»   » ബോളിവുഡില്‍ മറ്റൊരു ജീവചരിത്ര സിനിമകൂടെ... നരേന്ദ്ര മോദി വെള്ളിത്തിരയിലേക്ക്... നായകനാകുന്നത്?

ബോളിവുഡില്‍ മറ്റൊരു ജീവചരിത്ര സിനിമകൂടെ... നരേന്ദ്ര മോദി വെള്ളിത്തിരയിലേക്ക്... നായകനാകുന്നത്?

By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡ് ഇപ്പോള്‍ ജീവചരിത്ര സിനികളുടെ പിന്നാലെയാണ്. ധോനി ദ അണ്‍ റ്റോള്‍ഡ് സ്‌റ്റോറിയും സച്ചിനും ദംഗലും മേരി കോമുമെല്ലാം ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രം. സ്‌പോര്‍ട്‌സിലേക്കായിരുന്നു സിനിമയ്ക്ക് പറ്റിയ കഥാപാത്രങ്ങള്‍ക്കായി ബോളിവുഡ് ഉറ്റുനോക്കിക്കൊണ്ടിരുന്നത്.

സ്‌പോര്‍ട്‌സിനേക്കാള്‍ പ്രേക്ഷകര്‍ക്ക് താല്പര്യമുള്ള മറ്റൊരു വിഷയത്തിലേക്കാണ് ബോളിവുഡ് ഇപ്പോള്‍ ഉറ്റനോക്കുന്നത്, രാഷ്ട്രീയം. മുന്‍പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നതായി ആദ്യം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാക്കാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ്.

നരേന്ദ്ര മോദി

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന താരമാണ് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ വളര്‍ച്ച. ചായക്കടക്കാരനില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ വളര്‍ച്ച ആരേയും അമ്പരപ്പിക്കുന്നതായിരുന്നു.

മോദിയായി അക്ഷയ് കുമാര്‍

റുസ്തം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ അക്ഷയ്കുമാര്‍ മോദിയായി ചിത്രത്തില്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. പരേഷ് അഗര്‍വാള്‍, അനുപം ഖേര്‍, വിക്ടര്‍ ബാനര്‍ജി, എന്നീ താരങ്ങളും ചിത്രത്തിലുണ്ടാകും.

ബിജെപി സ്ഥിരീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പെച്ച വാര്‍ത്തകളോട് ബിജെപി നേതൃത്വവും പ്രതകരിച്ചിട്ടുണ്ട്.

അക്ഷയ് കുമാര്‍ അനുയോജ്യന്‍

ഇന്ത്യയുടെ മിസ്റ്റര്‍ ക്ലീനാണ് അക്ഷയ്കുമാര്‍. അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ അക്ഷയ്കുമാറാണെന്ന് നടനും ബിജെപി നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു.

മറ്റൊരു നടനില്ല

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ മികച്ച രീതിയില്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അക്ഷയ്കുമാറിനല്ലാതെ മറ്റൊരു താരത്തിനും സാധിക്കില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലജ് നിഹ്‌ലാനി പറഞ്ഞു.

മോദിയുടെ അഭിനന്ദനം

കേന്ദ്രസര്‍ക്കാരിന്റെ പലപരിപാടികളില്‍ അക്ഷയ്കുമാര്‍ പങ്കാളിയാകാറുണ്ട്. അക്ഷയ് നായകനാകുന്ന പുതിയ ചിത്രം ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയം ശൗചാലയമാണ്. ചിത്രത്തിന്റെ ട്രെയിലറിനെ നരേന്ദ്ര മോദിയടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു.

മന്‍മോഹന്‍ സിംഗായി അനുപം ഖേര്‍

മുന്‍പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുമ്പോള്‍ നായകനാകുന്നത് അനുപം ഖേറാണ്. മന്‍മോഹന്‍സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ്ബാറുവിന്റെ ദി ആക്‌സിഡന്റെല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിംഗ് ആന്‍ഡ് ദി അണ്‍ മേക്കിംഗ് എന്ന പുസ്തകമാണ് സിനിമയായി മാറുന്നത്.

English summary
Rumour has it that Akshay Kumar might play Prime Minister Narendra Modi in a film. According to a report in DNA, Akshay has emerged as the clear winner over actors like Paresh Rawal, Anupam Kher and Victor Banerjee, because of his widespread appeal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam