For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾ നാൽപതുകളിലെത്തി'; കത്രീന കൈഫ് ​ഗർഭിണിയാണോയെന്നതിൽ ജോത്സ്യന്റെ പ്രവചനം

  |

  ബോളിവുഡിലെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. കഴിഞ്ഞ വർഷം വിവാഹിതാരയ ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. തന്റെ മുൻ പ്രണയങ്ങൾ ​ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്തയായതിനാൽ വിക്കി കൗശലുമായുള്ള പ്രണയത്തിൽ അത് സംഭവിക്കരുതെന്ന് കത്രീനയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെ വിവാഹത്തിന് മുമ്പ് ഇവരെ കൂടുതലായി ഒരുമിച്ച് പൊതുവേദികളിൽ കണ്ടിരുന്നില്ല.

  വിവാഹ ശേഷം ഇപ്പോൾ കത്രീന കൈഫ് ​ഗർഭിണിയാണെന്ന വാർത്തകളാണ് ബി ടൗണിൽ പരക്കുന്നത്. നടിയെ പൊതുസ്ഥലത്തോ സമൂഹ മാധ്യമങ്ങളിലോ അധികം കാണാത്തതാണ് ഈ സംശയത്തിന് കാരണമായത്. കത്രീന ആരാധകർ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയാക്കിയിരുന്നു. ഇതേപറ്റി ഇതുവരെ ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല.

  തോൽക്കാൻ എനിക്ക് മനസ്സില്ലടാ, ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെയെന്ന് റോബിൻ

  എന്നാൽ കത്രീന കൈഫ് അടുത്ത വർഷം ​ഗർഭിണിയാവുമെന്നാണ് ബോളിവുഡ് താരങ്ങളെ പറ്റി പ്രവചനം നടത്തുന്ന ജോത്സ്യൻ സഞ്ജയ് ബി ജുമാനി പറയുന്നത്.

  ഈ വർഷം കത്രീന അവരുടെ നാൽപതാമത്തെ വർഷത്തിലാണ്. വേണമെങ്കിൽ ഈ വർഷം അവർക്കൊരു കുഞ്ഞിന് ജൻമം നൽകാം. പക്ഷെ മിക്കവാറും അടുത്ത വർഷമാണ് കത്രീന കുഞ്ഞിന് ജൻമം നൽകുകയെന്നും ജോത്സ്യൻ പറയുന്നു.

  ആൺ കുഞ്ഞായിരിക്കുമോ പെൺകുഞ്ഞായിരിക്കുമോ എന്ന ചോദ്യത്തിന് ജോത്സ്യൻ ഉത്തരം പറഞ്ഞില്ല. 'ഐശ്വര്യ റായിക്ക് ആൺകുട്ടി ജനിക്കുമെന്ന എന്റെ പ്രവചനം തെറ്റിയതിന് ശേഷം അത്തരം പ്രവചനങ്ങൾ നടത്തുന്നതിൽ നിന്നും ഞാൻ വിട്ടു നിൽക്കുകയാണ്.

  പക്ഷെ ട്വിങ്കിൽ ഖന്നയുടെയും കജോളിന്റെയും കാര്യത്തിൽ എന്റെ പ്രവചനം ശരിയായിരുന്നു. പക്ഷെ എല്ലാം എല്ലായ്പ്പോഴും വളരെ സുവ്യക്തമായിരിക്കണമെന്നില്ല. ജീവിതം അത്ര എളുപ്പമല്ല,' ജോത്സ്യൻ പറഞ്ഞു. കുഞ്ഞ് ജനിച്ച് ശേഷമുള്ള രണ്ട് വർഷം കത്രീന കരിയറിൽ നിന്നും ചെറിയൊരു ഇടവേള എടുക്കുമെന്നും ജോത്സ്യൻ പറയുന്നു.

  അമൃതയെ ചേര്‍ത്ത് പിടിച്ച് ചുംബനത്തിന്റെ തൊട്ട് അരികില്‍ വരെ; പുതിയ സന്തോഷം ഉടനെയെന്ന് അമൃതയും ഗോപി സുന്ദറും


  നടി ഐശ്വര്യ റായി ​ഗർഭിണിയായപ്പോൾ അവർക്ക് ആൺകുട്ടിയാണ് ജനിക്കുക എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രവചനം. പക്ഷെ ജനിച്ചത് പെൺകുട്ടിയായിരുന്നു. താരങ്ങൾ ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ വലിയ കാര്യമാക്കാറില്ലെങ്കിലും ഇത് വലിയ മാധ്യമ ശ്രദ്ധ നേടാറുണ്ട്.

  കത്രീന കൈഫിന്റെ 39ാം പിറന്നാളായിരുന്നു ഇന്നലെ. ഭർത്താവ് വിക്കി കൗശലിനും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷ പൂർണമായാണ് പിറന്നാൾ കേക്ക് മുറിച്ചത്. വിക്കിയുടെ സഹോദരൻ സണ്ണി കൗശൽ, നടി ഇല്യാന ഡിക്രൂസ് തുടങ്ങിയവർ ആഘോഷത്തിൽ പങ്കു ചേർന്നിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഫോൺ ഭൂത് ആണ് കത്രീനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

  'വസ്ത്രം മാറുന്നത് പോലെ കാമുകൻമാരെ മാറ്റുന്നു'; വിമർശനങ്ങൾക്കിടെ പ്രതികരണവുമായി സുസ്മിത

  ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരോടൊപ്പം ജീലേ സരാ എന്ന ചിത്രത്തിലും കത്രീന എത്തുന്നുണ്ട്. എന്നാൽ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. രാജസ്ഥാനിൽ വെച്ചാണ് കത്രീന-വിക്കി വിവാഹം നടന്നത്. 120 ഓളം അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. താര നിബിഡമായ ചടങ്ങിൽ സിനിമാ രം​ഗത്തെ കത്രീനയുടെ അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. നടിമാരായ ആലിയ ഭട്ട്, ദീപിക പദുകോൺ, അനുഷ്ക ശർമ, സോനം കപൂർ തുടങ്ങിയവർ കത്രീനയ്ക്ക് ആശംസകളിറിയിച്ചിരുന്നു.

  Read more about: katrina kaif
  English summary
  is actress katrina kaif pregnant ? here is what astrologer sanjay b jumaani predicts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X