ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചു! എന്നിട്ടും യുവരാജിന് വേണ്ടി ധോണി നടിയെ വിട്ട് കൊടുക്കുകയായിരുന്നു

ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളുമായി പ്രണയത്തിലാവുന്ന നിരവധി താരസുന്ദരിമാരുണ്ട്. ബോളിവുഡിലെ പ്രമുഖരായ പല നടിമാരും ഇത്തരത്തില്‍ ജീവിതപങ്കാളിയെ കണ്ടെത്തിയവരാണ്. വീരാട്-കോലി അനുഷ്‌ക ഒക്കെ ഇതിന് ഉദ്ദാഹരണമാണ്. ഏറെ കാലം ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ സൃഷ്ടിച്ച ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇതുപോലെ ഊഹാപോഹങ്ങളില്‍ നിറഞ്ഞ് നിന്ന വേറെയും താരങ്ങളുണ്ട്.

2007 ലാണ് നടി ദീപിക പദുക്കോണ്‍ ബോളിവുഡിലേക്ക് കാലെടുത്ത് വെക്കുന്നത്. ഓം ശാന്തി ഓം എന്ന സിനിമയിലൂടെ ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് ദീപിക അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തരംഗമുണ്ടാക്കാന്‍ നടിയ്ക്ക് സാധിച്ചു. ഇതേ കാലയളവിലാണ് ടി20 ക്രിക്കറ്റിന്റെ വിജയത്തോടെ എംഎസ് ധോണി എന്ന പേരും വാര്‍ത്തകളുടെ തലക്കെട്ടില്‍ നിറയുന്നത്.

dhoni-deepika-padukone

ആദ്യ സിനിമയിലെ പ്രകടനം കണ്ട് തനിക്ക് ദീപികയോട് ഒരു ക്രഷ് തോന്നിയെന്നും ഷാരൂഖ് ഖാന്‍ സിനിമയുടെ സ്‌പെഷ്യല്‍ ഷോ നടത്തണമെന്നുമൊക്കെ ധോണി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ധോണിയുടെ ക്രിക്കറ്റ് കാണാന്‍ ദീപിക സ്റ്റേഡിയത്തില്‍ എത്തിയതും ആവേശഭരിതയാവുന്നതുമൊക്കെ ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. അന്ന് മുടി നീട്ടി വളര്‍ത്തി വേറിട്ടൊരു ഗെറ്റപ്പില്‍ കണ്ടിരുന്ന ധോണി പിന്നീട് മുടി മുറിച്ച് മേക്കോവര്‍ നടത്തിയിരുന്നു.

ദീപിക ആവശ്യപ്പെട്ടതനുസരിച്ചാണ് ധോണി മുടി മുറിച്ചതെന്ന റിപ്പോര്‍ട്ടുകളും അന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വളരെയധികം അടുപ്പം ഉണ്ടായിരുന്നുവെന്നും വിവാഹനിശ്ചയം നടത്തിയാലോ എന്ന് പോലും തീരുമാനിച്ചിരുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനിടയില്‍ തന്നെ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പേര് കൂടി ചേര്‍ത്ത് കഥകള്‍ വന്നതോടെ ദീപികയുടെയും ധോണിയുടെയും പ്രണയത്തെ പറ്റിയുള്ള കഥകള്‍ അവസാനിച്ചു. മാത്രമല്ല യുവരാജുമായിട്ടുള്ള സൗഹൃദം തുടരുന്നതിന് വേണ്ടി ധോണി ദീപികയില്‍ നിന്നും അകലാന്‍ തീരുമാനിച്ചതാണെന്നാണ് വിവരം.

dhoni-deepika-padukone

നല്ല സുഹൃത്തുക്കളെ പോലെ ബന്ധം തുടങ്ങിയ ദീപികയും യുവരാജ് സിംഗും ഡേറ്റിംഗിലേക്ക് കടന്നു. ഇരുവരും ഒരുമിച്ചു. പൊതു പരിപാടികളിലും ഡേറ്റ് നൈറ്റുകളിലും അവര്‍ ഒരുമിച്ച് പോകാന്‍ തുടങ്ങി. മാത്രമല്ല യുവരാജിന്റെ മത്സരങ്ങള്‍ കാണാന്‍ ദീപിക എത്തുകയും ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതും പുറത്ത് വന്നു. എന്നിട്ടും ഇവരുടെ ബന്ധം മുന്നോട്ട് പോയില്ല. വളരെ പെട്ടെന്ന് തന്നെ താരങ്ങള്‍ വേര്‍പിരിഞ്ഞു.

യുവരാജ് ഒരു പൊസസ്സീവായിട്ടുള്ള ആളാണെന്നായിരുന്നു ദീപികയുടെ ആരോപണം. തന്റെ ജോലിയില്‍ കയറി കൈ കടത്താന്‍ യുവരാജ് ശ്രമിച്ചന്നെും അത് കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കിയെന്നും അതാണ് ആ ബന്ധം തകരാന്‍ കാരണമായതെന്നുമാണ് പറയപ്പെടുന്നത്. അങ്ങനെ യുവരാജുമായി ബന്ധം അവസാനിപ്പിച്ച ശേഷം സിനിമയിലേക്ക് തിരിഞ്ഞ ദീപിക അവിടെ പുതിയ പ്രണയം കണ്ടെത്തി. അത് നടന്‍ രണ്‍ബീര്‍ കപൂറായിരുന്നു. ഇതിനെ കുറിച്ചൊരിക്കല്‍ യുവി പറഞ്ഞത് അതവളുടെ വ്യക്തിപരമായ കാര്യം മാത്രമാണെന്നാണ്.

എന്നാല്‍ രണ്‍ബീറുമായിട്ടും പ്രണയം അധികകാലം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ ദീപിക അതും ഉപേക്ഷിച്ചു. അങ്ങനെയാണ് നടന്‍ രണ്‍വീര്‍ സിംഗുമായി അടുപ്പത്തിലാവുന്നത്. ആ ബന്ധം ശക്തമായി. 2018 ലായിരുന്നു താരങ്ങളുടെ വിവാഹം. കഴിഞ്ഞ വര്‍ഷം നടി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായി. ദുഅ പദുക്കോൺ സിംഗ് എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോള്‍ സന്തുഷ്ട കുടുംബിനിയായി ജീവിക്കുകയാണ് ദീപിക.

More from Filmibeat

Read more about: ms dhoni deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X