പോണ്‍ സൈറ്റുകളുടെ നിരോധനം, ശരിയായ തീരുമാനമെന്ന് ഇര്‍ഫാന്‍ ഖാന്‍
പോണ്‍ സൈറ്റുകളുടെ നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രംഗത്ത് വന്നവരില്‍ ഏറ്റവും കൂടുതല്‍ ബോളിവുഡ് താരങ്ങളായിരുന്നു. എന്നാല്‍ ഇതുവരെ പോണ്‍ സൈറ്റുകളുമായി ബന്ധപ്പെട്ട് പ്രതികരിച്ചതില്‍ നിന്നും വ്യത്യസ്ത അഭിപ്രായവുമായി ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ രംഗത്ത്.
പോണ്‍ സൈറ്റുകളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം ഏറ്റവും വിലപ്പെട്ടതാണെന്നാണ് ഇര്‍ഫാന്‍ ഖാന്‍ പറയുന്നത്. ഇന്റര്‍നെറ്റ് വഴി കൊച്ചുകുട്ടികള്‍ക്ക് പോലും പോണ്‍ സൗജന്യമായി ലഭിക്കുന്നുണ്ട്. പോണ്‍ സൈറ്റുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നതോടെ ലിംഗ വിവേചനം സംബന്ധിച്ച അവന്റെ ധാരണകള്‍ താറുമാറാക്കുന്നതായിരിക്കുമെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ഒരാഴ്ചയായി ഇന്ത്യയില്‍ പോണ്‍സൈറ്റുകളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ട്. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള നിരവധി പേരാണ് പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നതിനെതിരേ രംഗത്ത് വന്നത്.
പോണ്‍ നിരോധനം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പാക്കുന്ന നിയമങ്ങള്‍ക്ക് തുല്ല്യമാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നേരത്തെ പ്രതികരിച്ചിരുന്നു.800 ലേറെ പോണ്‍ സൈറ്റുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം നിരോധിച്ചത്.


Click it and Unblock the Notifications











