ഓള്‍ ഈസ് വെല്ലിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
അസിന്‍ നായികയാകുന്ന ബോളിവുഡ് ചിത്രം ഓള്‍ ഈസ് വെല്ലിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അഭിഷേക് ബച്ചനാണ് ചിത്രത്തില്‍ അസിന്റെ നായകന്‍.
ഉമേഷ് ശുക്ലയാണ് ചിത്രംസംവിധാനം ചെയ്യുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അസിന്‍ വീണ്ടും സിനിമയില്‍ നായികാകഥാപാത്രമാകുന്നത്. ആഗസ്റ്റ് 21 ന് ഓള്‍ ഈസ് വെല്‍ തിയറ്ററുകളിലെത്തും.

റിഷി കപൂര്‍, സുപ്രിയ പഥക് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സൊനാക്ഷി സിന്‍ഹ ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്.ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ഹിമേഷ് രെഷമ്മിയയാണ്.
മൂന്നു വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു അസിന് ഹിന്ദിയില്‍ ഒരു സിനിമ ലഭിക്കാന്‍. 2012ല്‍ അക്ഷയ്കുമാര്‍ നായകനായ ഖിലാഡി 786 പരാജയമായതോടെ സിനിമയില്‍ നിന്നും ഏതാണ്ട് പുറത്തായ അവസ്ഥയിലായിരുന്നു അസീന്‍.
asin abhishek bachchan actress malayalam tamil bollywood അസിന് നടി മലയാളം തമിഴ് ബോളിവുഡ് അഭിഷേക് ബച്ചന്


Click it and Unblock the Notifications