For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് ഷാരൂഖും ജൂഹി ചൗളയും ഇരുന്ന സ്ഥാനത്ത് ഇന്ന് മക്കൾ'; ഐപിഎൽ താരലേലത്തിൽ തിളങ്ങി ആര്യനും ജാൻവിയും!

  |

  ബോളിവുഡ് താരം ഷാരൂഖ് ഖാന് സിനിമയെപ്പോലെ ഇഷ്ടമുള്ള മേഖലയാണ് ക്രിക്കറ്റും. ആ പ്രിയം തന്നെയാണ് ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് സ്വന്തമാക്കാനുള്ള കാരണവും. പലപ്പോഴും കൊൽക്കത്തയുടെ മത്സരം കാണാൻ ഷാരൂഖ് സ്‌റ്റേഡിയത്തിൽ എത്താറുണ്ട്. ഷാരൂഖിനൊപ്പം ബോളിവുഡ് താരം ജൂഹി ചൗളയേയും ഗാലറിയിൽ കാണാറുണ്ട്. കൊൽക്കത്തയുടെ സഹ ഉടമസ്ഥരിൽ ഒരാളായ ജൂഹി ചൗള ഷാരൂഖുമായി അടുത്ത സൗഹൃദമുള്ള വ്യക്തിയാണ്.

  'എന്നെ വിവാഹം ചെയ്യണമെങ്കിൽ ആദ്യം നാ​ഗചൈതന്യയുടെ അനുവാദം വാങ്ങൂ'; സാമന്ത അന്ന് പറഞ്ഞത്!

  ടീം കളിക്കാനിറങ്ങുമ്പോൾ താനും ഷാരൂഖും അനുഭവിക്കാറുള്ള സമ്മർദ്ദത്തെ കുറിച്ചെല്ലാം ജൂഹി ചൗള ഇടയ്ക്കിടെ തുറന്ന് പറയാറുണ്ട്. ഇത്തവണ ഐപിഎൽ മെഗാ താരലേലം നടന്നപ്പോൾ ഷാരൂഖിനും ജൂഹിക്കും പകരം ഇരുവരുടേയും മക്കളാണ് സന്നി​ഹിതരായത്. ഇത്തവണ ലേലത്തിൽ കളിക്കാരോടൊപ്പം താരങ്ങളായതും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓക്‌ഷൻ ടേബിളിലുണ്ടായിരുന്ന ആര്യനും സുഹാനയും ജാൻവിയുമാണ്. മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയതിന് ശേഷം ആദ്യമായാണ് ആര്യൻ ഖാൻ പൊതുവേദിയിൽ പ്രത്യക്ഷനാവുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരലേല ചർച്ചകൾക്കിടയിലെ ആര്യൻറെയും സുഹാനയുടെയും ജാൻവിയുടേയും ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോൾ തന്നെ വൈറലായിരുന്നു.

  'കെട്ടുന്ന ആൺകുട്ടികളുടെ കാര്യം കട്ടപൊക, അവരെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്'; അനന്യ പാണ്ഡെയുടെ പിതാവ്!

  'ഐപിഎൽ താരലേലത്തിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ക്രാഷ് കോഴ്സ്, സിഇഒയിൽ നിന്ന് ഞങ്ങളുടെ പുതുതലമുറയിലേക്ക്' എന്നാണ് ചിത്രങ്ങൾക്ക് കെകെആർ ട്വിറ്റർ ഹാൻഡിലിൽ വന്ന കുറിപ്പ്. ടീം സിഇഒ വെങ്കി മൈസൂറിനൊപ്പം ഒരു മേശയ്ക്ക് ചുറ്റും ഗൗരവപൂർണ്ണമായ ചർച്ചയിലിരിക്കുന്ന ആര്യനും സുഹാനയും ജാൻവിയും അതിവേ​ഗം ക്രിക്കറ്റ് പ്രേമികളുടേയും സിനിമാപ്രേമികളുടേയും ഹൃദയം കവർന്നു. വെള്ളിയാഴ്ച നടന്ന ഐപിഎൽ പ്രീ ഓക്ഷൻ ഇവൻറിലും ഇവർ ഷാരൂഖ് ഖാനെയും ജൂഹിയേയും പ്രതിനിധീകരിച്ച് എത്തിയിരുന്നു. ഐപിഎല്ലിൻറെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട പ്രീ ഓക്ഷൻ ഇവൻറിൻറെ ചിത്രങ്ങളിലെ ആര്യൻറേയും സുഹാനയുടേയും ജാൻവിയുടേയും സാന്നിധ്യം ശ്രദ്ധ നേടിയിരുന്നു.

  സുഹാനയുടെ ആദ്യ ഐപിഎൽ താരലേലമായിരുന്നു. എന്നാൽ ആര്യൻ കഴിഞ്ഞ വർഷവും പിതാവിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. താരലേലത്തിൽ പങ്കെടുക്കുന്ന സുഹാനയുടേയും ആര്യന്റേയും ജാൻവിയുടേയും ചിത്രം പങ്കുവെച്ച് ജൂഹി ചൗള കുറിച്ചത് ഇങ്ങനെയായിരുന്നു. 'ജാൻവി, ആര്യൻ, സുഹാന... കൊൽക്കത്ത നെറ്റ് റൈഡേഴ്സിന്റെ യുവഉടമകൾ... ശ്രേയസ് അയ്യർ, പാറ്റ് കമ്മിൻസ്, നിതീഷ് റാണ കൂടാതെ ഞങ്ങളുടെ യുവ ഉടമകളായ ആര്യൻ, സുഹാന, ജാഹ്നവി എന്നിവർക്കും സ്വാഗതം.. വെങ്കിക്കും ഞങ്ങളുടെ കെകെആർ സ്റ്റാഫിനും നന്ദി' ജൂഹി ചൗള കുറിച്ചു. കഴിഞ്ഞ വർഷവും ജൂഹി ചൗളയുടെ മകൾ ജാൻവി താരലേലത്തിൽ പങ്കെടുത്തിരുന്നു. ആര്യനും ജാൻവിയും പരസ്പരം സംസാരിക്കുന്നതും ചർച്ച ചെയ്യുന്നതുമായ ചിത്രങ്ങൾ വൈറലായതോടെ ഷാരൂഖ്-ജോഹി കെമിസ്ട്രി ഓർമ വരുന്നുവെന്നാണ് താരങ്ങളുടെ ആരാധകർ കമന്റായി കുറിച്ചത്.

  ജെയ് മെഹ്തയാണ് ജൂഹി ചൗളയുടെ ഭർത്താവ്. ജാൻവിയെ കൂടാതെ അർജുൻ എന്നൊരു മകൻ കൂടി ജൂഹി ചൗളയ്ക്കുണ്ട്. സ്റ്റാർ കിഡ്സ് ആണെങ്കിലും ലൈംലൈറ്റിന് മുന്നിൽ വല്ലപ്പോഴും മാത്രമാണ് ഇരുവരും പ്രത്യക്ഷപ്പെടാറുള്ളത്. താരലേലം പോലുള്ളവയിൽ പങ്കെടുത്ത് തുടങ്ങിയപ്പോൾ മുതലാണ് ജാൻവി ആരാധകരുടെ ശ്രദ്ധയിൽപ്പെട്ട് തുടങ്ങിയത്. ഐപിഎൽ ലേലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടീം ഉടമയായി മുമ്പ് ജാൻവി തെര‍ഞ്ഞെടുക്കപ്പെട്ടിരുന്നു. പുസ്തകത്തോട് ഒരുപാട് സ്നേഹമുള്ള വ്യക്തിയാണ് ജാൻവിയെന്നും അവൾക്കെപ്പോഴും വായനയോടും എഴുത്തിനോടുമാണ് താൽപര്യമെന്നും എഴുത്തുകാരിയാകാനാണ് മകൾക്ക് ആ​ഗ്രഹമെന്നും ഒരു അഭിമുഖത്തിൽ വെച്ച് ജൂഹി ചൗള വെളിപ്പെടുത്തിയിരുന്നു.

  Read more about: juhi chawla shah rukh khan
  English summary
  IPL Auction 2022, Aryan khan and Jahnavi Mehta friendship pictures goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X