കാമുകനോടൊപ്പം പിറന്നാൾ ആഘോഷിച്ച് ആലിയ!! ആഘോഷ ചിത്രങ്ങൾ വൈറൽ, കാണൂ
ഇരുപത്തിയാറിന്റെ നിറവിൽ ആലിയ ഭട്ട്. ഇത്തവണത്തെ ആലിയയുടെ പിറന്നാൾ അൽപം മധുരകരമാണ്. രൺബീറുമായി പ്രണയത്തിലായതിനു ശേഷമുള്ള താരത്തിന്റെ ആദ്യ പിറന്നാളാണിത്. ഇത് ആഘോഷമാക്കുകയാണ് താരജോഡികൾ.

മുംബൈ ആലിയ ഭട്ടിന്റെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. രൺബീറും സുഹൃത്ത് കരൺ ജോഹറും ചേർന്നായിരുന്നു ആഘോഷം. രൺബീറിനും കരൺ ജോഹറിനുമൊപ്പം ബാല്യകാല സുഹൃത്തായ മസബ ഗുപ്തയും എത്തിയിരുന്നു. ഇവർ മൂവരും മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നടിയുടെ ഈ വർഷത്തെ പിറന്നാൾ ആഘോഷം.
ആലിയയുടെ വസ്ത്രധാരണം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇത്തവണ കറുപ്പ് നിറത്തിലുളള വസ്ത്രമായിരുന്നു പിറന്നാൾ ആഘോഷത്തിനു താരം ധരിച്ചിരുന്നത്. ബോളിവുഡ് ഒന്നടങ്കം ആലിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനു വേണ്ടി കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ. രൺബീറും ആലിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ലോഗോ പ്രകാശനം കുംഭമേളയ്ക്കിടെയായിരുന്നു.


Click it and Unblock the Notifications