അമ്മ വന്ന് എന്നെയും കൊണ്ട് പോകും! അവസാനമായി ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞ വാക്കുകളിങ്ങനെ

നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ പകച്ച് നില്‍ക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. പലര്‍ക്കും ഈ ര്‍േപാട് ഇനിയും ഉള്‍കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ്. അര്‍ബുധ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു താരം. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ. തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇര്‍ഫാന്‍ ഖാന്റെ മരണ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് പുറത്ത് വന്നത്. കഴിഞ്ഞ ശനിയാഴ്ച ഏപ്രില്‍ 25 നായിരുന്നു താരത്തിന്റെ മാതാവ് സയിദ അന്തരിക്കുന്നത്. 95 വയസുകാരിയായ സയിദ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്തരിച്ചത്. കൊവിഡ് കാരണം ലോക് ഡൗണില്‍ ആയതിനാല്‍ ജയ്പൂരിലുള്ള മാതാവിനെ അവസാനമായി കാണാന്‍ ഇര്‍ഫാന് സാധിച്ചിരുന്നില്ല. മുംബൈയിലായിരുന്നു താരം.

irrfan-khan-

അമ്മയുമായി വളരെയധികം ആത്മബന്ധം പുലര്‍ത്തിയിരുന്ന ഇര്‍ഫാന്‍ ഖാന് അത് വലിയൊരു ആഘാതമായിരുന്നു. അമ്മ മരിക്കുന്ന സമയത്തും ഇര്‍ഫാന്റെ ആരോഗ്യാവസ്ഥ വളരെ മോശമായിരുന്നു. മുംബൈയിലെ വീട്ടിലിരുന്ന് വീഡിയോ കോള്‍ വഴിയാണ് അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ ഇര്‍ഫാന്‍ കണ്ടത്. കൃഷ്ണ കോളനിയില്‍ നിന്ന് ചുങ്കിനാക കബറിടത്തിലേക്ക് മാതാവിന്റെ അവസാന യാത്ര കാണുമ്പോള്‍ അദ്ദേഹം കരയുകയായിരുന്നു.

ാക് ഡൗണ്‍ സമയമായിരുന്നതിനാല്‍ ന്ന അമ്മയുടെ വേര്‍പാടിന്റെ മുറിവ് ഉണങ്ങുന്നതിന് മുന്‍പാണ് മകനും മരണത്തിന് കീഴടങ്ങിയിരിക്കുത്. ഇപ്പോഴിതാ അവസാനമായി ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞ വാക്കുകള്‍ തരംഗമാവുകയാണ്. ബോംബെ ടൈംസാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'അമ്മ വരുമെന്നും എന്നെയും കൂട്ടി പോവും എന്നുമായിരുന്നു' ഇര്‍ഫാന്‍ മരിക്കുന്നതിന് മുന്‍പ് പറഞ്ഞത്.

irrfan-khan-

നിലവില്‍ ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യമായതിനാല്‍ ഇര്‍ഫാന്റെ സംസ്‌കാര ചടങ്ങുകളില്‍ അധികമാര്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. അതീവ ജാഗ്രതിയിലായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ താരങ്ങള്‍ ഇര്‍ഫാന്‍ ഖാന് അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.

ഇര്‍ഫാന്‍ നമ്മളെ വിട്ട് പോയാലും അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രം ഇനിയും ജീവിക്കുമെന്നാണ് കൂടുതല്‍ പേര്‍ക്കും പറയാനുള്ളത്. ഹോളിവുഡില്‍ വരെ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ നിറയുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X