അച്ഛന്റെ ഓർമയും ചിത്രങ്ങളും പങ്കുവെയ്ക്കാറില്ല, കാരണം തുറന്ന് പറഞ്ഞ് ഇർഫാൻഖാന്റെ മകൻ ബാബിൽ

പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച വിയോഗമായിരുന്നു നടൻ ഇർഫാൻ ഖാന്റേത്. നടൻ ഇല്ല എന്ന് ഇനിയും പ്രേക്ഷകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അത്രയ്ക്ക് വേദനയായിരുന്നു നടന്റെ ശൂന്യത ഇന്ത്യൻ സിനിമാ ലോകത്തിന് നൽകിയത്. 2020 ഏപ്രിൽ29 ന് ആയിരുന്നു ഇന്ത്യൻ സിനിമാ ലോകത്തേയും പ്രേക്ഷകരേയും കണ്ണീരിലാഴ്ത്തി കൊണ്ട് സിനിമകളില്ലാത്ത ലോകത്തേയ്ക്ക് നടൻ യാത്രയായത്.

ഗ്ലാമറസ് ലുക്കിൽ രശ്മി നായർ, ചിത്രം കാണൂ

ഇർഫാൻ ഖാന്റെ വിയോഗം ഇനിയും കുടുംബാംഗങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഭാര്യ സുദപയും മക്കളും ഇർഫാൻഖാന്റെ ഓർമകളും ചിത്രങ്ങളുംസോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി മകൻ ബാബിൽ ഖാൻ അച്ഛനെ കുറിച്ചുളള ഓർമകൾ പങ്കുവെയ്ക്കാറില്ലായിരുന്നു. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിത അതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് മൂത്ത മകൻ ബാബിൽ ഖാൻ.

അച്ഛനോടൊപ്പമുള്ള ചിത്രം

ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരപുത്രൻ കാരണം വെളിപ്പെടുത്തിയത്. ഒരു ആരാധകരനായിരുന്നു ബാബിലിനോട് ഇക്കാര്യം ചോദിച്ചത്. എന്തുകൊണ്ടാണ് പിതാവിനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഓർമകളും പങ്കുവയ്ക്കാത്തത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. താരപുത്രന്റെ ഉത്തരം ഇങ്ങനെയായിരുന്നു

ആശയക്കുഴപ്പത്തിലാണ്

പിതാവിനോടൊപ്പമുളള ഓർമകൾ പങ്കുവെയ്ക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. എന്നാൽ ചിലർ ഇതിനെ മറ്റൊരു രീതിയിൽ കാണുന്നുണ്ട്. എന്റെ ഉന്നതിയ്ക്ക് വേണ്ടി അച്ഛന്റെ പേര് ഉപയോഗിക്കുന്നു എന്നാണ് ഇവരുടെ ആക്ഷേപം. അച്ഛന്റെ ശൂന്യത നികത്താൻ വേണ്ടിയായിരുന്നു വളരെ ആത്മാർഥമായി ഞാൻ ഓർമകൾ പങ്കുവെച്ചത്. എന്നാൽ ഇത്തരത്തിലുള്ള സന്ദേശം എന്നെ ഏറെ വേദനപ്പിച്ചിരുന്നു. എന്നാൽ . എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണ്.

ഏറെ വേദനിപ്പിക്കുന്നു

ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുന്നു, എന്നാൽ ആളുകളുടെ സന്ദേശം എന്നെ ശരിക്കും വേദനപ്പിക്കുന്നു. എന്റെ വളർച്ചയ്ക്കായി ഞാൻ അദ്ദേഹത്തിന്‍റെ പേര്​ ഉപയോഗിക്കു​ന്നുവെന്ന്​. ഞാൻ അദ്ദേഹത്തിന്‍റെ മകനാണ്.എനിക്ക് ഒരിക്കലും അങ്ങനെ ചെയ്യേണ്ട കാര്യമില്ല. ഇപ്പോൾ ഞാൻ വലിയൊരു ആശയക്കുഴപ്പത്തിലാണ്. അതിനാൽ തന്നെ ശരിയായ സമയത്താണ് ഞാൻ ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടതെന്ന് കരുതുന്നുവെന്നും ബാബിൽ കൂട്ടിച്ചേർത്തു.

സിനിമ പ്രവേശനം

സിനിമ പ്രവേശനത്തിന് ഒരുങ്ങുകയാണ് ബാബിൽ. നെറ്റ്‌ഫ്ലിക്​സ്​ ഒരുക്കുന്ന ചിത്രമായ 'ഖാല'യിലൂടെയാണ് ബാബിൽ അരങ്ങേറ്റം കുറിക്കുന്നത്​. നടി അനുഷ്‌ക ശര്‍മയാണ് ചിത്രം നിർമിക്കുന്നത്. ​ അന്‍വിത ദത്ത് ഗുപ്തയാണ്​ സംവിധാനം ചെയ്യുന്നത്​. ബുൾബുൾ എന്ന ചിത്രത്തിലൂടെ പ്രശസ്​തയായ തൃപ്തി ദിമ്മറിയാണ്​ നായികയായി എത്തുന്നത്​.

More from Filmibeat

Read more about: irrfan khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X