ശില്‍പ ഷെട്ടിയുടെ കൊട്ടാരം പോലുള്ള വീട്! കണ്ണുകളെ വിസ്മയിപ്പിക്കുന്ന അലങ്കാരങ്ങളും,ചിത്രങ്ങള്‍ കാണാം
ശരിക്കും കൊട്ടാരങ്ങളില്‍ താമസിക്കുന്ന നിരവധി സിനിമാ താരങ്ങളുണ്ട്. അങ്ങനെയുള്ള താരവീടുകളെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് ലേശം താല്‍പര്യം കൂടുതലുമുണ്ട്. അടുത്തിടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീടാണെന്ന് പറഞ്ഞ് ചിത്രങ്ങളും വീഡിയോസും പ്രചരിച്ചതിന് പിന്നിലെ കാരണവും അതാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ ജല്‍സ എന്ന ബംഗ്ലാവില്‍ നിന്നുള്ള ഫോട്ടോസും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ വീടിനുള്ളില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രസകരമായ കാര്യം വീട് നടി തന്നെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ്. അതിന് ആവശ്യമായ സാധനങ്ങള്‍ വിദേശ രാജ്യങ്ങളിലടക്കമുള്ള യാത്രകളില്‍ നിന്നുമാണ് നടി കണ്ടെത്തിയത്. വാസ്തു നോക്കി തന്നെയാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് നടി പറയുന്നത്. പുറമേയുള്ള പച്ചപ്പും കടലും വ്യക്തമായി കാണുന്ന തരത്തിലാണ് വീടിന്റെ ബാല്‍ക്കണി ഒരുക്കിയിരിക്കുന്നത്.

വേറിട്ട് നിര്‍ത്തുന്ന ഒത്തിരിയധികം ഉപകരണങ്ങളും കണ്ണഞ്ചിപ്പിക്കുന്ന മനോഹരമായ പെയിന്റിങ്ങുകളുമാണ് അകത്തളങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം പൗരാണികത വിളിച്ചോതുന്ന ചില രൂപങ്ങളും ശില്‍പങ്ങളുമെല്ലാം വീടിനുള്ളില്‍ വെച്ചിട്ടുണ്ട്. പൂജ കഴിഞ്ഞ് പാത്രവുമായി ഒരു കുതിരയുടെ ശില്‍പത്തിന് മുന്നില്‍ നില്‍ക്കുന്ന ശില്‍പ ഷെട്ടിയുടെ ചിത്രവും വൈറലാവുന്നുണ്ട്.
ഒരു കുടുംബത്തിന് ഒന്നാകെ നിന്ന് പെരുമാറാന്‍ പാകത്തിന് വിശാലമായ അടുക്കളയാണ് നിര്‍മ്മിച്ചിരിക്കുന്നത്. മകനൊപ്പം അടുക്കളയില്‍ നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മാത്രമല്ല ഫിറ്റനസിന് ഏറെ പ്രധാന്യം കൊടുക്കാറുള്ള ശില്‍പ വര്‍ക്കൗട്ട് ചെയ്യുന്നതിനായി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടിനുള്ളില്‍ തന്നെ ജിം സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്.

വിശാലമായ ഊണ് മുറിയാണ് ഒരുക്കിയിരിക്കുന്നത്. കുടുംബത്തിന് മാത്രമല്ല അത്യാവശ്യം കുടുംബക്കാര്‍ വന്നാല്‍ ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാകത്തിനാണ് ഡൈനിങ് ഏരിയയുടെ ഡിസൈനിങ്. രസകരമായ മറ്റൊരു കാര്യം വീടിനുള്ളില്‍ അത്യാവശ്യം ഡ്രിങ്ക് കഴിക്കാനുള്ള ബാര്‍ സൗകര്യം കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ്. ക്രിക്കറ്റ് ബാറ്റുകള്‍ ചുമരില്‍ ഉറപ്പിച്ചൊരു ഡിസൈനാണ് ഇവിടെ ചുമരുകള്‍ക്ക് കൊടുത്തിരിക്കുന്നത്. വീടിന് പുറത്ത് യോഗ ചെയ്യുന്നതിന് വേണ്ടി പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്.


Click it and Unblock the Notifications