For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പാരമ്പര്യം നിലനിർത്താൻ ആൺകുഞ്ഞ് വേണം, ബാങ്കോക്കിൽ ഐവിഎഫിന് കോടികൾ‌ ചിലവഴിച്ച് ഐശ്വര്യ'; ആരോപണം ഇങ്ങനെ!

  |

  ഐശ്വര്യ റായ്ക്ക് മുമ്പും പിമ്പും ഒട്ടനവധി ലോക സുന്ദരിമാർ ഉണ്ടായിയെങ്കിലും അന്നും ഇന്നും ഇന്ത്യക്കാർ സൗന്ദര്യത്തെ ഉപമിക്കുന്നത് ഐശ്വര്യ റായിയുമായിട്ടാണ്. ഐശ്വര്യയുടെ പ്രായം അമ്പതിനോട് അടുക്കാനായിട്ടും താരത്തിന്റെ സൗന്ദര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല.

  ഐശ്വര്യ റായ് സ്ക്രീനിൽ വന്ന് നിന്നാൽ തന്നെ കണ്ണെടുക്കാൻ തോന്നില്ലെന്നാണ് ആരാധകർ പറയാറുള്ളത്. ആ നീല കണ്ണുകളും വശ്യമായ സൗന്ദര്യവും എത്ര കണ്ടാലും സിനിമാ പ്രേമികൾ‌ക്ക് മതിയാവില്ല. ഐശ്വര്യയുടെ ജീവിതം അന്നും ഇന്നും വാർത്തകളിൽ‌ വളരെ പ്രാധാന്യത്തോടെ നിറയാറുള്ള ഒന്നാണ്.

  Also Read: നയൻതാരയെ പോലെ മാത്രം ചെയ്യാൻ എനിക്ക് താൽപര്യമില്ല; നടിയെക്കുറിച്ച് ഐശ്വര്യ രാജേഷ്

  ഐശ്വര്യയുടേയും കുടുംബത്തിന്റേയും ഏത് പുത്തൻ വിശേഷവും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സ്വകാര്യതയ്ക്ക് വളരെ അധികം പ്രാധാന്യം നൽകുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും.

  ഇരുവരും എവിടെ പോയാലും ചിത്രങ്ങൾ പകർത്താൻ പാപ്പരാസികൾ വളയാറുണ്ട്. പാപ്പരാസികൾ വഴിയാണ് താരദമ്പതികളുടെ കുടുംബവിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നതും. ഇരുവർക്കും ആരാധ്യ എന്നൊരു മകൾ മാത്രമാണുള്ളത്.

  എത്ര വലിയ ലോക സുന്ദരിയാണെങ്കിലും മകളുടെ കാര്യങ്ങൾ നോക്കുന്നതിലോ അവൾക്കൊപ്പം സമയം ചിലവഴിക്കുന്നതിലോ ഐശ്വര്യ വീഴ്ച വരുത്താറില്ല. എവിടെ പോവുകയാണെങ്കിലും മകളേയും ഐശ്വര്യയും അഭിഷേകും ഒപ്പം കൂട്ടും.

  കുഞ്ഞ് പിറന്നശേഷം മകളുടെ മുഖം എപ്പോഴും കാമറ ‌കണ്ണുകളിൽ നിന്ന് മറച്ച് പിടിക്കാൻ താരദമ്പതികൾ ശ്രമിച്ചിരുന്നു.

  ആരാധ്യ കുറച്ച് വലുതായശേഷമാണ് കാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ഇപ്പോഴിത താര കുടുംബത്തെ സംബന്ധിച്ചൊരു വളരെ മുമ്പുള്ള ആരോപണം വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

  ആൺകുട്ടി ജനിക്കുന്നതിന് വേണ്ടി ഐശ്വര്യ റായ് വൻ തുക ചെലവഴിച്ച് ഐവിഎഫ് ചികിത്സ നടത്തി എന്നൊരു ആക്ഷേപം ഒരിടയ്ക്ക് വൻ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.

