ക്യാന്‍സറിനെ അതിജീവിച്ച് ഇര്‍ഫാന്‍ ഖാന്റെ തിരിച്ചുവരവ്! സിനിമയ്ക്കായുളള കാത്തിരിപ്പില്‍ ആരാധകര്‍

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് ഇര്‍ഫാന്‍ ഖാന്‍. കൊമേഴ്‌സ്യല്‍ സിനിമകള്‍ക്കൊപ്പം തന്നെ കലാമൂല്യമുളള സിനിമകളിലും അഭിനയിച്ചാണ് താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. ഏത് കഥാപാത്രമായാലും തന്റെ അഭിനയമികവുകൊണ്ട് ഇര്‍ഫാന്‍ ഖാന്‍ മികവുറ്റതാക്കാറുണ്ട്. അടുത്തിടെയായിരുന്നു ക്യാന്‍സര്‍ ബാധ കാരണം അദ്ദേഹത്തിന് സിനിമകളില്‍നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്.

ആരാധകരും ബോളിവുഡും ഒന്നടങ്കം ഞെട്ടലോടെയായിരുന്നു താരത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായുളള വാര്‍ത്തകള്‍ അറിഞ്ഞത്. ദുല്‍ഖര്‍ സല്‍മാനൊപ്പം കര്‍വാന്‍ എന്ന ചിത്രത്തിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍ ഒടുവിലായി അഭിനയിച്ചത്. അതേസമയം ലണ്ടനില്‍ ഏറെ നാളായി ചികില്‍സയിലായിരുന്ന ഇര്‍ഫാന്‍ സിനിമ രംഗത്തേക്ക് തിരിച്ചുവരുന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചികില്‍സയ്‌ക്കെല്ലാം വിടനല്‍കികൊണ്ടാണ് അദ്ദേഹം ബോളിവുഡിലേക്ക് തിരിച്ചെത്തുന്നത്.

ഇര്‍ഫാന്‍ ഖാന്റെ തിരിച്ചുവരവ്

ഇര്‍ഫാന്‍ ഖാന്റെ തിരിച്ചുവരവ്

അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന ഒരു ട്യൂമര്‍ തന്നെ കീഴ്‌പ്പെടുത്തിയിരിക്കുന്നുവെന്ന ഇര്‍ഫാന്‍ ഖാന്റെ വെളിപ്പെടുത്തല്‍ ഞെട്ടലോടെ ആയിരുന്നു ബോളിവുഡ് അറിഞ്ഞിരുന്നത്. വയറിലെ ആന്തരികാവയങ്ങളില്‍ കാണുന്ന ട്യൂമര്‍(ന്യൂറോ എന്‍ഡോക്രൈന്‍ ക്യാന്‍സര്‍ എന്ന അപൂര്‍വ്വ രോഗമായിരുന്നു നടന് ബാധിച്ചിരുന്നത്. സിനിമാ രംഗത്തുനിന്നും പൂര്‍ണമായി വിട്ടുനിന്ന ഇര്‍ഫാന്‍ ഖാന്‍ ലണ്ടനില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു താരത്തിന് അപൂര്‍വ്വമായ ഈ രോഗം സ്ഥിരീകരിച്ചിരുന്നത്.

ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗം

ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗം

ഇര്‍ഫാന്റെ തന്നെ ഹിറ്റ് ചിത്രമായിരുന്ന ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് നടന്‍ തിരിച്ചു വരുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ തിരിച്ചെത്തിയ താരം ഫെബ്രുവരി 22ന് ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2017ലായിരുന്നു ഹിന്ദി മീഡിയത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുളള 19ാമത് ഐഫ പുരസ്‌കാരവും ഇര്‍ഫാന്‍ ഖാന്‍ സ്വന്തമാക്കിയിരുന്നു.

ലണ്ടനില്‍ ചികില്‍സയില്‍ ഇരിക്കെയാണ്

ലണ്ടനില്‍ ചികില്‍സയില്‍ ഇരിക്കെയാണ്

ലണ്ടനില്‍ ചികില്‍സയില്‍ ഇരിക്കെയാണ് ഹിന്ദി മീഡിയം രണ്ടാം ഭാഗത്തിന്റെ കഥ ഇര്‍ഫാനോട് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ചികില്‍സയ്ക്കു ശേഷം ചിത്രത്തില്‍ അഭിനയിക്കാന്‍ ഇര്‍ഫാന്‍ സമ്മതം മൂളുകയായിരുന്നുവെന്നും അറിയുന്നു. സാകേത് ചൗധരിയാണ് ഹിന്ദി മീഡിയത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ സാബ ഉമറായിരുന്നു ഇര്‍ഫാന്‍ ഖാന്റെ നായികയായി എത്തിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നാണറിയുന്നത്.

ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം

ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം

വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞ ഹിന്ദി മീഡിയം ഇര്‍ഫാന്‍ ഖാന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു. പ്രേക്ഷക പ്രശംസകള്‍ക്കൊപ്പം ഒരേസമയം നിരൂപകരുടെ മികച്ച അഭിപ്രായങ്ങള്‍ നേടിയെടുക്കാനും ചിത്രത്തിന് സാധിച്ചിരുന്നു. ഡല്‍ഹിയിലെ ഒരു മുന്തിയ സ്‌കൂളില്‍ മകള്‍ക്ക് അഡ്മിഷന്‍ നേടുന്നതിനായി മാതാപിതാക്കളുടെ ശ്രമവും സമ്മര്‍ദ്ദവുമൊക്കെയായിരുന്നു ചിത്രത്തിന്റെ പ്രമേയം

ചികില്‍സയിലായിരുന്ന സമയത്ത്

ചികില്‍സയിലായിരുന്ന സമയത്ത്

അതേസമയം ഇര്‍ഫാന്‍ ഖാന്റെ സിനിമയിലേക്കുളള തിരിച്ചുവരവ് എല്ലാവര്‍ക്കുമൊരു പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ബോളിവുഡ് ഒന്നടങ്കം വലിയ പ്രാര്‍ത്ഥനകളോടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നേരത്തെ കാത്തിരുന്നത്. ചികില്‍സയിലായിരുന്ന സമയത്ത് ഇര്‍ഫാന്റെ സിനിമ പ്രൊമോഷനു വേണ്ടി ബോളിവുഡിലെ ഖാന്‍ ത്രയങ്ങള്‍ ഒന്നിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഷാരൂഖ് ഖാന്‍,സല്‍മാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരായിരുന്നു താരത്തിന് വേണ്ടി സംസാരിക്കാനെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X