ഇർഫാൻ ഖാൻ വീണ്ടും ട്വിറ്ററിൽ സജീവം!! രണ്ടാം വരവിൽ ദുൽഖറിന് ആശംസ, നന്ദി അറിയിച്ച് താരം

ഇർഫാൻ ഖാന്റെ പോസ്റ്റിനു മറുപടിയുമായി ദുൽഖർ സൽമാൻ എത്തി

മാസങ്ങൾക്ക് ശേഷം ട്വിറ്ററിൽ സജീവമായി ബോളിവുഡ് താരം ഇർഫാൻഖാൻ. അപൂർവ്വ രോഗം ബാധിച്ചതിനെ തുടർന്ന് കഴി‍ഞ്ഞ രണ്ടു മാസമായി സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്നു താരം. ഇപ്പോഴിത വീണ്ടും താരം തിരിച്ചു വന്നിരിക്കുകയാണ്. ട്വിറ്ററിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ കർവാന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് ഇർഫാൻഖാന്റെ രണ്ടാം പ്രവേശനം. സിനിമ പോസ്റ്ററിനു താഴെ സഹതാരങ്ങളായ ദുൽഖർ സൽമ്മാനും മിഥില പൽക്കറിനും താരം ആശംസയും നേർന്നിട്ടുണ്ട്. നടി

irfankhan

പരിചയസമ്പന്നതയ്ക്ക് നൽകാൻ കഴിയാത്ത നിഷ്കളങ്കത തുടക്കത്തിൽ ഉണ്ടാകും. കർവനോടെപ്പം ചേർന്ന ദുൽഖർ സൽമ്മാനും മിഥില പൽക്കറിനും ആശംസകൾ നേരുന്നുവെന്ന് ഇർഫാൻ ഖാൻ ട്വിറ്ററിൽ കുറിച്ചു . ഇർഫാൻ ഖാന്റെ പോസ്റ്റിനു മറുപടിയുമായി ദുൽഖർ സൽമാൻ എത്തി. വളരെയധികം നന്ദിയുണ്ട്. താങ്കൾക്കൊപ്പമുള്ള തുടക്കത്തേക്കാൽ മികച്ചതായി ഒന്നും തന്നെ ആഗ്രഹിച്ചിട്ടില്ല. താങ്കൾക്ക് എത്രയും വേഗം സുഖപ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തതു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖറിന്റെ കന്നി ബോളിവുഡ് ചിത്രമാണ് കർവാൻ. മിഥില പാർക്കറാണ് ചിത്രത്തിലെ നായിക. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ്‌ പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മിഥില. ഇർഫാൻ ഖാൻ ചിത്രത്തിൽ കേന്ദ്ര വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റോണി സ്‌ക്രൂവാല ആണ്. ആഗസ്റ്റ് 10 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X