിന് ശേഷം സൂപ്പര്‍താരത്തിന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം കൂടിയായിരുന്നു ഭാരത്. കത്രീന കൈഫ് തന്നെയായിരുന്നു ഇത്തവണയും സല്‍മാന്റെ നായികാ വേഷത്തില്‍ എത്തിയിരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ഭാരത് തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും സിനിമ കാണാനായി പോയത്. ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന്റെ വിജയം ആഘോഷിക്കുകയാണ് താരങ്ങള്‍. സല്‍മാന്റെ ഭാരത് കണ്ടുകൊണ്ടായിരുന്നു ഇന്ത്യന്‍ ടീം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ലണ്ടനിലെ തിയ്യേറ്ററിലാണ് താരങ്ങളെല്ലാം സിനിമ കാണാനായി എത്തിയിരുന്നത്.

ഭാരത് കണ്ടതിന് ശേഷം
ഭാരത് കണ്ടതിന് ശേഷം ഇന്ത്യന്‍ താരം കേദാര്‍ ജാദവാണ് ട്വിറ്റര്‍ പേജില്‍ സഹതാരങ്ങള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ചത്. ഭാരതത്തിന്റെ ടീം ഭാരത് കണ്ടതിന് ശേഷം എന്ന ക്യാപ്ഷനോടെയാണ് കേദാര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കേദാറിനൊപ്പം എംഎസ് ധോണി, ഹര്‍ദിക്ക് പാണ്ഡ്യ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

നന്ദി പറഞ്ഞ് സല്‍മാന്‍ ഖാനും
കേദാറിന്റെ ട്വീറ്റിനു പിന്നാലെ നന്ദി പറഞ്ഞ് സല്‍മാന്‍ ഖാനും ട്വീറ്ററില്‍ എത്തിയിരുന്നു. ഭാരത് കണ്ടതിന് നന്ദി ഭാരത് ടീം. ഇനി വരുന്ന മല്‍സരങ്ങള്‍ക്ക് എല്ലാവിധ ആശംസകളും. ഭാരതം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. സല്‍മാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. കേദാര്‍ ജാദവിന്റെ ട്വീറ്റും സല്‍മാന്‍ ഖാന്റെ റീട്വിറ്റും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

സിനിമ കണ്ടവരെല്ലാം
അതേസമയം റിലീസ് ദിനം വന്ന മികച്ച പ്രതികരണങ്ങളും മൗത്ത് പബ്ലിസിറ്റിയുമായിരുന്നു ഭാരതിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് പങ്കുവെച്ചിരുന്നത്. ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം ഭാരത് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അടക്കമുളളവരാണ് സിനിമയ്ക്ക് അഞ്ചില്‍ നാല് റേറ്റിങ് കൊടുത്തിരുന്നത്.


Click it and Unblock the Notifications