For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വയര്‍ മറച്ചുപിടിച്ച് മകള്‍ ആരാധ്യയ്‌ക്കൊപ്പം, ഐശ്വര്യ രണ്ടാമതും ഗര്‍ഭിണി? ചിത്രങ്ങള്‍ വൈറലാകുന്നു

  |

  ഈ ലോകം മുഴുവന്‍ വാഴ്ത്തുന്ന സൗന്ദര്യത്തിനുടമയാണ് നടി ഐശ്വര്യ റായി. താരറാണിയുടെ ഏതൊരു ചെറിയ കാര്യവും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യയുടെയും ഭര്‍ത്താവ് അഭിഷേക് ബച്ചന്റെയും വിശേഷങ്ങളും ആരാധകര്‍ക്ക് ആവേശമാണ്.

  അടുത്തിടെയാണ് ഐശ്വര്യയും കുടുംബവും ന്യൂയോര്‍ക്കില്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിനായി പോയി തിരികെ മടങ്ങിയത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഐശ്വര്യയുടെയും മകള്‍ മകള്‍ ആരാധ്യയുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ.

  കറുപ്പ് നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇരട്ടക്കുട്ടികളെപ്പോലെയാണ് ഐശ്വര്യയും ആരാധ്യയും വന്നിറങ്ങിയത്. അമ്മയുടെ അത്രയും ഉയരംവെച്ച ആരാധ്യ അധികം വൈകാതെ അമ്മയെ കടത്തിവെട്ടുമല്ലോ എന്നാണ് പലരും വീഡിയയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

  എന്നാള്‍ അതിനേക്കാള്‍ ശ്രദ്ധ നേടിയത് മറ്റൊരു കാര്യത്തിലായിരുന്നു. കറുപ്പ് വസ്ത്രം ധരിച്ച് വയര്‍ മറച്ച് പിടിച്ച് നടന്നുനീങ്ങിയ ഐശ്വര്യയെ കണ്ട് ചിലരെങ്കിലും സംശയം ഉന്നയിക്കുന്നുണ്ട്. ഐശ്വര്യം വീണ്ടും ഗര്‍ഭിണിയാണോ എന്നാണ് പലരുടെയും സംശയം. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രത്തിനൊപ്പം വയര്‍ കൂടി മറച്ച് പിടിച്ച് നടന്നതാണ് ആരാധകര്‍ക്കിടയില്‍ സംശയം ഉണ്ടാക്കിയത്.

  Also Read: എന്റെ എക്‌സ് എല്ലാവരുടേയും എക്‌സ്! സാറയ്ക്ക് മുമ്പേ മുന്‍കാമുകന്മാരെ കീറി ഒട്ടിച്ച താരസുന്ദരിമാര്‍

  ഇതിനു മുമ്പും ഇതുപോലെ ഐശ്വര്യയുടെ വസ്ത്രധാരണത്തിലുള്ള പ്രത്യേകതകളെത്തുടര്‍ന്ന് താരം ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. അയഞ്ഞ വസ്ത്രം ധരിക്കുമ്പോഴെല്ലാം ഐശ്വര്യ തന്റെ വയര്‍ മൂടിയാണ് നടക്കാറുള്ളത്. അതാണ് പലപ്പോഴും സംശയത്തിന് ഇട നല്‍കുന്നത്.

  2016-ല്‍ നടന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വസ്ത്രത്തിന്റെ പ്രത്യേകത മൂലം ആഷ് ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആ വസ്ത്രത്തില്‍ സാധാരണത്തേതിലും കൂടുതല്‍ താരത്തിന്റെ വയര്‍ പുറത്തു കാണാമായിരുന്നുവെന്നായിരുന്നു സംസാരം. ഒറ്റനോട്ടത്തില്‍ ആഷ് ഗര്‍ഭിണിയാണെന്നേ പറയൂ. എന്നാല്‍ അതാ വസ്ത്രത്തിന്റെ സവിശേഷതയായിരുന്നു.

  Also Read: 'ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കരുത്, പറഞ്ഞതില്‍ സത്യവും നുണയുമുണ്ട്'; വെളിപ്പെടുത്താനാകില്ലെന്ന് രണ്‍ബീര്‍

  അടുത്തിടെ നടി കരീന കപൂറിനും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും സുഹൃത്തിനുമൊപ്പമുള്ള ചിത്രം കണ്ടാണ് ആരാധകര്‍ കരീന മൂന്നാമതും ഗര്‍ഭിണിയാണോ എന്ന് സംശയിച്ചത്. വയര്‍ കാണിക്കുന്ന തരത്തിലുള്ള ഒരു ചിത്രം പുറത്തുവന്നതിനെത്തുടര്‍ന്നാണ് താരം ഗര്‍ഭിണിയാണെന്ന മട്ടില്‍ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത പരന്നത്.

  എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും കരീനയോ കുടുംബമോ നല്‍കിയിട്ടില്ല. കരീനയ്ക്കും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും രണ്ട് ആണ്‍മക്കളാണുള്ളത്. 2016-ലായിരുന്നു മൂത്തമകന്‍ തൈമൂര്‍ ജനിച്ചത്. ജഹാംഗീറിന്റെ ജനനം 2021-ലായിരുന്നു.

  Also Read: ഐശ്വര്യ അമ്മയുടെ വിശ്വസ്തയാണ്; ഭാര്യ ഐശ്വര്യ റായിയും അമ്മ ജയ ബച്ചനും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അഭിഷേക്

  Recommended Video

  Dr. Robin Crazy Fan Girl: റോബിനെ കാണാൻ മഴയത്തും എത്തിയ ഫാൻ ഗേൾ | *BiggBoss

  കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച നടി കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വിവാഹശേഷം താരത്തെ പൊതുവേദികളില്‍ കാണാത്തതാണ് പലരിലും സംശയം ജനിപ്പിച്ചിരിക്കുന്നത്.

  എന്നാല്‍ വിക്കി കൗശാലിനും മറ്റ് സുഹൃത്തുക്കള്‍ക്കുമൊപ്പം മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് കത്രീന ആരാധകരുടെ സംശയങ്ങള്‍ അവസാനിപ്പിച്ചത്.

  English summary
  Is Aishwarya Rai Bachchan Pregnant For The Second Time? Rumour Goes Viral After The New Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X