നേഹ ധൂപിയ വിവാഹിതയായി!! മലയാള സിനിമയുമായി താരത്തിത്തിനൊരു ബന്ധമുണ്ട്...

സിഖ് ആചാര പ്രാകരമായിരുന്നു ഇവരുടെ വിവാഹം

സിനിമ മേഖലയിൽ ഇപ്പോൾ വിവാഹത്തിന്റെ കാലമാണെന്നു തോന്നുന്നു. സോനം കപൂറിന് പിന്നാലെ മറ്റൊരു ബോളിവുഡ് താരമായ നേഹ ധൂപിയയും വിവാഹിതയായിരിക്കുകയാണ്. സിനിമ താരവും മോഡലുമായ അങ്കത് ബേഡിയാണ് വരൻ. സിഖ് ആചാര പ്രാകരമായിരുന്നു ഇവരുടെ വിവാഹം . നോഹ തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരമായി പങ്കുവെച്ചത്.ജീവിതത്തിൽ താൻ എടുത്ത ഏറ്റവും നല്ല തീരുമാനമാണിത്. എന്റെ സുഹൃത്തിനെ വിവാഹം ചെയ്തുവെന്നും നേഹ സോഷ്യൽ മീഡിയയിൽ കുറിച്ചു.

neha

ദില്ലിയിൽവെച്ചായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. മലയാള സിനിമയുമായി നേഹയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.1994 ൽ പ്രിയദർശൻ സംവിധാനം ചെയ്ത് സൂപ്പർ ഹിറ്റ് മോഹൽലാൽ ചലച്ചിത്രം മിന്നാരംത്തിലൂടെയായിരുന്നു വെളളിത്തിരയിലേയ്ക്കുള്ള താരത്തിന്റെ ചുവടു വയ്പ്പ്. ചിത്രത്തിൽ ബാലതാരമായിട്ടാണ് നേഹ എത്തിയത്. മ‍ഞ്ജു എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മുതിർന്നപ്പോൾ നായികയായും സഹനടിയായും അറുപതോളം ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. കൂടാതെ ടെലിവിഷൻ അവതാരിക കൂടിയാണ് നേഹ.

നേവി ഉദ്യോഗസ്ഥനായ പ്രദീപ് ധൂപിയയുടേയും മന്ദീപറിന്റേയും മകളാണ് നേഹ ധൂപിയ. കൊച്ചിയിലായിരുന്നു താരത്തിന്റെ ജനനം.2002ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം നേഹ സ്വന്തമാക്കി. 2002ലെ തന്നെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിലും നേഹ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X