വളരെ വേദനയോടെ ഇര്‍ഫാന്‍ ഖാന്‍ തന്നെ ബാധിച്ച അപൂര്‍വ്വ രോഗം എന്താണെന്ന് വെളിപ്പെടുത്തി!

Recommended Video

തന്റെ രോഗം എന്തെന്ന് ആരാധകരോട് തുറന്നുപറഞ്ഞു ഇർഫാൻ ഖാൻ | filmibeat Malayalam

ശ്രീദേവിയുടെ മരണത്തിന് പിന്നാലെ ബോളിവുഡിനെ ഞെട്ടിച്ച വാര്‍ത്തായിരുന്നു ഇര്‍ഫാന്‍ ഖാന് അപൂര്‍വ്വ രോഗം ബാധിച്ചു എന്നത്. പലതരത്തിലും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ തന്റെ അസുഖത്തെ കുറിച്ച് ഇര്‍ഫാന്‍ തന്നെ വ്യക്തമാക്കിയിരുന്നു. രോഗ നിര്‍ണയം വന്നതിന് ശേഷം താന്‍ തന്നെ അത് നിങ്ങളോട് പറയുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്. ഒടുവില്‍ ഇര്‍ഫാന്‍ ഖാന്‍ തന്റെ അസുഖം എന്താണെന്ന് പറഞ്ഞിരിക്കുകയാണ്.

ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് തന്റെ രോഗത്തെ കുറിച്ച് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞിരിക്കുന്നത്. പ്രതീക്ഷിക്കാതെ കടന്ന് വരുന്ന സംഭവങ്ങളാണ് നമ്മളെ വളരാന്‍ സഹായിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി താന്‍ അത് മനസിലാക്കിയിരിക്കുകയാണ്. തനിക്ക് ബാധിച്ചിരുന്ന അസുഖം എന്താണെന്ന് നിര്‍ണയിച്ചിരിക്കുകയാണ്. വയറിലെ ആന്തരികാവയങ്ങളില്‍ തനിക്ക് ട്യൂമറാണ്. ഇക്കാര്യം വളരെ വേദനയോടെയാണ് താന്‍ അംഗീകരിച്ചത്. എന്നാല്‍ തന്റെ പ്രിയപ്പെട്ടവരുടെ സ്‌നേഹവും കരുതലും ഏറെ പ്രതീക്ഷകളാണ് നല്‍കുന്നത്. ചികിത്സയ്ക്ക് വേണ്ടി താനിപ്പോള്‍ വിദേശത്താണെന്നും താരം പറയുന്നു.

irrfan-khan

ന്യൂറോ എന്ന് പറയുമ്പോള്‍ എല്ലാവരും തലച്ചോറിലാണെന്ന് കരുതും. എന്നാല്‍ അവ അതുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതല്ലെന്നും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മതിയെന്നും താരം പറയുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും ആശംസകളും തനിക്ക് വേണമെന്നും താരം പറയുന്നു. മാത്രമല്ല എന്റെ വാക്കുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവര്‍ക്കായി കൂടുതല്‍ കഥകള്‍ പറയാന്‍ താന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പറഞ്ഞാണ് ഇര്‍ഫാന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പാര്‍വ്വതിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ആദ്യ ബോളിവുഡ് സിനിമകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ഇര്‍ഫാന്‍ ഖാന്‍ മലയാളികള്‍ക്കും സുപരിചിതനാണ്. ദുല്‍ഖര്‍ ഇര്‍ഫാന്‍ കൂട്ടുകെട്ടിലെത്തുന്ന കര്‍വാന്‍ എന്ന സിനിമ ജൂണ്‍ 1 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും... ഈ അവസ്ഥയില്‍ നിന്നും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നുമായിരുന്നു ഇര്‍ഫാന്‍ ഖാന്റെ അസുഖത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X