ഭർ‌ത്താവ് മറ്റൊരാളുമായി എൻ​ഗേജ്ഡ് ആയിരുന്നു, എന്നേക്കാൾ നല്ലയാളെ അർഹിക്കുന്നെന്ന് തോന്നാറുണ്ട്: ഇറ ഖാൻ

ബോളിവുഡിലെ താരപുത്രിമാർക്കിടയിൽ വ്യത്യസ്തയാണ് ആമിർ ഖാന്റെ മകൾ ഇറ ഖാൻ. സിനിമാ രം​ഗത്തോടോ ബോളിവുഡിലെ ​ഗ്ലാമറസ് ജീവിതത്തോ‌ടോ ഇറയ്ക്ക് താൽപര്യമില്ല. അ​ഗസ്തു ഫൗണ്ടേഷൻ എന്ന മാനാസികാരോ​ഗ്യ സംഘടനയുടെ സിഇഒയാണ് ഇറ ഖാൻ. വിഷാദരോ​​ഗത്തിന്റെ പി‌ടിയിലമർന്ന ഇറ ഖാൻ ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിലാണ് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോഴും താൻ ചികിത്സയും തെറാപ്പിയും തേടാറുണ്ടെന്ന് ഇറ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഈ വർഷം ജനുവരി മാസത്തിലാണ് ഇറ ഖാനും പങ്കാളി നുപുർ ശിഖാരെയും വിവാഹിതരായത്. ഏരെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഫിറ്റ്നെസ് കോച്ചാണ് നുപുർ. വിവാഹത്തിന് അത്ലറ്റിക് വസ്ത്രം ധരിച്ച നുപുർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇറ ഖാനും പരമ്പരാ​ഗത വിവാഹ വസ്ത്രങ്ങൾ വേണ്ടെന്ന് വെച്ചു. ഇപ്പോഴിതാ നുപുർ ശിഖാരെ പരിചയപ്പെട്ടതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും സംസാരിക്കുകയാണ് ഇറ ഖാൻ.

Ira Khan

സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഇറ. 17ാം വയസിലാണ് നുപുർ ശിഖാരയെ താൻ കാണുന്നതെന്ന് ഇറ പറയുന്നു. എന്റെ ഫിറ്റ്നെസ് ട്രെയ്നറായിരുന്നു പൊപെയെ (നുപുർ). എനിക്കന്ന് 17 വയസാണ്. ആ സമയത്ത് അവൻ വേറൊരാളുമായി എൻ​ഗേജ്ഡ് ആണ്. ഏറെക്കാലം ഞങ്ങൾ ഒരുമിച്ച് വർക്കൗട്ട് ചെയ്തു. ഡേറ്റ് ചെയ്യാൻ തുടങ്ങിയതോടെ വർക്കൗട്ട് നിർത്തി. അത് മനപ്പൂർവമല്ലായിരുന്നെന്നും ഇറ ഖാൻ വ്യക്തമാക്കി.

പ്രണയത്തിലാകുന്നതിന് മുമ്പ് തന്റെ ഫിറ്റ്നെസ് ജേർണിയിൽ നുപുർ വലിയ പങ്കുവ​ഹിച്ചിരുന്നെന്നും ഇറ ഖാൻ വ്യക്തമാക്കി. നുപുർ ഫിറ്റ്നസിൽ ഇറയേക്കാൾ ഏറെ മുന്നിലാണ്. പിസിഒസ് കാരണം ഇറയ്ക്ക് ഇതിനൊപ്പമെത്താൻ കഴിയുന്നില്ല. ഭർത്താവിന്റെ ഫിറ്റ്നെസിൽ തനിക്ക് ഇൻസെക്യൂരിറ്റി തോന്നിയിട്ടുണ്ടെന്നും ഇറ ഖാൻ തുറന്ന് പറഞ്ഞു. ഞാൻ അൺഫിറ്റാണെന്ന് എനിക്ക് കുറ്റബോധം തോന്നാറുണ്ട്.

Ira Khan

പക്ഷെ ഞാനതിന് വേണ്ടി കഠിനമായി ശ്രമിക്കുന്നുമില്ല. അവൻ എന്നേക്കാൾ ഫിറ്റായ ഒരാളെ അർഹിക്കുന്നു. ഇതെല്ലാം തന്റെയുള്ളിലെ തോന്നലാണെന്നാണ് നുപുർ പറയാറ്. പക്ഷെ തനിക്കിങ്ങനെ തോന്നാറുണ്ടെന്നും ഇറ ഖാൻ വ്യക്തമാക്കി. നേരത്തെ നുപുർ പ്രൊപ്പോസ് ചെയ്തപ്പോൾ നിരസിച്ചതിനെക്കുറിച്ച് ഇറ ഖാൻ സംസാരിച്ചിട്ടുണ്ട്. തന്റെ മെന്റൽ ഹെൽത്ത് പ്രശ്നങ്ങൾ കാരണമാണ് നിരസിച്ചത്.

താൻ നുപുറിന് ബാധ്യതയാകുമെന്ന് തോന്നി. ഇത് തുറന്ന് സംസാരിച്ചു. നുപുർ തന്നെ ഉൾക്കൊള്ളാൻ തയ്യാറായെന്നും ഇറ ഖാൻ പറഞ്ഞു.
ആമിർ ഖാന്റെ ആദ്യ വിവാഹ ബന്ധത്തിലെ മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്നാണ് സഹോദരന്റെ പേര്. ജുനൈദ് പിതാവിന്റെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വന്നു. റീന ദത്ത എന്നാണ് അമ്മയുടെ പേര്.

ആമിർ രണ്ടാമത് വിവാഹം ചെയ്ത കിരൺ റാവുവിൽ ആസാദ് എന്ന മകനും താരത്തിനുണ്ട്. ഈ വിവാഹ ബന്ധവും വേർപിരിഞ്ഞതാണ്. പിരിഞ്ഞെങ്കിലും റീന ദത്തയും കിരൺ റാവുവും ഇപ്പോഴും ആമിറുമായി അടുത്ത ബന്ധമുള്ളവരാണ്. ഇറ ഖാന്റെ വിവാഹത്തിന് കിരൺ റാവുവും മകനും എത്തിയിരുന്നു.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X