For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍ താരത്തിന് സമ്മാനം കിട്ടിയ കൊട്ടാരം! അമിതാഭ് ബച്ചന്റെ വീടിനുള്ളില്‍ നിന്നുള്ള ചിത്രങ്ങള്‍

  |

  ലോക്ഡൗണ്‍ കാലത്ത് നടന്‍ അമിതാഭ് ബച്ചന്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകളായിരുന്നു അതിന് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസം വിവാഹ വാര്‍ഷികം ആഘോഷിച്ച അമിതാഭ് ബച്ചനും ജയ ബച്ചനും ആശംസാപ്രവാഹമായിരുന്നു. തങ്ങളുടെ വിവാഹം നടന്ന കഥയും അമിതാഭ് ബച്ചന്‍ പുറംലോകത്തോട് പറഞ്ഞിരുന്നു.

  എന്നാലിപ്പോള്‍ അമിതാഭ് ബച്ചന്റെ മുംബൈയിലുള്ള ബംഗ്ലാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എല്ലാ ഞായറാഴ്ചകൡും ഈ വീടിന് മുന്‍പില്‍ അമിതാഭ് ബച്ചനെ കാണാന്‍ നൂറ് കണക്കിന് ആളുകളായിരുന്നു വരാറുണ്ടായിരുന്നത്. വീടിന്റെ മുന്‍പിലുള്ള ഗേറ്റിനടുത്ത് വന്ന് താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതും പതിവാണ്. എന്നാല്‍ വീടിനുള്ളിലെ ചില കാ്‌ഴ്ചകളാണ് അതിലും മനോഹരം.

  അമിതാഭ് ബച്ചന്റെ ജല്‍സ എന്ന ബംഗ്ലാവ് മുംബൈയിലുള്ള ഏറ്റവും പ്രശ്‌സതമായ സ്ഥലങ്ങളില്‍ ഒന്നാണ്. ഈ വീടിന് പിന്നില്‍ വേറെയും ചില കഥകളുണ്ട്. 1982 ല്‍ ചലച്ചിത്ര നിര്‍മാതാവായ രമേശ് സിപ്പിയാണ് ജല്‍സ എന്ന ബംഗ്ലാവ് അമിതാഭ് ബച്ചന് സമ്മാനിച്ചത്. രമേശിന്റെ സതേ പോ സത്തസ എന്ന സിനിമയുടെ ഭാഗമായി അമിതാഭ് എത്തിയതോടെയാണ് ഇങ്ങനെയൊരു സമ്മാനം കൊടുത്തത്. പതിനായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് രണ്ട് നിലകളിലായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

  പുറമേ നിന്നും അധികം ആളുകള്‍ പ്രവേശിക്കാത്ത വീടിന്റെ പല ചിത്രങ്ങളും പുറത്ത് വന്നിരുന്നു. അതിലൊന്ന് അമിതാഭ് ബച്ചന്റെയും ഭാര്യയും ചലച്ചിത്ര നടിയുമായ ജയ ബച്ചന്റേതുമായിരുന്നു. ഇരുവരും പ്രധാന ലിവിങ് റൂമില്‍ ഇരിക്കുന്ന ഈ ചിത്രം മകള്‍ ശ്വേത എടുത്ത് കൊടുത്തതായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് താരം തന്നെയാണ് ഫോട്ടോ പുറത്ത് വിട്ടത്.

