ആഘോഷത്തിൽ മുഴുകി അനുഷ്കയും കോലിയും!! ബോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷം, ചിത്രം കാണൂ
പ്രിയങ്ക ചോപ്ര സഹോദരനും അമ്മയ്ക്കും ഒപ്പമാണ് ദിപാവലി ആഘോഷിച്ചത്.
വളരെ ഗംഭീരമായിട്ടാണ് ഇക്കുറി ബോളിവുഡ് ദീപാവലി ആഘോഷിച്ചത്. വീടും ചുറ്റുപ്പാടും ദീപങ്ങളായി അലങ്കരിച്ച് ഉറ്റവർക്കൊപ്പമാണ് താരങ്ങളുടെ ദീപാവലി ആഘോഷം. ദീപാവലി ആഘോഷ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിട്ടുമുണ്ട്. അമിതാഭ് ബച്ചന്‍ , ഭാര്യ ജയ ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, ഭാര്യ ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്കൊപ്പമാണ് ദിപാവലി ആഘോഷിച്ചത്. താര കുടുംബം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രിയങ്ക ചോപ്ര സഹോദരനും അമ്മയ്ക്കും ഒപ്പമാണ് ദിപാവലി ആഘോഷിച്ചത്. അതു പോലെ നടി മലൈക അറോറ, ശില്‍പ ഷെട്ടി കുടുംബത്തിനോടൊപ്പമാണ് ദിപാവലി ആഘോഷിച്ചത്. കരീഷ്മ തന്റെ മക്കള്‍ക്കൊപ്പമായിരുന്നു ആഘോഷം. ദീപവുമായി നില്‍ക്കുന്ന ചിത്രമാണ് കത്രീനയും പങ്കുവെച്ചത്. നടന്‍ അക്ഷയ് കുമാര്‍ തന്റെ ഓഫീസ് സ്റ്റാഫുകളോടെപ്പം ദീപാവലി ആഘോഷിച്ചത്. ചിത്രം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇത്തവണത്തെ ദീപവലി അനുഷ്‌കയ്ക്കും- സോനം കപൂറുനും കുറച്ച് വിശേഷപ്പെട്ടതായിരുന്നു. വിവാഹത്തിനു ശേഷമുളള ആദ്യ ദീപാവലിയായിരുന്നു ഇവരുടേത്. വിരാട് കോഹ്ലിക്കൊപ്പമുളള ദിപാവലി ചിത്രം താരം പങ്കുവെച്ചിട്ടുണ്ട്. അതുപോലെ ആനന്ദ് ആഹൂജയ്‌ക്കൊപ്പം പൂജയില്‍ പങ്കെടുക്കുന്ന ചിത്രമാണ് സോനം ആരാധകര്‍ക്കായി പങ്കുവെച്ചത് ഷാഹിദ് കപൂര്‍ഭാര്യ മീറ രജ്പുത്രിനോടൊപ്പം ദിപാവലി ആഘോഷിച്ചത്.


Click it and Unblock the Notifications











