പതിനഞ്ച് മിനുറ്റിന് 5 കോടി പ്രതിഫലം; ബോളിവുഡ് സുന്ദരി ആലിയ ഭട്ട് തെലുങ്കിൽ എത്തിയപ്പോഴുള്ള പ്രതിഫല തുകയിങ്ങനെ

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി പിന്നീട് മുന്‍നിര നായികയായി മാറിയ താരസുന്ദരിയാണ് ആലിയ ഭട്ട്. താരപുത്രി കൂടിയായ ആലിയ വളരെ പെട്ടെന്നാണ് ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയത്. ഇപ്പോള്‍ നടന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലാണ് താരം. വൈകാതെ ഇരുവരും തമ്മിലുള്ള വിവാഹം ഉണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം ആലിയ തെലുങ്ക് സിനിമാലോകത്തേക്ക് കൂടി ചുവടുവെക്കാന്‍ ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്.

ബ്രഹ്മാണ്ഡ സിനിമയായ ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആലിയ തെലുങ്കിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍ആര്‍ആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രമുഖരായ നിരവധി താരങ്ങള്‍ ഉണ്ടാവും. എന്നാല്‍ വളരെ കുറച്ച് സമയം മാത്രമേ നടി ഇതിലുണ്ടാവുകയുള്ളു എന്നും അതിന് വലിയൊരു പ്രതിഫലം തന്നെ വാങ്ങുന്നുണ്ടെന്നുമാണ് പുത്തന്‍ റിപ്പോര്‍ട്ടുകള്‍.

പതിനഞ്ച് മിനുറ്റേയുള്ളു

ചിത്രീകരണം പൂര്‍ത്തിയാക്കിയ ആര്‍ആര്‍ആര്‍ ജനുവരി ഏഴിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ലോകം മുഴുവനുമായി വമ്പന്‍ റിലീസ് ആയിരിക്കുമിത്. ബോളിവുഡില്‍ നിന്നും തെലുങ്കില്‍ വന്ന് അഭിനയിക്കുന്ന ആലിയ ഭട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. തെലുങ്കിലെ ആദ്യ സിനിമയില്‍ കേവലം പതിനഞ്ച് മിനുറ്റ് മാത്രമേ ആലിയ ഉണ്ടാവുകയുള്ളു എന്നാണ് അറിയുന്നത്. ഇത്രയും മിനുറ്റില്‍ അഭിനയിക്കുന്നതിന് വേണ്ടി മാത്രം അഞ്ച് കോടിയോളം പ്രതിഫലം വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. പത്ത് ദിവസം മാത്രമേ ആലിയയുടെ സീനുകള്‍ ഷൂട്ട് ചെയ്തിരുന്നുള്ളു.

5 കോടിയോളം പ്രതിഫലം

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാസങ്ങളോളം ഷൂട്ടിംഗ് നടക്കുന്ന ബോളിവുഡിലെ ഒരു ചിത്രത്തിന് 10 കോടി രൂപയാണ് അവര്‍ വാങ്ങുന്നതെന്നാണ്. പതിനഞ്ച് മിനുറ്റേ ഉള്ളുവെങ്കിലും ആലിയയുടേത് ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടൊരു സമയത്താണ് ആലിയ എത്തുക. ഹിന്ദി സിനിമകളില്‍ വര്‍ക്ക് ചെയ്യുന്നതിനെക്കാളും വേറിട്ടൊരു അനുഭവമാണ് തെലുങ്ക് ചിത്രത്തിലൂടെ ലഭിച്ചതെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ആലിയ പറഞ്ഞത്. സംവിധായകനെ കുറിച്ചും നായകന്മാരെ കുറിച്ചുമൊക്കെ അന്ന് നടി തുറന്ന് സംസാരിച്ചിരുന്നു.

ബാഹുബലിയ്ക്ക് ശേഷമുള്ള രാജമൌലിയുടെ ചിത്രം

അതേ സമയം ഔദ്യോഗികമായി പുറത്ത് വന്ന റിപ്പോര്‍ട്ട് അല്ലെങ്കിലും ആലിയയുടെ വമ്പന്‍ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. റിലീസിനോട് അനുബന്ധിച്ച് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ബാഹുബലിയ്ക്ക് ശേഷം രാജമൗലി ഒരുക്കുന്ന സിനിമ ആയതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. രാജമൗലി സംവിധാനം ചെയ്യുന്നതിന് പുറമേ ഇതൊരു മള്‍ട്ടിസ്റ്റാര്‍ സിനിമയാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ശ്രിയ ശരണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ അഭിനയിക്കുന്നത്. ജനുവരിയിലെ റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ഇതിനകം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X