  മറ്റൊന്ന് അഭിഷേക് ബച്ചന്‍, ശ്വേത ബച്ചനും അമ്മ ജയയ്‌ക്കൊപ്പം കെട്ടിപിടിച്ച് ഇരിക്കുന്നതായിരുന്നു. അമ്മയും മക്കളും തമ്മിലുള്ള വാത്സല്യവും സ്‌നേഹവും വ്യക്തമാക്കി എടുത്ത ചിത്രമാണിത്. രസകരമായ മറ്റൊരു കാര്യം ഈ ചിത്രത്തിന്റെ പിറകില്‍ നിരവധി പെയിന്റിംഗ് ഉണ്ടെന്നുള്ളതാണ്. വീടിന്റെ അകതളങ്ങളില്‍ പ്രത്യേക ഭംഗി നല്‍കുന്ന ചിത്രങ്ങളാണിതെന്ന് വ്യക്തമാണ്. വേറൊരു ചിത്രത്തില്‍ ശ്വേത ബച്ചനും മകള്‍ നവ്യ നവേലിയും ഒന്നിച്ച് നില്‍ക്കുന്നതായിരുന്നു. വീട്ടിലെ മറ്റൊരു വലിയ ലിവിങ് റൂമില്‍ നിന്നുമെടുത്ത ചിത്രമായിരുന്നിത്. മനോഹരമായ ലൈറ്റുകളും കരകൗശല വസ്തുക്കളും നിറഞ്ഞൊരു ഏരിയ ആയിരുന്നിത്.

  അമിതാഭ് ബച്ചന്‍ സ്റ്റഡി റൂമില്‍ നിന്നുമെടുത്തൊരു ചിത്രവുമുണ്ട്. അദ്ദേഹം ലാപ്‌ടോപില്‍ എന്തോ ജോലി ചെയ്യുകയാണ് ബിഗ് ബി. അതിനൊപ്പം താരം നല്ലൊരു വായനക്കാരന്‍ കൂടിയാണ്. ചുറ്റും ഒത്തിരി ബുക്കുകള്‍ നിറച്ച് അടുക്കി വെച്ചിരിക്കുന്നതും കാണാം. ഒപ്പം ശ്വേത ബച്ചന്‍ സോഫയിലിരുന്ന് ഒരു പുസ്തകം വായിക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. വീടിന്റെ ഓരോ ഭാഗങ്ങളില്‍ നിന്നുമുള്ള മനോഹരമായ ചിത്രങ്ങളായിരുന്നിതൊക്കെ.

  എന്നാല്‍ അതിലും തരംഗമായി മാറിയത് അഭിഷേക് ബച്ചന്‍ കുടുംബസമേതം നില്‍ക്കുന്ന ചിത്രമായിരുന്നു. അഭിഷേകിന്റെ ഭാര്യയും ലോകസുന്ദരിയുമായ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള ഈ ചിത്രം ഇവരുടെ മികച്ച കുടുംബ ചിത്രങ്ങളിലൊന്നാണ്. വീട്ടിലെ പൂജ മുറിയെന്ന് സൂചന തരുന്ന റൂമില്‍ നിന്നുമായിരുന്നു ഈ ചിത്രമെടുത്തത്. ഒപ്പം വീടിന്റെ റോയല്‍ ലുക്ക് വ്യക്തമാക്കുന്നത് കൂടിയാണ്. ഇതല്ലാതെ അച്ഛനും മകനും തമ്മിലുള്ളതും അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നതുമടക്കം താരകുടുംബത്തിന്റെ ഒത്തിരി ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

  1973 ജൂണ്‍ മൂന്നിനായിരുന്നു അമിതാഭ് ബച്ചന്റെ വിവാഹം. അമിതാഭ് ബച്ചനും ജയയും നായിക, നായകന്മാരായി അഭിനയിച്ച സന്‍ജീര്‍ എന്ന സിനിമയുടെ വിജയത്തിന് തൊട്ട് പിന്നാലെയാണ് താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കുന്നത്. സന്‍ജീറിന്റെ വിജയാഘോഷങ്ങള്‍ക്ക് വേണ്ടി ജയയെയും മറ്റ് ചില കൂട്ടുകാരെയും കൂട്ടി ലണ്ടനിലേക്ക് ആഘോഷിക്കാന്‍ പോവാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അമിതാഭിന്റെ പിതാവ് വിവാഹം കഴിച്ചിട്ട് പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് 47-ാം വിവാഹ വാര്‍ഷികമായിരുന്നു താരങ്ങള്‍ ആഘോഷിച്ചത്.

  English summary
  Inside Pictures Of Amitabh Bachchan's Home Jalsa
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X