For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായി മകളെ വളർത്തുന്നത് റൂൾ ബുക്കിന്റെ അടിസ്ഥാനത്തിലോ, വെളിപ്പെടുത്തി താരസുന്ദരി

  |

  ഇന്ത്യൻ സിനിമാ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരങ്ങളാണ് ഐശ്വര്യ റായിയും ഭർത്താവ് അഭിഷേക് ബച്ചനും. ബോളിവുഡ് സിനിമ കോളങ്ങളിൽ മാത്രമല്ല ഗോസിപ്പ് കോളങ്ങളിലും ഇരുവരും വലിയ ചർച്ചയാകാറുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ആഷ് വിവാഹിതയാകുന്നത്. അഭിഷേക് സിനിമയിൽ ഇടം പിടിച്ചു വരുന്ന സമയമായിരുന്നു. എന്നാൽ ഇവരുടെ വിവാഹം പൂർണ്ണമായി അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. സൽമാൻ ഖാൻ, വിവേക് ഒബ്റോയി എന്നിവരുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ആഷ് ജൂനിയർ ബച്ചനെ വിവാഹം കഴിക്കുന്നത്. വിവേക് ഒബ്റോയിയും സൽമാൻഖാനുമായുള്ള ഐശ്വര്യ റായിയുടെ പ്രണയം അന്ന് പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു.

  സ്റ്റൈലൻ ലുക്കിൽ സുന്ദരിയായി രഞ്ജിനി ഹരിദാസ്, ആകെ മാറിപ്പോയി, പുതിയ ചിത്രം നോക്കൂ

  മമ്മൂട്ടിയെ ബന്ധപ്പെടാനുള്ള നമ്പറും വിലാസവും നൽകി ഗൂഗിൾ, നടന്റെ ആസ്തി വിവരങ്ങളും വെളിപ്പെടുത്തി

  വിവാഹശേഷമായിരുന്നു അഭിഷേകിന്റേയും ഐശ്വര്യ റായിയുടേയും പേരുകൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇടം പിടിച്ചത്. ഇരുവരുടെ വിവാഹമോചന വാർത്തകൾ ഒരു കാലത്ത് സജീവമായിരുന്നു. മകൾ ആരാധ്യ പിറന്നിട്ടും ഇത്തരത്തിലുള്ള വാർത്തകൾ വൈറലായിരുന്നു. എന്നാൽ അന്നൊന്നും ഇതിനെ കുറിച്ച് താരങ്ങൾ പ്രതികരിച്ചിരുന്നില്ല. തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു.

  ഷാരൂഖ് സിനിമയിൽ വന്നിട്ട് എന്ത് കാണിക്കാൻ, ആദ്യം ഇഷ്ടമായിരുന്നില്ല, കരൺ ജോഹർ പറയുന്നു

  തെന്നിന്ത്യൻ സിനിമയിലൂടെ ഐശ്വര്യ റായി സിനിമ ജീവിതം ആരംഭിക്കുന്നത്. മണിരത്നം ചിത്രമായ ഇരുവർ ഇന്നും തെന്നിന്ത്യൻ കോളങ്ങളിൽ ചർച്ചാ വിഷയമാണ്. 1997 ൽ റിലീസായ ഇരുവർ വലിയ വിജയമായതിന് പിന്നാലെ 1998 ൽ പുറത്തിറങ്ങിയ ജീൻസും വലിയ വിജയം നേടിയിരുന്നു. ഇതിന് ശേഷമാണ് നടി ബോളിവുഡിൽ സജീവമാകുന്നത്. സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സന എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. ഈ സിനിമയും വലിയ വിജയമായിരുന്നു. നടിക്ക് ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു. പിന്നീട് ബോളിവിഡിലെ താരറാണിയായി മാറുകയായിരുന്നു.

  ബോളിവുഡിലെ താരരറാണിയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു 2007 ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. ഇതോടെ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു. സിനിമ തിരക്കുകളിൽ നിന്ന് മാറി സന്തോഷത്തോടെയുള്ള കുടുംബജീവിത നയിക്കുകയായിരുന്നു ആഷ്. നടിയുടെ വിവാഹ ജീവിതം പലപ്പോഴും ബോളിവുഡ് കോളങ്ങളിൽ ചർച്ചയായിരുന്നു.

  നല്ല ഭാര്യ മാത്രമല്ല മികച്ച അമ്മയും കൂടിയാണ് ഐശ്വര്യ. ബോളിവുഡിലെ സൂപ്പർ മമ്മി എന്നാണ് ഐശ്വര്യെയ അറിയപ്പെടുന്നത്. 2011 നവംബർ 16 നാണ് ആരാധ്യ ജനിക്കുന്നത്. പിന്നീട് നടിയുടെ ജീവിതം മകളെ ചുറ്റിപ്പറ്റിയായിരുന്നു. മകളുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് താരസുന്ദരിയായിരുന്നു. മകൾ മുതിർന്നതിന് ശേഷമാണ് ഐശ്വര്യ ഫാഷൻ ഷോകളിലു മറ്റും എത്താൻ തുടങ്ങിയത്. മകളേടുള്ള നടിയുടെ ഭ്രാന്തമായ കരുതലിനെ കുറിച്ച് ഭതൃമാതാവ് ജയ ബച്ചൻ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഐശ്വര്യയ്ക്കൊപ്പം ഫാഷൻ ഷോകളിൽ ആരധ്യയും എത്താറുണ്ട്. ഇത് ഒരു കാലത്ത് വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇതൊന്നും നടി കാര്യമാക്കിയിരുന്നില്ല.

  ഇപ്പോഴിതാ ഐശ്വര്യ റായി എന്ന അമ്മയെ കുറിച്ച് സ്വയം വിലയിരുത്തുകയാണ് നടി. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് തന്നിലെ അമ്മയെ കുറിച്ച് വാചാലയായത്. ആഷും ജൂനിയർ ബച്ചനു വളരെ കർക്കശക്കാരായ മാതാപിതാക്കളാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. റൂൾ ബുക്കിന്റെ അടിസ്ഥാനത്തിലാണ് മകളെ വളർത്തുന്നെതന്ന് പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നുചോദ്യം. എന്നാൽ മകളെ നിയന്ത്രിച്ചല്ല വളർത്തുന്നതെന്ന് നടി ഉത്തരം നൽകിയത്. പേരന്റിങ്ങിനെ അങ്ങനെയൊരു റൂൾ ബുക്ക് ഇല്ലെന്നാണ് താരസുന്ദരി പറയുന്നു.

  നടിയുടെ വാക്കുകൾ ഇങ്ങനെ... പേരന്റിങ്ങിന് അങ്ങന പ്രത്യേകിച്ച് റൂൾ ബുക്ക് ഒന്നുമില്ല. ഞങ്ങൾക്ക് തലമുറകളായി പകർന്ന് കിട്ടിയ മൂല്യങ്ങൾ അറിഞ്ഞോ അറിയാതെയോ പങ്കുവെയ്ക്കുകയാണ് ചെയ്യുന്നത്; നടി പറയുന്നു. ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന താരപുത്രിയാണ് ആരാധ്യ ബച്ചൻ.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  മറ്റൊരിക്കൽ വോഗ് മാസികയ്ക്ക നൽകിയ അഭിമുഖത്തിൽ പേരന്റിങ് ടിപ്പുകളെ കുറിച്ച് നടി പറഞ്ഞിരുന്നു. മകളുടെ ജീവിതം എങ്ങനെയാകണമെന്ന് തിരഞ്ഞെടുക്കാനുള്ള ആളല്ല ഞാൻ. ആരാധ്യയ്ക്ക് ആവശ്യമുള്ള അമ്മയാകാനാണ് ഞാൻ എന്നും ആഗ്രഹിക്കുന്നത്. അതിനായിട്ടാണ് ശ്രമിക്കുന്നതും. സന്തോഷവതിയായും സുരക്ഷിതയായും ആരോഗ്യവതിയായും അവള്‍ വളരുന്നത് കാണനാണ് തനിക്ക് ആഗ്രഹം. സ്വന്തം വ്യക്തിത്വത്തില്‍ സന്തോഷിക്കുന്ന ആളായിരിക്കണം മകള്‍. നമ്മുടെ കുട്ടിയിലൂടെയാണ് നാം ദൈവത്തെ കാണുന്നത്, അതാണ് അവളിലൂടെ ഞാനും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നതെന്നും നടി പറഞ്ഞിരുന്നു. കൂടാതെ എല്ലാകര്യങ്ങളിലും മകൾക്ക് പ്രധാന്യം നൽകാറുണ്ടെന്നും ഐശ്വര്യ പറയുന്നു.

  ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായി വീണ്ടും തെന്നിന്ത്യൻ സിനിമയിലേയ്ക്ക് മടങ്ങി എത്തുകയാണ്. ഗുരു മണിരത്നത്തിന്റെ ചിത്രമായ പൊന്നിയൻ സെൽവനിലൂടെയാണ് നടി മടങ്ങി എത്തുന്നത്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ആഷ് എത്തുന്നത്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ആദ്യഭാഗത്തിന്റെ ഫസ്റ്റ്ലുക്ക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഐശ്വര്യ റായിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. സിനിമയുടെ ഷൂട്ടിങ്ങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നടക്കവെയായിരുന്നു ആദ്യം ഘട്ടം ലോക്ക് ഡൗൺ ആരംഭിക്കുന്നത്. പിന്നീട് ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോഴാണ് വീണ്ടും ചിത്രീകരണം ആരംഭിക്കുന്നത. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നിന്നുള്ള ഐശ്വര്യയുടേയും കുടുംബത്തിന്റേയും ചിത്രം പുറത്ത് വന്നിരുന്നു. ശരത്കുമാറിന്റെ മകൾ വരലക്ഷ്മിയായിരുന്നു ചിത്രം പങ്കുവെച്ചത്. ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  English summary
  Aishwarya Rai Bachan is strict Mother? Miss World Reply Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X