ഒന്നിച്ചുള്ള ആ കാർ യാത്ര, സ്ഫോടനം.. അന്ന് ഋഷി കപൂറിനെ കുറിച്ച് ഇർഫാൻ പറഞ്ഞത്
നികത്താൻ കഴിയാത്ത വലിയ നഷ്ടങ്ങളോടെയാണ് 2020 ലെ ഏപ്രിൽ മാസം അവസാനിക്കുന്നത്. മണിക്കൂറുകളുടെ വൃത്യാസത്തിലാണ് രണ്ട് ഇതിഹാസങ്ങളെ ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായത്. ഇർഫാൻ ഖാന്റെ മരണം ഉൾക്കൊള്ളാൻ കഷ്ടപ്പെടുന്നവരുടെ മുന്നിലേയ്ക്കാണ് വിധി മറ്റൊരു ദുരന്തവുമായി എത്തിയത്. സിനിമയിലെ രണ്ട് വ്യത്യസ്ത അത്ഭുതങ്ങളായിരുന്നു ഋഷി കപൂറും ഇർഫാൻ ഖാനും.

താരപരിവേഷം അണിയാതെ പൂര്‍ണതയുടെയും മികവിന്റെയും വേറിട്ട മുഖമായിരുന്നു ഇർഫാന്റേത്. പ്രണയത്തിന് പുതിയ രൂപവും ഭാവവും നൽകി ഒരു തലമുറയെ പ്രണയിക്കാൻ പഠിപ്പിച്ച താരമായിരുന്നു ഋഷി. പതിറ്റാണ്ടുകളോളം പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരങ്ങളുടെ ഒന്നിച്ചുളള ഒരു യാത്ര ചിത്രമാണ്. ഒരു പക്ഷെ വെളളിത്തിരിയിൽ ഇവർ ഒന്നിച്ച് സഞ്ചരിച്ച ചിത്രം കൂടിയായിരിക്കും ഇത്.
2013 ൽ പുറത്തിറങ്ങിയ ഡിഡേ എന്ന സിനിമയിലെ ഒരു രംഗമാണ്. ഇർഫാൻ ഖാനും ഋഷി കപൂറും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഇത് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവികഥയെ മാത്യകയാക്കി ഒരുങ്ങിയ ചിത്രത്തിൽ അധോലോക നായകനായ ഇക്ബാല്‍ സേത്ത് അക്ക ഗോള്‍ഡ്മാന്‍ എന്ന കഥാപാത്രത്തെയായിരുന്നു ഋഷി കപൂർ അവതരിപ്പിച്ചത്. ആര്‍എഡബ്ല്യു ഏജന്റ് വാലി ഖാനായി ഇർഫാനും വേഷമിട്ടിരുന്നു. ചിത്രത്തിൽ ഇരുവരും ഒന്നിച്ച് കറിൽ സഞ്ചരിക്കുന്ന ചിത്രം പ്രേക്ഷകരുടെ കണ്ണുകൾ നന്യ്ക്കുകയാണ്.
ചിത്രീകരണത്തിന് ശേഷം ഋഷി കപൂറിനെ കുറിച്ച് ഇർഫാൻ ഖാൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.കസിന്‍, ഋഷി കപൂറിന്റെ ആരാധകനാണ് അതിനാല്‍ അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. എല്ലാ സിനിമകള്‍ക്ക് ശേഷവും അദ്ദേഹം തന്റെ കഴിവുകള്‍ മിനുക്കിയെടുക്കും. അദ്ദേഹത്തിന് ഇനി ഒരു താരമാകേണ്ടതില്ല, ഒരു നടനെന്ന നിലയില്‍ അദ്ദേഹം ഒരു സ്‌ഫോടനം തന്നെയാണ്" - അഭിമുഖത്തിൽ ഇർഫാൻ ഖാൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications