ജൂറാസിക്ക് പാര്‍ക്കിന്റെ ടിക്കറ്റിന് പണമില്ല! പിന്നീട് അതിന്റെ നാലാം ഭാഗത്തില്‍ അഭിനയിച്ച ഇര്‍ഫാന്‍

By Prashant V R

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപ്രതീക്ഷിത വിടവാങ്ങലിലുളള ഞെട്ടലിലാണ് സിനിമാ ലോകം. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ മരണം എല്ലാവരിലും വിഷമമുണ്ടാക്കിയിരുന്നു. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത നിരവധി കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ നല്‍കിയിരുന്നത്. നാച്ചുറല്‍ ആക്ടിങ്ങിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ എല്ലാവരുടെയും പ്രിയങ്കരനായത്.

ബോളിവുഡിലെ ഖാന്‍ ത്രയങ്ങളേക്കാള്‍ മുകളില്‍ നില്‍ക്കുന്ന അഭിനയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചിരുന്നത്. ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര മുഖം കൂടിയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. നിരവധി ഹോളിവുഡ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

ഇന്ത്യക്കാര്‍ക്ക് ഒന്നടങ്കം

ഇന്ത്യക്കാര്‍ക്ക് ഒന്നടങ്കം അഭിമാനമുണ്ടാകുന്ന തരത്തിലുളള പ്രകടനമായിരുന്നു ഇര്‍ഫാന്‍ ഓരോ ചിത്രത്തിലും കാഴ്ചവെച്ചിരുന്നത്. ഓസ്‌കര്‍ പുരസ്‌കാര പുരസ്‌കാര വേദിയില്‍ തിളങ്ങിയ സ്ലംഡോഗ് മില്യണയര്‍, ലൈഫ് ഓഫ് പൈ തുടങ്ങിയ സിനിമളിലും ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ചിരുന്നു. കൂടാതെ ലോക ക്ലാസിക്കുകളില്‍ ഒന്നായ ജൂറാസിക്ക് പാര്‍ക്കിന്റെ നാലാം ഭാഗം ജുറാസിക്ക് വേള്‍ഡിലും ഇര്‍ഫാന്‍ അഭിനയിച്ചു.

ചിത്രത്തില്‍ സൈമണ്‍ മര്‍സാനി

ചിത്രത്തില്‍ സൈമണ്‍ മര്‍സാനി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ജൂറാസിക്ക് പാര്‍ക്ക് സീരിസില്‍ ഇര്‍ഫാന് അഭിനയിക്കാനുളള ഭാഗ്യമുണ്ടായതോടെ പൂവണിഞ്ഞത് ഒരു മധുര പ്രതികാരം കൂടിയാണ്. പണ്ട് ജൂറാസിക്ക് പാര്‍ക്ക് കാണാന്‍ ടിക്കെറ്റടുക്കാന്‍ പണമില്ലാതെ വിഷമിച്ച അതേ മനുഷ്യന്‍ തന്നെ പിന്നീട് സിനിമയുടെ ഒരു ഭാഗത്തില്‍ കേന്ദ്രകഥാപാത്രമായി എത്തി.

ഹോളിവുഡില്‍ ജൂറാസിക്ക് വേള്‍ഡിന്

ഹോളിവുഡില്‍ ജൂറാസിക്ക് വേള്‍ഡിന് പുറമെ ദ വാരിയര്‍, ദ നേയിംസേയ്ക്ക്, ദ ഡാര്‍ജിലിംഗ് ലിമിറ്റഡ്, ന്യൂയോര്‍ക്ക് ഐ ലവ് യൂ, ആമേസിങ് സ്‌പൈഡര്‍മാന്‍, ഇന്‍ഫെര്‍ണോ തുടങ്ങിയ സിനിമകളിലും ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ചിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയാണ് ഇര്‍ഫാനും വിടവാങ്ങിയത്. ലോക് ഡൗണ്‍ കാരണം നേരത്തെ അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും നടന് സാധിച്ചിരുന്നില്ല. മുംബൈയിലിരുന്ന് വീഡിയോ കോള്‍ വഴിയാണ് അമ്മയുടെ അവസാന ചടങ്ങുകള്‍ ഇര്‍ഫാന്‍ കണ്ടത്.

മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു

അര്‍ബുദ ബാധയ്ക്ക് ലണ്ടനിലായിരുന്നു

അര്‍ബുദ ബാധയ്ക്ക് ലണ്ടനിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍ ചികില്‍സ തേടിയിരുന്നത്. ലണ്ടനിലെ ചികില്‍സയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം തിരിച്ചെത്തിയത്. അന്ന് ഇര്‍ഫാന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ സമയത്ത് നടന്റെ ആരോഗ്യ നില വീണ്ടും വഷളാവുകയായിരുന്നു. തുടര്‍ചികില്‍സയ്ക്കായി ലണ്ടനിലേക്ക് പോകാനിരിക്കെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.

Recommended Video

All You Want To Know About Irrfan Khan | FilmiBeat Malayalam
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് ഇര്‍ഫാന്‍ ഖാന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നത്. പിന്നീട് രോഗം ന്യൂറോ എന്‍ടോക്രൈന്‍ ട്യൂമര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ഇര്‍ഫാനെ പ്രവേശിപ്പിച്ചത്. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് ആരോഗ്യ നില വീണ്ടും വഷളായത്. ഇര്‍ഫാന്റെ അസുഖം ഭേദമാവാന്‍ പ്രാര്‍ത്ഥനകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹം വിടവാങ്ങിയത്. സിനിമാ സംവിധായകന്‍ ഷുജിത് സര്‍ക്കാര്‍ ആണ് ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ട്വിറ്ററിലൂടെ മരണ വാര്‍ത്ത അറിയിച്ചത്.

More from Filmibeat

Read more about: irfan khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X