»   » ഇന്ദ്രനും പൃഥ്വിയുടെ വഴിയേ?

ഇന്ദ്രനും പൃഥ്വിയുടെ വഴിയേ?

Posted By:
Subscribe to Filmibeat Malayalam
 Prithviraj-Indrajith
അയ്യ എന്ന ചിത്രത്തിലൂടെ ബി ടൗണില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജിന്റെ പാത പിന്തുടരാന്‍ ഇന്ദ്രജിത്തും ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്കുമാര്‍ ഗുപ്തയുടെ പുതിയ ചിത്രത്തിലേയ്ക്ക് ഇന്ദ്രജിത്തിന് ക്ഷണം ലഭിച്ചു കഴിഞ്ഞു. ഇമ്രാന്‍ ഹഷ്മിയും വിദ്യ ബാലനും പ്രധാന വേഷങ്ങളിലെത്തുന്ന ഗഞ്ചാക്കറില്‍ നിന്നാണ് ഇന്ദ്രജിത്തിന് വിളി വന്നിരിക്കുന്നത്. എന്നാല്‍ ഹിന്ദിച്ചിത്രത്തില്‍ അഭിനയിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഇന്ദ്രജിത്തിന് പറയാനുള്ളത്.

ചിത്രത്തിന്റെ തിരക്കഥ വായിച്ചു കൊണ്ടിരിക്കുകയാണ്. നല്ല റോളാണെങ്കില്‍ മാത്രമേ ബി ടൗണില്‍ നിന്നുള്ള ഈ ഓഫര്‍ സ്വീകരിക്കുകയുള്ളൂ. ഹിന്ദിയില്‍ അഭിനയിച്ചു എന്നൊരു പേര് സമ്പാദിക്കാനായി ഈ കഥാപാത്രത്തെ ഏറ്റെടുക്കില്ല. മറ്റു ഭാഷകളില്‍ താന്‍ അഭിനയിക്കണമെങ്കില്‍ കഥയും കഥാപാത്രവും അത്രയ്ക്ക് നന്നായിരിക്കണം. അല്ലാത്ത പക്ഷം മലയാളത്തില്‍ തന്നെ തുടരാനാണ് താത്പര്യം. മോളിവുഡില്‍ കൂടുതല്‍ പരീക്ഷണ ചിത്രങ്ങളിറങ്ങുന്ന ഈ ഘട്ടത്തില്‍ തന്നെ തേടി മികച്ച കഥാപാത്രങ്ങള്‍ എത്തുന്നുണ്ടെന്നും നടന്‍ പറയുന്നു.

പൃഥ്വിയുടെ ബി ടൗണ്‍ അരങ്ങേറ്റത്തെ കുറിച്ച് ചോദിച്ചാല്‍ അതൊരു നല്ല കാര്യമായിട്ടാണ് തനിക്ക് തോന്നിയതെന്നാണ് ഇന്ദ്രന്‍ പറയുന്നത്. തെന്നിന്ത്യയില്‍ നിന്ന് ബി ടൗണില്‍ എത്തി ശ്രദ്ധനേടാനായി എന്നത് വലിയ കാര്യമാണ്. മുന്‍പും തെന്നിന്ത്യയിലെ പല വലിയ നടന്‍മാരും ബി ടൗണില്‍ ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്നിട്ടുണ്ടെങ്കിലും അവരില്‍ പലര്‍ക്കും രണ്ട് സിനിമയ്ക്കപ്പുറം പോകാനായില്ല. എന്നാല്‍ പൃഥ്വി ഇപ്പോള്‍ തന്റെ മൂന്നാമത്തെ ഹിന്ദിച്ചിത്രത്തിന്റെ ചര്‍ച്ചകളിലാണെന്നത് ആഹ്ലാദത്തിന് വക നല്‍കുന്നുവെന്നും ഇന്ദ്രജിത്ത്.

മുന്‍പ് ദ വെയിറ്റിങ് റൂം എന്ന ഹിന്ദിച്ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള ഇന്ദ്രജിത്ത് അഭിനയത്തിന് ഭാഷ തടസ്സമല്ലെന്ന വിശ്വാസക്കാരനാണ്. അഭിനയത്തിന് പുറമേ നിര്‍മ്മാണത്തിലും ഒരു കൈ നോക്കാനുള്ള ഒരുക്കത്തിലാണ് നടന്‍.

English summary
The Mollywood star, who has been offered a role in Rajkumar Gupta's Ghanchakkar, on why he is in no hurry for Bollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam