ആമീര്‍ ഖാന്‍ നഗ്നനായ പോസ്റ്റര്‍ കോപ്പിയടിയാണെന്ന്
ദില്ലി:പുതിയ ചിത്രത്തിന്റെ പോസ്റ്ററില്‍ പൂര്‍ണ നഗ്നനായി നില്‍ക്കുന്ന ഫോട്ടോ ഇട്ടതിന് ബോളിവുഡ് പെര്‍ഫക്ട് ഖാന്‍ അല്ലെങ്കിലേ വിവാദത്തിലാണ്. ഇപ്പോഴിതാ പുതിയൊരെണ്ണംകൂടെ. ഈ പ്രചരിക്കുന്ന പോസ്റ്റര്‍ കോപ്പിയടിയാണെന്ന്.
പോര്‍ച്ചുഗീസ് ഗായകനായ ക്യൂമ് ബബറോസിന്റെ 1973 ല്‍ ഇറങ്ങിയ ആല്‍ബത്തിന്റെ പോസ്റ്ററാണത്രെ ആമീര്‍ഖാന്‍ മോഷ്ടിച്ചിരിക്കുന്നത്. രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പോസ്റ്ററില്‍ പൂര്‍ണ നഗ്നനായ ആമീര്‍ കാന്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ട് നാണം മറിച്ച് റെയില്‍വേ പാളത്തില്‍ നില്‍ക്കുന്നതാണ് പോസ്റ്റര്‍. രണ്ട് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

അതേ സമയം പി കെ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ നഗ്നനായി നിന്ന ആമീര്‍ഖാനെതിരെ കേസ് എടുത്തിട്ടുണ്ട്. കാണ്‍പൂരിലെ അഭിഭാഷകന്‍ എം കുമാര്‍ ആമീര്‍ഖാന്റെത് അശ്ലീല പ്രദര്‍ശനമാണെന്നാരോപിച്ച് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതു പ്രകാരമാണ് കേസ്. ഹര്‍ജി സ്വീകരിച്ച കോടതി എഴിന് വാദം കേള്‍ക്കും. പോസ്റ്റര്‍ പ്രസിദ്ധീകരിച്ച പത്രത്തിനും ചിത്രത്തിന്റെ നിര്‍മാതാവിനുമെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
പോസ്റ്റര്‍ അശ്ലീലമാണെന്നും ലൈംഗികാതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. റേഡിയോ കൊണ്ട് നഗ്നത മറച്ചുനില്‍ക്കുന്ന ആമീര്‍ ഖാനെ കണ്ടെപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നു.
വിനോദ് ചോപ്ര ഫിലീംസും ഹിരാനിയും യു ടി വിയും ചേര്‍ന്നാണ് പി കെ നിര്‍മിക്കുന്നത്. ആമീര്‍ ഖാന്റെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റായ ത്രി ഇഡിയറ്റ്‌സ് ഒരുക്കിയ ടീം തന്നെയാണ് പി കെയ്ക്ക് പിന്നിലും. ആക്ഷേപ ഹാസ്യമാണ് ചിത്രം. അനുഷ്‌ക ശര്‍മ നായികയായെത്തുന്ന ചിത്രത്തില്‍ സുഷാന്ത് രാജ് പുത്തും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഡിസംബറില്‍ ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











