ആ ചോദ്യം തന്നെ ചൊടിപ്പിക്കും!! അമ്മയ്ക്ക് അത് പേടിയാണ്... വിവാഹത്തെ കുറിച്ച് എക്ത കപൂർ

വിവാഹിതയല്ലെങ്കിൽ ജീവിതത്തിൽ എന്ത് നേടിയാലും ആരും അംഗീകരിക്കില്ലെന്ന് ബോളിവുഡ് നിർമ്മാതാവ് എക്ത കപൂർ.എതാന്റെ അവസ്ഥ ഉദാഹരണമാക്കിയായിരുന്നു എക്തയുടെ വെളിപ്പെടുത്തൽ. നമ്മൾ എന്ത് നേടിയാലും ആളുകൾ അത് ശ്രദ്ധിക്കാറില്ല. എല്ലാവർക്കും അറിയേണ്ടത് വിവാഹത്തെ കുറിച്ച് മാത്രമാണ്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം അവളുടെ വിവാഹം മാത്രമാണെന്ന് താൻ കരുതുന്നില്ലെന്നും എക്ത കപൂർ പറഞ്ഞു.

ekta kapoor

തനിയ്ക്ക് ബന്ധു വീടുകളിലെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഭയമാണ്. അവർ തങ്ങളെ നോക്കി പറയും അടുത്തത് നീയാണ്. അത് കേൾക്കുമ്പോൾ തനിയ്ക്ക് ദേഷ്യം വരാറുണ്ട് . അത് കാണുമ്പോൾ അമ്മയ്ക്ക് ഭയമാണ്. അവർ എന്തെങ്കിലും പറഞ്ഞുവെന്ന് കരുതി നീ ദേഷ്യപ്പെടരുതെന്ന് അമ്മ എന്നോട് മുൻകൂറായി പറയാറുണ്ട്. എന്നോട് ഇത്തരത്തിലുള്ള വിഡ്ഡി ചോദ്യങ്ങൾ ചോദിച്ചാൽ എന്റെ ഉത്തരവും ഇത്തരത്തിലായിരിക്കുമെന്ന് മറുപടിയാണ് അമ്മയ്ക്ക് നൽകാറുളളത്. അതിനാൽ തന്നെ ബന്ധു വീടുകളിൽ നടക്കുന്ന ചടങ്ങുകൾക്ക് എന്നെ കൂടെ കൂട്ടാൻ അമ്മയ്ക്ക് ഭയമാണ്.

അവിവാഹിതയായ എക്ത കപൂർ ഒരു ആൺ കുഞ്ഞിന്റെ അമ്മയാണ്. ഈ വർഷം തുടക്കത്തിൽ വാടക ഗർഭത്തിലൂടെയാണ് താരം അമ്മയായത്. രവി കപൂർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളും വെബ്സീരിയലും നിർമ്മിക്കുന്ന ബാലാജി പ്രൊഡക്ഷൻസിന്റെ മനേജിങ് ഡയറക്ടറാണ് എക്ത കപൂർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X