For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts
  Read more about: irrfan khan

  തോറ്റിട്ടില്ല, എല്ലാവിധത്തിലും നേടി, ഇർഫാൻ ഭാര്യയെ കുറിച്ച് പറഞ്ഞത് നേരാണ്, സുദപയുടെ വാക്കുകൾ

  |

  നടൻ ഇർഫാൻ ഖാൻ ജീവിതത്തിൽ ഒരു പോരാളിയായിരുന്നു. പ്രതിസന്ധികളോട് വിട്ട് വീഴ്ചയില്ലാതെ അവസാന ശ്വാസംവരെ പോരാടുകയായിരുന്നു അദ്ദേഹം. സാധാരണക്കരുടെ സൂപ്പർസ്റ്റാറായിരുന്നു ഇർഫാൻ ഖാൻ. ലോക സിനിമയിൽ തിളങ്ങുമ്പോൾ പോലും അദ്ദേഹം തന്റെ താരപദവിയിൽ ഒരിക്കൽ പോലും അഹങ്കരിച്ചിരുന്നില്ല. ഇത് തന്നെയാണ് ഇർഫാൻ ഖാന്റെ വിയോഗം പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തുന്നത്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാര്യ സുദപ സിക്തറുടെ വികാരാധീതമായ വാക്കുകളാണ്. ഇർഫാനോടൊപ്പമുളള ചിത്രം സോഷ്യൽ പേജുകളിൽ ചേർത്തു കൊണ്ടായിരുന്നു സുദപയുടെ ഹൃദയ സ്പർശിയായ വാക്കുകൾ. ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും നേടി എന്നായിരുന്നു താരപത്നി കുറിച്ചത്. ഫേസ്ബുക്ക് പേജിൽ പ്രൊഫൈൽ പിക്ചാറായി ഇർഫാനോടൊപ്പനമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.

  ഇർഫാൻ ഖാന്റെ ബാക്ക് ബോണായിരുന്നു സുദപ. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുദപ. അവിടെവച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തലേയ്ക്ക് മാറുകയായിരുന്നു. പിന്നീട് 1995 ൽ ഇരുവരും വിവാഹിതരായി. പ്രതിസന്ധിയിലും ജീവിതത്തെ സന്തോഷത്തോടെയാണ് സുദപയും ഇർഫാനും സമീപിച്ചത്. അത് തന്നെയാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയവും. ഈ സ്നേഹവും സുഹൃദവും ജീവിതത്തിന്റെ അവസാന യാത്രയിൽ വരെ ഉണ്ടായിരുന്നു. ഇർഫാന്റെ ചികിത്സയുടെ ഓരോ ഘട്ടത്തിലും താങ്ങും തണലുമായി സുദപ കൂടെയുണ്ടായിരുന്നു.

  ബോളിവുഡിൽ നമ്മൾ കണ്ടു ശീലിച്ച ജീവിതമായിരുന്നില്ല അവരുടേത്. കണ്ടുമുട്ടിയപ്പോൾ തുടങ്ങിയ സൗഹൃദം ജീവത്തിലും ഇവർ നിലനിർത്തി. ദേശീയ അന്തർദേശീയ തലത്തിൽ ഇർഫാൻ പുരസ്കാരങ്ങൾ വാങ്ങുമ്പോൾ ഒരിക്കൽ പേലുംഇത് നേരിട്ട് കാണാൻ സുദപ എത്തിയിരുന്നില്ല പൊതുപരിപാടികൾക്കൊന്നും ഇർഫാനൊപ്പം താരപത്നിയെ ആരും കണ്ടിട്ടില്ല. എന്നാൽ കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇർഫാന് എന്നും പ്രിയപ്പെട്ടത് സുദപ തന്നെയാണ്. തന്റെ ഹൃദയത്തോട് അന്നും ഇന്നും എന്നും ചേർന്ന് നിൽക്കുന്നത് സുദപ മാത്രമാണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.വീട്ടിലുള്ളപ്പോൾ ഡയലോഗുകൾ പോലും തന്നെ പഠിപ്പിക്കുമായിരുന്നു സുതപയെന്ന് പല അഭിമുഖങ്ങളിലും ഇർഫാൻ തന്നെ പറഞ്ഞിരുന്നു. സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും മറ്റൊരു മുഖമായിരുന്നു ഇവർ.

  തന്നെ എപ്പോഴും സംരക്ഷിക്കുന്ന ഒരാൾ ജീവിക്കാൻ ഒരു അവസരം ലഭിച്ചാൽ അവൾക്ക് വേണ്ടി ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നെ നിലനിർത്തുന്നതും അവളാണ്. ക്യാൻസർ സുഖം പ്രാപിച്ചതിന് ശേഷം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാര്യയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. 2003 ൽ പുറത്തു വന്ന മക്ബൂലിലൂടെയാണ് ഇർഫാൻ ഖാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായ ഖമോഷി,ശബ്ദ്, കഹാനി എന്നീ ചിത്രങ്ങളുടെ എല്ലാം സംഭാഷണം എഴുതിയിരിക്കുന്നതും സുദപയാണ്. ഇർഫാൻ പ്രധാന വേഷങ്ങളിലെത്തിയ മദാരി, ഖരീബ് ഖരീബ് സിംഗിൾ എന്നീ ചിത്രങ്ങളുടെനിർമാതാവും താരപത്നി തന്നെയാണ്.

  ഇര്‍ഫാന്റെ വിയോഗത്തില്‍ വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍ | FilmiBeat Malayalam

  ഭാര്യയെ കുറിച്ചുള്ള ഇർഫാൻ ഖാന്റെ വാക്കുകൾ സത്യമാണ്. താരത്തിന്റ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇർഫാൻ ഖാന് രോഗനിർണയം നടത്തിയതിനു പിന്നാലെ സുദപ എഴുതിയ കുറിപ്പാണ്. ക്യാൻസർ രോഗമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു താരപത്നിയുടെ വാക്കുകൾ.എന്റെ അടുത്ത സുഹൃത്തും എന്റെ പങ്കാളിയും ഒരു പോരാളിയാണ്. പ്രതിസന്ധികളോട് ധൈര്യത്തോടെ പോരാടിയ വ്യക്തി.നിങ്ങളുടെ അന്വേഷണങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും മറുപടി നൽകാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നു. പക്ഷേ, നിങ്ങളുടെ എല്ലാം പ്രര്‍ഥനയും സ്നേഹവും ഞങ്ങൾക്കു വേണം. ഒരു യോദ്ധാവിന്റെ മനോബലം എനിക്കു നൽകിയ പങ്കാളിയോടും ദൈവത്തോടും നന്ദിയുണ്ട്. ഇപ്പോൾ ഞാൻ മറ്റൊരു യുദ്ധക്കളത്തിലാണ്.. സുദപയുടെ ഈ വാക്കുകളുടെ ബലമാണ് ഇർഫാൻ ഖാനെ ക്യാൻസറിൽ നിന്ന് അന്ന് മടക്കി കൊണ്ടു വന്നത്.

  English summary
  Irrfan Khan's Wife Replaced Her Facebook Profile Picture With An emotional note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X