»   » ഇനി അമലയുടെ കണ്ണ് ബി ടൗണില്‍

ഇനി അമലയുടെ കണ്ണ് ബി ടൗണില്‍

Posted By:
Subscribe to Filmibeat Malayalam
Amala paul
ലാല്‍ ജോസ് ചിത്രമായ നീലത്താമരയിലൂടെ അരങ്ങേറ്റം കുറിച്ച അമല പോള്‍ പിന്നീട് മറ്റ് മലയാള നടിമാരുടെ പാത പിന്തുടര്‍ന്ന് തമിഴകത്തേയ്ക്ക് നീങ്ങി. എന്നാല്‍

നിരാശയായിരുന്നു ഫലം.ആദ്യം അഭിനയിച്ച വികടകവിയും വീരശേഖരനും ബോക്‌സ് ഓഫീസില്‍ പരാജയമടഞ്ഞു. തുടര്‍ന്ന് മൃഗം ഫെയിം സാമിയുടെ സിന്ധു സാമവേലിയിലാണ് അമല പിന്നീട് പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ പിതാവുമായി അവിഹിതബന്ധം പുലര്‍ത്തുന്ന യുവതിയുടെ കഥാപാത്രം അമലയ്ക്ക് വീണ്ടും ചീത്തപ്പേര് നേടിക്കൊടുത്തു.

എന്നാല്‍ ഇതുകൊണ്ടൊന്നും പിന്‍മാറാന്‍ അമല തയ്യാറായിരുന്നില്ല. അങ്ങനെ ഭാഗ്യം 'മൈന'യുടെ രൂപത്തില്‍ അമലയെ തേടിയെത്തി. മൈന കണ്ട ശേഷം അഭിനന്ദനവുമായി അമലയെ വിളിച്ചവരില്‍ രജനി, കമല്‍, വിക്രം തുടങ്ങിയ സൂപ്പര്‍താരങ്ങളും ഉണ്ടായിരുന്നു.

ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറിയിരിക്കുകയാണ് നടി. ഇതിനിടെ അമല മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു സിനിമയില്‍ പ്രത്യക്ഷപ്പെട്ടു.

തമിഴകത്തു നിന്നും തെലുങ്കില്‍ നിന്നും മാറി മാറി വിളി വരുന്നുണ്ടെങ്കിലും ഇപ്പോള്‍ അമലയുടെ നോട്ടം ബി ടൗണിലേയ്ക്കാണത്രേ. അടുത്തിടെ മുംബൈയില്‍ പോയി ഹിന്ദിച്ചിത്രത്തിന്റെ കഥ കേട്ട നടി അവിടെ നിന്നുള്ള കോള്‍ പ്രതീക്ഷിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

English summary

 Amala Paul has now set her eyes on Bollywood and has started initiating talks with some Bollywood filmmakers.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam