സ്‌ക്രീനിലെ മകളുമായി ആമിര്‍ പ്രണയത്തില്‍! ദാമ്പത്യം തകര്‍ത്തത ഈ ബന്ധമോ? സംശയങ്ങളുയര്‍ത്തി ആരാധകര്‍
ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ബോളിവുഡിലെ സ്ഥിരം നായക സങ്കല്‍പ്പത്തില്‍ നിന്നും വ്യത്യസ്തമായി എന്നും വേറിട്ട കഥാപാത്രങ്ങളും സിനിമകളുമായിരുന്നു ആമിര്‍ ഖാന്‍ ചെയ്തിരുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ പെര്‍ഫെക്ഷനിസ്റ്റ് ആയ ആമിര്‍ ഖാന്‍ തന്റെ നിലപാടുകളിലൂടേയും കയ്യടി നേടാറുണ്ട്. ഒഴിക്കിനൊപ്പം നീന്താതെ എപ്പോഴും കണ്ടന്റിന്റെ കരുത്തിലായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്.
തന്റെ സിനിമകളിലൂടെ മാത്രമല്ല വ്യക്തി ജീവിതത്തിലൂടേയും ആമിര്‍ ഖാന്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മറ്റ് താരങ്ങളെ അവാര്‍ഡ് ഷോകളിലെ പാര്‍ട്ടികളിലോ മറ്റ് പരിപാടികളിലോ ആമിര്‍ ഖാനെ കാണാറില്ല. തന്റെ വ്യക്തിജീവിതം എന്നും ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആമിര്‍ ഖാന്‍ ശ്രമിക്കാറുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഗോസിപ്പ് കോളങ്ങള്‍ ആമിറിനെ വെറുതെ വിടാറില്ല.

ആമിര്‍ ഖാന്റെ വ്യക്തിജീവിതം എന്നും ഗോസിപ്പ് എഴുത്തുകാരുടെ ഇഷ്ട വിഷയമാണ്. താരത്തിന്റെ വിവാഹങ്ങളും വിവാഹ മോചനങ്ങളും പ്രണയങ്ങളുമൊക്കെ എന്നും ചര്‍ച്ചയായി മാറാറുണ്ട്. ഈയ്യടുത്താണ് ആമിര്‍ ഖാന്‍ വിവാഹ മോചിതനായത്. കിരണ്‍ റാവുവും ആമിര്‍ ഖാനും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഇരുവരും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. വിവാഹ മോചന ശേഷവും ആമിറും കിരണവും സൗഹൃദം നിലനിര്‍ത്തുകയും ഒരുമിച്ച് സിനിമകള്‍ ചെയ്യുന്നത് തുടരുകയും ചെയ്തതും ചര്‍ച്ചയായി മാറിയിരുന്നു.
ഇതിനിടെയാണ് ആമിര്‍ ഖാന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. യുവനടി ഫാത്തിമ സന ഷെയ്ഖിന്റെ പേരായിരുന്നു ആമിര്‍ ഖാന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടത്. ദംഗല്‍ എന്ന ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് ഫാത്തിമ സന ഷെയ്ഖ്. ദംഗലില്‍ ആമിര്‍ ഖാന്റെ മകളായി അഭിനയിച്ച ഫാത്തിമയും ആമിറും പ്രണയത്തിലാണെന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പ്രചരിച്ചത്.
ആമിറിനേയും ഫാത്തിമയേയും പലപ്പോഴായി ഒരുമിച്ച് കണ്ടതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. ആമിറിന്റെ കുടുംബവുമായി ഫാത്തിമയ്ക്കുള്ള ബന്ധവും, വീട്ടിലെ പരിപാടികളിലെ സാന്നിധ്യമൊക്കെ ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു. ആമിറും കിരണും പിരിയാനുള്ള കാരണം ഫാത്തിമയാണെന്നും ഗോസിപ്പുകളുണ്ടായിരുന്നു. വാര്‍ത്തകളോട് ആമിറും ഫാത്തിമയും ഇതുവരേയും പ്രതികരിച്ചിട്ടില്ലെന്നതും ഗോസിപ്പുകള്‍ പ്രചരിക്കുന്നത് തുടരാന്‍ കാരണമായി മാറി.

കഴിഞ്ഞ ഒക്ടോബറില്‍ ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയുടെ അച്ഛന്‍ മരണപ്പെട്ടിരുന്നു. ഈ സമയം റീനയുടെ വീട്ടില്‍ ഫാത്തിമയും എത്തിയിരുന്നു. ഇതോടെ വീണ്ടും പ്രണയ ഗോസിപ്പുകള്‍ സജീവമായി മാറുകയായിരുന്നു. എന്നാല്‍ ഇത്തരം ഗോസിപ്പുകള്‍ കേവലം ഭാവനാ സൃഷ്ടിയാണെന്നാണ് ആരാധകര്‍ കരുതുന്നത്. ആമിര്‍ ഖാന്‍ ഫാത്തിമയുടെ മെന്റര്‍ ആണ്. കുടുംബവുമായി അടുത്ത ബന്ധമുണ്ട്. അതല്ലാതെ ഇരുവര്‍ക്കുമിടയില്‍ പ്രണയ ബന്ധമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ രണ്ട് തട്ടിലായിരിക്കുകയാണ്.
അതേസമയം തന്റെ കരിയറില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തോടെയാണ് താരം ഇടവേളയെടുക്കാന്‍ തീരുമാനിക്കുന്നത്. ഇടവേളയ്ക്ക് ശേഷം താരം തിരികെ വരിക താരേ സമീന്റെ രണ്ടാം ഭാഗത്തിലൂടെയായിരിക്കും. ജെനീലിയ ഡിസൂസയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications