'മരുമകളെക്കുറിച്ച് മിണ്ടാതെ ബച്ചൻ; ഐശ്വര്യയെ ഭർത്താവിന്റെ വീട്ടുകാർ മാറ്റി നിർത്തുന്നു'; ആരാധകർ

ബോളിവുഡിൽ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്നവരാണ് ബച്ചൻ കുടുംബം. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക്, ഐശ്വര്യ റായ് തുടങ്ങി കുടുംബത്തിലെ മിക്കവരും പ്രശ്സതരായതിനാൽ ഇവരെക്കുറിച്ചറിയാനും പ്രേക്ഷകർക്ക് താൽപര്യമുണ്ട്. ലോകമറിയപ്പെടുന്ന താരമായ ഐശ്വര്യ അഭിഷേകിന്റെ ഭാര്യയായി ബച്ചൻ കുടുംബത്തിലേക്ക് വന്നപ്പോൾ പലർക്കും കൗതുകമായിരുന്നു. ഐശ്വര്യ റായിയും അമ്മായിയമ്മ ജയ ബച്ചനും അന്ന് ചർച്ചയുമായി.

പൊതുവെ യഥാസ്ഥിതിക ചിന്താ​ഗതിക്കാരിയായ ജയ ബച്ചൻ കാര്യങ്ങൾ തുറന്നടിച്ച് പറയുന്ന പ്രകൃതക്കാരിയാണ്. ഐശ്വര്യയാകട്ടെ അഭിഷേകിനേക്കാളും പേരും പ്രശസ്തിയുമുള്ള താര റാണിയും. ഇവർ തമ്മിൽ ഒത്തുപോവില്ലെന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും സംഭവിച്ചത് മറിച്ചാണ്. ജയയും ഐശ്വര്യയും വളരെ പെട്ടെന്ന് അടുത്തു. പരസ്പരമുള്ള സ്നേഹവും ബഹുമാനവും ഇരുവരും പൊതുവേദികളിൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഭർതൃപിതാവ് അമിതാഭ് ബച്ചനും ഐശ്വര്യക്ക് പ്രിയപ്പെട്ട വ്യക്തിയാണ്.

Aishwarya Rai

എന്നാൽ ബച്ചൻ കുടുംബം ഐശ്വര്യയെ അവ​ഗണിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വരുന്ന ചർച്ച. അമിതാഭ് ബച്ചന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇതിന് കാരണമായത്. മകൾ ശ്വേത ബച്ചനൊപ്പമുള്ള പഴയ ഫോട്ടോ പങ്കുവെച്ച ബച്ചൻ കൊച്ചുമകൻ അ​ഗസ്ത്യയുടെ സിനിമാ അരങ്ങേറ്റത്തിന് ആശംസകളും അറിയിച്ചു. ഇതാണ് ഐശ്വര്യയുടെ ആരാധകരെ ചൊടിപ്പിച്ചത്. കൊച്ചുമകന്റെ സിനിമയ്ക്ക് ആശംസകൾ അറിയിക്കുന്ന ബച്ചൻ ഐശ്വര്യ റായുടെ സിനിമകളെക്കുറിച്ച് മൗനം പാലിക്കാറാണെന്ന് ഇവർ പറയുന്നു.

അടുത്തിടെയാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഐശ്വര്യ വൻ പ്രേക്ഷക പ്രശംസ നേടിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ അമിതാഭ് ബച്ചൻ മരുമകളുടെ സിനിമയെക്കുറിച്ച് മൗനം പാലിച്ചു. നാല് വർഷം കഴിഞ്ഞ് ഐശ്വര്യ സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് പൊന്നിയിൻ സെൽവൻ. എന്നാൽ ഇതേക്കുറിച്ച് ഒരു ട്വീറ്റിടാൻ പോലും ബച്ചൻ തയ്യാറായില്ലെന്ന് ആരാധകർ തുറന്നടിച്ചു.

ഐശ്വര്യയെ ഭർത്താവിന്റെ വീട്ടുകാർ മാറ്റി നിർത്തുന്നതായി തോന്നുന്നുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. ജയ ബച്ചനും മകൾ ശ്വേത ബച്ചനും ശ്വേതയുടെ മകൾ നവ്യ നവേലിയും പോഡ്കാസ്റ്റിലൂടെ വീട്ടിലെ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ ഐശ്വര്യയെ മനപ്പൂർവം ഒഴിവാക്കുന്നു, ഐശ്വര്യ ബച്ചൻ കുടുംബത്തിലെ അം​ഗമാണെങ്കിലും നടി തന്റെതായൊരു ലോകത്ത് കഴിയുന്നത് പോലെയാണ് തോന്നുന്നതെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

Amitabh Bachchan, Aishwarya Rai

അടുത്തിടെയായിരുന്നു അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും 50ാം വിവാഹ വാർഷികം ആഘോഷിച്ചത്. മക്കളായ അഭിഷേകും ശ്വേത ബച്ചനും താരദമ്പതികളുടെ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചെങ്കിലും ഐശ്വര്യ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചില്ല. ഇക്കാരണങ്ങളാൽ ഭർത്താവിന്റെ വീട്ടുകാരുമായി ഐശ്വര്യ അകൽച്ചയിലാണോ എന്ന ചോദ്യം ശക്തിപ്പെടുകയാണ്.

ഐശ്വര്യയും അഭിഷേകും തമ്മിൽ പ്രശ്നങ്ങളാണെന്നും വേർപിരിയലിന്റെ വക്കിലാണെന്നും നേരത്തെ ​ഗോസിപ്പ് പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ അധികം ആയുസ് ഉണ്ടായില്ല. വിവാഹവാർഷിക ദിനത്തിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുകയും ​ഗോസിപ്പുകൾക്ക് വിരാമമിടുകയും ചെയ്തു. ഐശ്വര്യയുടെ കരിയറിന് വലിയ പിന്തുണയാണ് അഭിഷേക് ബച്ചൻ നൽകുന്നത്. പാെന്നിയിൻ സെൽവൻ ഐശ്വര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണെന്നാണ് അടുത്തിടെ അഭിഷേക് പറഞ്ഞത്.

2007 ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. ​ഗുരു, ധൂം, രാവണൻ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു ഐശ്വര്യയുടെ വിവാഹം. ഇരുവർക്കും ഇന്ന് ആരാധ്യ എന്ന മകളുമുണ്ട്. ആരാധ്യയുടെ ജനന ശേഷമാണ് ഐശ്വര്യ സിനിമകളുടെ തിരക്ക് കുറച്ചത്. ​

Read more about: amitabh bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X