ഇരുപത്തൊന്ന് വയസിന്റെ വ്യത്യാസം..., ആലിയ ഭട്ടിന്റെ യഥാർത്ഥ അമ്മ പൂജ ഭട്ടോ..., ​സത്യം വെളിപ്പെടുത്തി പൂജ!

ബോളിവുഡ് സെലിബ്രിറ്റികളിൽ സ്വന്തം ജീവിതത്തെ കുറിച്ചും താൻ കടന്ന് വന്ന വഴികളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും ഒട്ടും മടിയില്ലാതെ വെട്ടിതുറന്ന് സംസാരിക്കാറുള്ള നടിയാണ് പൂജ ഭട്ട്.

അടുത്തിടെ ബിഗ് ബോസ് ഒടിടി സീസൺ 2വിൽ മത്സരാർത്ഥിയായി പങ്കെടുത്ത് പൂജ ഭട്ട് തന്റെ ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തുകയും തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ബോളിവുഡിലെ ടോപ്പ് ഹീറോയിൻ ആലിയ ഭട്ടിന്റെ അർധസഹോദരിയാണ് പൂജ.

ഇരുവർക്കും തമ്മിൽ ഏകദേശം 21 വയസിന്റെ പ്രായ വ്യത്യാസമുണ്ട്. പൂജയും ആലിയയും സംവിധായകൻ മഹേഷ് ഭട്ടിന്റെ മക്കളാണെങ്കിലും ആലിയ പൂജയുടെ മകളാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോൾ പൂജ ആലിയ തന്റെ മകളാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ്. എല്ലാം അസംബന്ധമാണെന്നാണ് പൂജ പറയുന്നത്. ഇതാദ്യമായിട്ടല്ല ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതെന്നും പൂജ ഭട്ട് പറയുന്നു.

Alia Bhatt, Pooja Bhatt

'നമ്മുടെ രാജ്യത്ത് ഇത് പുതിയ കാര്യമല്ല. മറ്റൊരാളുടെ സഹോദരനെ കുറിച്ചോ സഹോദരിയെ കുറിച്ചോ അവരുടെ ബന്ധങ്ങളെ കുറിച്ചോ സംസാരിക്കുന്നത് നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. അപ്പോൾ ഇതിനെ എങ്ങനെ നേരിടും?. ഇതിനോടെല്ലാം പ്രതികരിക്കുന്നത് എന്തിനാണ്.'

'തികച്ചും അസംബന്ധമാണ്. ആലിയയുമായി വളരെ അടുത്ത ബന്ധമാണുളളത്. റിയാലിറ്റി ഷോയിൽ നിന്ന് പുറത്തിറങ്ങിയ ദിവസം ആലിയ എന്നെ വിളിച്ചിരുന്നു. പൂജ നിങ്ങളുമായി ഞാൻ കൂടുതൽ അടുത്തുവെന്നാണ് അന്ന് ആലിയ പറഞ്ഞത്. എല്ലാ ദിവസവും അവൾ ആ ഷോ കാണാറുണ്ടായിരുന്നു', എന്നാണ് പൂജ വെളിപ്പെടുത്തിയത്.

മഹേഷ് ഭട്ടിന്റെയും കിരൺ ഭട്ടിന്റെയും മകളാണ് പൂജ ഭട്ട്. 1972ലാണ് പൂജാ ഭട്ട് ജനിക്കുന്നത്. മഹേഷും കിരണും സ്കൂളിൽ സഹപാഠികളായിരുന്നു. ഇരുവരും വേർപിരിഞ്ഞ് കുറച്ച് വർഷങ്ങൾക്കകം മഹേഷും സോണി റസ്ദാനും വിവാഹിതരായി.

ഈ ബന്ധത്തിലാണ് ഷഹീൻ ഭട്ട്, ആലിയ ഭട്ട് എന്നിങ്ങനെ രണ്ട് മക്കൾ മഹേഷിന് പിറക്കുന്നത്. മഹേഷ് ഭട്ടും കുടുംബവുമായി പൂജക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. രൺബീർ കപൂർ ആലിയ ഭട്ട് വിവാഹത്തിനും പൂജ എത്തിയിരുന്നു. 'പൂജ ജനിക്കുമ്പോള്‍ എനിക്ക് 23 വയസായിരുന്നു പ്രായം. അന്ന് ധനികനായിരുന്നില്ല.'

Alia Bhatt, Pooja Bhatt

'ആശുപത്രിയില്‍ നല്‍കേണ്ട 1200 രൂപയും കൈവശമുണ്ടായിരുന്നില്ല. ഈ തുക എങ്ങനെ സമാഹരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എനിക്ക് 16 വയസുള്ളപ്പോള്‍ സ്‌കൂളില്‍ പഠിക്കവെയാണ് പൂജയുടെ അമ്മയെ കാണുന്നത്', എന്നാണ് പൂജയെ കുറിച്ചും ആദ്യ വിവാഹ ബന്ധത്തെ കുറിച്ചും സംസാരിച്ച് മുമ്പൊരിക്കൽ മഹേഷ് ഭട്ട് പറഞ്ഞത്.

സിനിമകള്‍ വിജയിക്കാത്ത കാലമുണ്ടായിരുന്നു. അന്ന് കുടുംബം പോറ്റാന്‍ മോഡലിങിലേക്ക് ചുവടുവെച്ചത് പൂജയായിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ഓഡിഷന്‍ ചെയ്തു. അന്ന് അത് വലിയ ആശ്വാസമായിരുന്നുവെന്നും മകൾ പൂജയെ കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ മഹേഷ് പറഞ്ഞിട്ടുണ്ട്.

പൂജാ ഭട്ടുമായുള്ള ബന്ധത്തെ കുറിച്ച് ആലിയയും സംസാരിക്കാറുണ്ട്. ഞങ്ങൾ ഒരു കുടുംബമായതിനാൽ പൂജ എന്റെ അമ്മയിൽ പിറന്ന സഹോദരിയല്ല എന്ന വസ്തുതയിൽ ഞാൻ ഒരിക്കലും വിഷമിക്കുന്നില്ലെന്നും ഭട്ട് കുടുംബം വളരെ യഥാർത്ഥമാണ് ഒരുമിച്ച് സമയം ചെലവഴിക്കാൻ എല്ലാവരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ് എന്നുമാണ് ആലിയ പറഞ്ഞത്.

അമ്പത്തൊന്ന് വയസുകാരിയായ പൂജ ഭട്ട് അഭിനേത്രി എന്നതിലുപരി സംവിധായികയുമാണ്. 1989ൽ 17-ാം വയസിൽ അച്ഛൻ മഹേഷിന്റെ ടിവി ഷോയായ ഡാഡിയിലൂടെയാണ് പൂജ അഭിനയരംഗത്തേക്ക് വന്നത്. പിന്നീട് ദിൽ ഹേ കി മൻതാ നഹി ഉൾപ്പെടെ നിരവധി ബോളിവുഡ് സിനിമകളിൽ അഭിനയിച്ചു.

More from Filmibeat

Read more about: alia bhatt pooja bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X