കൂടെ കിടക്കാന്‍ ആവശ്യപ്പെടുന്നത് പതിവാണ്.. യെസ് ഒാര്‍ നോ തീരുമാനിക്കേണ്ടത് താരങ്ങളാണ്!

By Nimisha

ഹോളിവുഡിലെ ഹാര്‍വി വെയിന്‍സ്റ്റിന്‍ വിവാദം ആരംഭിച്ചതോടെയാണ് കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്നു പറയാന്‍ കൂടുതല്‍ താരങ്ങള്‍ തയ്യാറായത്. സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിരുന്നു. പ്രേക്,കരെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളായിരുന്നു പലരും നടത്തിയത്.

ഹോളിവുഡിലെ വിവാദങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പേ തന്നെ ബോളിവുഡില്‍ ലൈംഗികാതിക്രമണ ആരോപണങ്ങള്‍ സജീവമായിരുന്നു. സിനിമാപ്രവര്‍ത്തകരെയും പേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്ന വെളിപ്പെടുത്തലുകളുമായാണ് ചില താരങ്ങള്‍ എത്തിയത്.

സിനിമയില്‍ അത് പതിവാണ്

സിനിമയില്‍ അത് പതിവാണ്

തിരശ്ശീലയില്‍ കാണുന്നതിനും അപ്പുറത്ത് ചില മോശം കാര്യങ്ങള്‍ കൂടി സിനിമയ്ക്ക് പുറകില്‍ സംഭവിക്കുന്നുണ്ട്. മോശം വഴി സ്വീകരിക്കുന്നതും നല്ലത് തിരഞ്ഞെടുക്കുന്നതുമൊക്കെ താരങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ പറയുന്നു.

ക്ഷണം ലഭിക്കാറുണ്ട്

ക്ഷണം ലഭിക്കാറുണ്ട്

സിനിമയില്‍ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനായി ക്ഷണം ലഭിക്കാറുണ്ട്. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങളുടെ ഭാഗമാവാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അതിനെ ഗൗരവമായി പരിഗണിക്കാറില്ലെന്നും താരം വ്യക്തമാക്കി.

താരങ്ങളാണ് തീരുമാനിക്കേണ്ടത്

താരങ്ങളാണ് തീരുമാനിക്കേണ്ടത്

സിനിമയില്‍ നല്ലൊരു വേഷം ലഭിക്കുന്നതിനായി കൂടെക്കിടാന്‍ അവര്‍ ആവശ്യപ്പെട്ടെന്നിരിക്കും. താരങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. യേസ് ഓര്‍ നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്കുണ്ട്.

നായകന്‍മാര്‍ക്കും ഭീഷണിയുണ്ട്

നായകന്‍മാര്‍ക്കും ഭീഷണിയുണ്ട്

സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും കാസ്്റ്റിങ്ങ് കൗച്ചിന് ഇരയാവാറുണ്ട്. കൂടുതല്‍ ഭീഷണി നേരിടുന്നത് സത്രീകളാണ്. ലൈംഗികമായി ആക്രമിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളോട് നോ പറയാന്‍ സ്ത്രീകള്‍ പഠിക്കണമെന്നും അദ്ദേഹം പറയുന്നു.

ഞാനും ഇരയായിട്ടുണ്ട്

ഞാനും ഇരയായിട്ടുണ്ട്

കാസ്റ്റിങ്ങ് കൗച്ചിന് താനും ഇരയായിട്ടുണ്ടെന്നും താരം പറയുന്നു. വല്ലാത്തൊരു അവസ്ഥയാണ് അത്. പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ജോലിക്ക് വേണ്ടിയെന്ന തരത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

അടുത്ത സുഹൃത്തുക്കള്‍ വരെ നിര്‍ബന്ധിച്ചിട്ടുണ്ട്

അടുത്ത സുഹൃത്തുക്കള്‍ വരെ നിര്‍ബന്ധിച്ചിട്ടുണ്ട്

അടുത്ത സുഹൃത്തുക്കള്‍ വരെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി തന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ യേസ് ഓര്‍ നോ തീരുമാനിക്കാനുള്ള അവസരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അതില്‍ നിന്നും രക്ഷപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X