For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍; ഇന്നും വിവാഹം കഴിക്കാതെ ആശ പരേഖ് ജീവിക്കാനുള്ള കാരണം ആ കാമുകന്‍

  |

  വിവാഹം സ്വര്‍ഗത്തില്‍ വച്ച് നടക്കുമെന്നാണ് ചിലര്‍ പറയാറുള്ളത്. അങ്ങനെ നഷ്ടപ്രണയവുമായി വിരഹദുഃഖത്തില്‍ കഴിയുന്ന ഒട്ടനവധി പേരുണ്ട്. ബോളിവുഡിലേക്ക് നോക്കുകയാണെങ്കില്‍ നടി ആശ പരേഖിന്റെ ജീവിതവും ഇതിനോട് സമാനമാണ്. നടിയും സംവിധായികയും നിര്‍മാതാവുമൊക്കെയായി ഹിന്ദി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു ആശ.

  ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാണ് ആശ പരേഖ്. 1959 മുതല്‍ 1973 വരെ നിരന്തരം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച അഭിനേത്രി കൂടിയായിരുന്നു. ഇപ്പോള്‍ എണ്‍പത് വയസുള്ള നടി അവിവാഹിതയായി തുടരുകയാണ്. അതിന്റെ കാരണമെന്താണെന്ന് ചോദിച്ചാല്‍ നഷ്ടപ്രണയമാണെന്ന് പറയാം. ആശയെ കുറിച്ച് പ്രചരിക്കുന്ന പുതിയ റിപ്പോര്‍ട്ടിലെ വിശേഷങ്ങള്‍ വായിക്കാം.

  ഒരു ചാക്ക് നിറയെ പ്രണയലേഖനങ്ങള്‍ വന്നിരുന്ന ആശ ഇന്നും അവിവാഹിതയായി തുടരുകയാണ്. നടിയുടെ ജീവിതത്തില്‍ അവര്‍ സ്‌നേഹിച്ചത് ഒരു പുരുഷനെ മാത്രമാണ്. നടന്‍ ആമിര്‍ ഖാന്റെ അമ്മാവനും ഇമ്രാന്‍ ഖാന്റെ മുത്തച്ചനുമായ നസീര്‍ ഹുസൈനായിരുന്നു ആശയുടെ മനംകവര്‍ന്ന ആ പുരുഷന്‍. ആശയെ നായികയാക്കി നസീര്‍ സംവിധാനം ചെയ്ത 'ദില്‍ ദേകെ ദേഖോ' എന്ന ചിത്രം ഹിറ്റായിരുന്നു. അങ്ങനെയാണ് ഇഷ്ടത്തിലാവുന്നത്.

  Also Read: പ്രഭാസിന്റെ സ്പെഷ്യൽ ഷോകൾക്ക് ആളില്ല; നടന്റെ താരമൂല്യം ഇടിഞ്ഞോയെന്ന് ചോദ്യങ്ങൾ

  'ദ ഹിറ്റ് ഗേള്‍' എന്ന പേരില്‍ ആത്മകഥ എഴുതിയപ്പോള്‍ തന്റെ കാമുകന്റെ പേര് ആശ തന്നെ വെളിപ്പെടുത്തി. നടി നസീറിനെ സ്‌നേഹിക്കുമ്പോള്‍ അദ്ദേഹം വിവാഹിതനായിരുന്നു. പ്രണയിച്ചയാളെ തന്നെ വിവാഹം കഴിക്കാന്‍ സാധിക്കാതെ വന്നതോടെ ആശ ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. 'താനൊരിക്കലും മറ്റൊരാളുടെ കുടുംബം കലക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന്' ആശ ഒരിക്കല്‍ പറഞ്ഞു.

  'നസീര്‍ സാബിന്റെ കുടുംബവുമായി ഒരിക്കലും കലഹം ഉണ്ടായിരുന്നില്ല. ആരെയും നോവിക്കാതെ അന്തസ്സായിട്ടാണ് ഇത്രയും കാലം ജീവിച്ചതെന്ന്', ആത്മകഥ പ്രകാശനം ചെയ്യുമ്പോള്‍ നടി പറഞ്ഞു. ഇത്രയും കാലം താന്‍ മറ്റൊരാളെയും വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം നസീറിനെ മാത്രം കാമുകനായി കണ്ടതിനാലും തന്റേത് സത്യ പ്രണയം ആയത് കൊണ്ടാണെന്നും ആശ പറഞ്ഞിരുന്നു.

  Also Read: ക്രിക്കറ്റ് താരത്തിനൊപ്പം ഹോട്ടലില്‍ നിന്നിറങ്ങി വരുന്ന താരപുത്രി; സാറ അലി ഖാന്റെ പുത്തന്‍ പ്രണയമെന്ന് ആരോപണം

  അതേ സമയം പ്രണയിക്കാന്‍ സാധിച്ചില്ലെങ്കിലും നസീറുമായി ഒരുമിച്ച് സിനിമകള്‍ വിതരണം ചെയ്യുന്ന കമ്പനി തുടങ്ങാന്‍ ആശയ്ക്ക് സാധിച്ചു. മൂവി ജെംസ് എന്ന പേരിലാണ് ആ കമ്പനി തുടങ്ങിയത്. ഇരുപതിലേറെ ചിത്രങ്ങള്‍ വിതരണത്തിനെടുത്തും ചിലതെല്ലാം നിര്‍മ്മിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം ആശ ഇതില്‍ നിന്നും പിന്മാറിയതോടെയാണ് നസീര്‍ ഹുസൈന്റെ പതനവും തുടങ്ങിയത്.

  ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ആശയെ അമ്മ വേഷത്തില്‍ മന്‍സില്‍ മന്‍സില്‍ എന്ന ചിത്രത്തില്‍ നസീര്‍ അഭിനയിച്ചിപ്പിച്ചിരുന്നു. ഇതടക്കം പല ചിത്രങ്ങളും വലിയ പരാജയമായി. അങ്ങനെ സംവിധാനം ചെയ്യുന്ന ചുമതല മകനെ ഏല്‍പ്പിച്ച് താരം മാറി. 2001 ല്‍ നസീറിന്റെ ഭാര്യ അന്തരിച്ചെങ്കിലും ആ ദുഃഖത്തില്‍ കഴിയുകയാണ് താരം ചെയ്തത്.

  പിന്നീട് ആശയുമായി ഒരു ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഭാര്യയുടെ വേര്‍പാടുണ്ടായി ഒരു വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നസീറും അന്തരിച്ചു. ആ സംസകാര ചടങ്ങുകളില്‍ ഏറെ ദുഃഖിതയായിട്ടാണ് ആശ പങ്കെടുത്തത്.

  Read more about: actress
  English summary
  Indian First Lady Super Star Asha Parekh's Love Story With Nazir Hussain Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X