For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീണ്ടും കണ്ടുമുട്ടും, ആ പുൽമേട്ടിൽ ചേർന്നുകിടന്ന് വിശേഷങ്ങൾ പങ്കിടാം, താരപത്നിയുടെ വാക്കുകൾ

  |

  ഇർഫാൻഖാൻ ഭൂമിയിൽ നിന്ന വിട പറഞ്ഞിട്ട് ഒരു മാസം പിന്നിടുകയാണ്. ഇന്നും ആ നഷ്ടം ഉൾക്കൊള്ളാൻ സുഹൃത്തുക്കൾക്കും കുടുബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഇന്ത്യൻ സിനിമയ്ക്ക് മാത്രമല്ല ലോക സിനിമയിലെ തന്നെ നികത്താനാകാത്ത വലിയ നഷ്ടമാണ് ഇർഫാൻഖാന്റെ വിയോഗം. ചിലരുടെ നഷ്ടം എന്നും ശൂന്യമായി തന്നെ അവശേഷിക്കും അത്തരത്തിലൊരു വിടവാങ്ങലായിരുന്നു ഇർഫാൻഖാന്റേയും.

  സോഷ്യൽ മീഡിയയിസലും സിനിമ കോളങ്ങളിലും വൈറലാകുന്നത് ഇർഫാൻ ഖാന്റെ ഭര്യ സുദപ സിക്തർ എഴുതിയ കുറിപ്പാണ്. ഹൃദയ സ്പർശിയായ വാക്കുകൾ എന്നതിൽ ഉപരി ഇതുവരെ ആരും ചിന്തിക്കാത്ത വാക്കുകളായിരുന്നു താരപത്നി പങ്കുവെച്ചത്. ഇർഫാൻ ഖാന് ഭര്യ എന്നതിൽ ഉപരി അടുത്ത സുഹൃത്തും കൂടിയാണ് സുദപ. തിരിച്ചും അങ്ങനെ തന്നെയാണ്. ഇവരുടെ സ്നേഹവും ആഴത്തിലുള്ള സൗഹൃദവും സുദപയുടെ വാക്കുകളിൽ കാണാം.

  വീട്ടും കണ്ടു മുട്ടുന്നതിനെ കുറിച്ചായിരുന്നു സുദപ പറഞ്ഞത്. "ശരിക്കും തെറ്റിനുമപ്പുറം ഒരു ലോകമുണ്ട്. ഞാൻ നിന്നെ അവിടെ വെച്ച് കണ്ടുമുട്ടും. ആ പുൽമേട്ടിൽ നമ്മുടെ ആത്മാക്കൾക്ക് ഈ ലോകത്തെക്കുറിച്ച് പങ്കിടാൻ ഒരുപാട് വിശേഷങ്ങളുണ്ടാകും. വെറും സമയത്തിന്റെ കാര്യമേയുള്ളു. നമ്മൾ കണ്ടുമുട്ടും,നമ്മൾ സംസാരിക്കും. വീണ്ടും കാണും വരെ...." എന്ന് സുദപ കുറിച്ചു.

  തോറ്റ് പോയിട്ടില്ല ഞാൻ എന്നായിരുന്നു സുദപ ഇർഫാൻ ഖാന്റെ വിയോഗത്തിന് ശേഷം ആദ്യം ഫേസ്ബുക്കിൽ കുറിച്ചത . സോഷ്യൽ മീഡിയ പേജിലെ മുഖചിത്രം മാറ്റിയതിന് ശേഷമായിരുന്നു സുദപയുടെ വാക്കുകൾ. ഞാൻ തോറ്റിട്ടില്ല, എല്ലാവിധത്തിലും നേടി എന്നായിരുന്നു താരപത്നി കുറിച്ചത്. . നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുദപ. അവിടെവച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തലേയ്ക്ക് മാറുകയായിരുന്നു. പിന്നീട് 1995 ൽ ഇരുവരും വിവാഹിതരായി. പ്രതിസന്ധിയിലും ജീവിതത്തെ സന്തോഷത്തോടെയാണ് സുദപയും ഇർഫാനും സമീപിച്ചത്. അത് തന്നെയാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയവും. ഈ സ്നേഹവും സുഹൃദവും ജീവിതത്തിന്റെ അവസാന യാത്രയിൽ വരെ ഉണ്ടായിരുന്നു.

  താരത്തിന്റെ വിയോഗത്തിന് ശേഷം ഇർഫാന്റെ വാക്കുകൾ കടമെടുത്താണ് സുപദ സംസാരിക്കുന്നത് . നേരത്തെ ഫേസ് ബുക്കിൽ കുറിച്ച് വാക്കുകളിൽ മാജിക് എന്നാണ് താരപത്നി ആ ശുന്യതയെ വശേഷിപ്പിട്ടത്. അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും, അങ്ങനെ കാണാനാണ് അദ്ദേഹത്തിന് ഇഷ്ടം. അദ്ദേഹം ഒരിക്കലും കാര്യങ്ങളെ ഒറ്റ വീക്ഷണകോണിൽ കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അപസ്വരത്തിലോ ബഹളത്തിലോ എന്തിലുമാകട്ടെ, എല്ലാത്തിലും അദ്ദേഹത്തിന് ഒരു താളമുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ ആ താളത്തിൽ എനിക്ക് ആടേണ്ടിയും പാടേണ്ടിയും വന്നു.പൂർണതയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ കാരണം എനിക്കും സാധാരണ രീതിയിൽ ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.അദ്ദേഹത്തോട് എനിക്കുള്ള ഒരേയൊരു നീരസവും ഇതാണ്.

  ഇർഫാനപമായുള്ള ജീവിതം ഒരു മനോഹരമായ യാത്രയായിരുന്നു എന്നാണ് സുപദ പറയുന്നത്. ആ യാത്രയെ കുറിച്ച് വിവരക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണ്. കഴിഞ്ഞു പോയ രണ്ടര വർഷത്തെ ഒരു ഇടവേളയായിട്ടാണ് ‍ ഞാൻ കാണുന്നത്. അതിന് അതിന്റേതായ തുടക്കവും മധ്യഭാഗവും പര്യവസാനവുമുണ്ടായിരുന്നു. ജീവിതത്തിൽ ഇർഫാന് ഒരു ഓർക്കസ്ട്ര നടത്തുന്ന റോളായിരുന്നു. അതിൽ 35 വർഷം നീളുന്ന ഒന്നിച്ചുള്ള യാത്രയിൽ അത് വേറിട്ട് നിൽക്കുന്നു. ഞാനും ഇർഫാനും തമ്മിലുള്ളത് ഒരു ദാമ്പത്യമായിരുന്നില്ല- സുപദ പറഞ്ഞിരുന്നു

  ഏപ്രിൽ 29 നാണ് താര വിടവാങ്ങുന്നത്. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് നടന്റെ മരണം. ആരോഗ്യനില വഷാളായതിനെ തുടർന്നാണ് മരണം സംഭവിക്കുന്നത്.

  Read more about: irrfan khan
  English summary
  Irrfan Khan Wife Sutapa Emotional Note, I Will meet you
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X