  'ബാങ്കോക്കിൽ ആൺകുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതിൽ സ്പെഷലൈസ്ഡായ ഒരു ഐവിഎഫ് ക്ലിനിക്കിലേക്ക് പോകുന്ന വഴി ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ വേണമെന്ന് രണ്ട് സൂപ്പർ താരങ്ങൾ അഭിമുഖങ്ങൾ നൽകിയിരുന്നു' എന്ന് തുടങ്ങുന്ന ട്വീറ്റാണ് വീണ്ടും വൈറലാകുന്നത്. 'ഇത്രയും വലിയ കാപട്യം. ജനിക്കാൻ പോകുന്നത് ആൺകുട്ടിയാണ് എന്നവർക്കറിയാം.'

  Also Read: 'സീരിയലിനോട് പുച്ഛമായിരുന്നു; ഇപ്പോൾ റാണിയമ്മയ്ക്ക് ഷൂട്ടില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്': നിഷ മാത്യു

  'കാരണം എന്ത് വിലകൊടുത്തും ഒരു പുരുഷ അവകാശിയെ അവർക്ക് ഹാജരാക്കണം. യുപിക്കാരുടെ സ്ഥിരം ചിന്താഗതി. വെറുതയല്ല ഈ സംസ്ഥാനത്ത് ഇത്രയധികം പെൺ ഭ്രൂണഹത്യകൾ നടക്കുന്നത്' എന്നാണ് ഭൈരവി ഗോസ്വാമി എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നും വന്ന പോസ്റ്റ്.

  ഈ ട്വീറ്റ് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും വിവാ​ദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. നോർത്ത് ഇന്ത്യൻ ജീവിത രീതിയും, ബച്ചൻ കുടുംബത്തിന്റെ പാരമ്പര്യവുമെല്ലാം വിവാദത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഐശ്വര്യയുടെ ആരാധകരിൽ ഭൂരിഭാ​ഗവും ഇത് സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്തു.

  ട്വീറ്റ് സോഷ്യൽമീഡിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും ബച്ചൻ കുടുംബം പ്രതികരിച്ചില്ല. പൊതുവെ തങ്ങളുടെ കുടുംബത്തെ കുറിച്ചോ കുടുംബത്തിലെ അം​ഗങ്ങളെ കുറിച്ചോ വരുന്ന വസ്തുനിഷ്ടമല്ലാത്ത ആരോപണങ്ങൾക്ക് ബച്ചൻ കുടുംബം പ്രതികരിക്കാറില്ല.

  ഹേറ്റ് സ്റ്റോറി എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ള ഭൈരവി ഗോസ്വാമിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നുമാണ് ഈ ട്വീറ്റ് വന്നത് എന്നതും പലരും ഈ വാർത്ത വിശ്വസിക്കാൻ കാരണമായി. ശേഷം 2011 നവംബറിൽ എല്ലാ ​ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും വിരാമമിട്ട് ഐശ്വര്യയ്ക്ക് ആരാധ്യ പിറന്നു.

  ഐശ്വര്യയ്ക്ക് പെൺകുഞ്ഞ് പിറന്ന വാർത്ത പരന്നതോടെ താരത്തിന്റെ ആരാധകർ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റ് പങ്കുവെച്ച ഭൈരവിക്കെതിരെ രം​ഗത്തെത്തി. സംഭവം കൈവിട്ട് പോയതോടെ ഭൈരവി പ്രതികരിച്ചു.

  താൻ ആരെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും ജനങ്ങൾ തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ഭൈരവിയുടെ പ്രതികരണം. ഐശ്വര്യ ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. പൊന്നിയൻ സെൽവനാണ് ഐശ്വര്യ അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

  Read more about: aishwarya rai
  English summary
  Is Aishwarya Rai Spends Crores On IVF In Bangkok For Baby Boy?, Details Inside-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X