»   » സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഒരു നടി!!

സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഒരു നടി!!

By: Rohini
Subscribe to Filmibeat Malayalam

വലിയ വലിയ താരങ്ങളെ കാണുമ്പോള്‍ ഓടിച്ചെന്ന് ഫോട്ടോ എടുക്കാനുള്ള ഒരു ത്വര ആരാധകര്‍ക്കുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു സിനിമാ താരം തന്നെ മറ്റ് താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ഈ ത്വര കാണിയ്ക്കുന്നുണ്ടെങ്കില്‍ അതിന് വേറെ അര്‍ത്ഥമുണ്ട് എന്നാണ് പറയുക.

ഒരു നടിയ്ക്ക് സ്വന്തം ആര്‍ത്തവത്തെ കുറിച്ച് തുറന്ന് പറയേണ്ട സാഹചര്യം വന്നു, കാരണം ഒരു നടന്‍ !!

അത്തരത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം പാര്‍ട്ടികളിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കുന്ന ഒരു ബോളിവുഡ് നായികയുണ്ട്, അമീഷ പട്ടേല്‍!! എന്താണ് നടിയുടെ ഉദ്ദേശം എന്നറിയാമോ..?

നടിയുടെ ഹോബി

ബോളിവുഡിലെ വലിയ വലിയ താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് അത് ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്യുന്നതാണ് അമീഷ പട്ടേലിന്റെ പ്രധാന ഹോബി.

എന്തിന് വേണ്ടി?

കഹോ നാ പ്യാര്‍ ഹേ, ഏക് പ്രേം കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ കരിയറിന്റെ തുടക്കത്തില്‍ അമീഷ പട്ടേല്‍ നന്നായി തിളങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ പരാജയങ്ങളിലൂടെ നടിയുടെ താരമൂല്യം കുത്തനെ ഇടിഞ്ഞു പൊളിഞ്ഞു. എന്നാല്‍ ഇപ്പോഴും തനിക്ക് ബോളിവുഡില്‍ സ്ഥാനമുണ്ടെന്നും മറ്റും ആളുകളെ തെറ്റിദ്ധരിപ്പിയ്ക്കാനാണത്രെ അമീഷ ഈ ഫോട്ടോ പ്രാന്തുമായി നടക്കുന്നത്.

രംഗൂണിന്റെ സ്‌ക്രീനിങില്‍

നടിയുടെ ഈ സെല്‍ഫി പ്രാന്ത് ബോളിവുഡിലെ പല താരങ്ങള്‍ക്കും അത്ര രസിയ്ക്കുന്നില്ല. അടുത്തിടെ ഷാഹിദ് കപൂറും കങ്കണയുമൊക്കെ പ്രധാനകഥാപാത്രങ്ങളായി എത്തിയ രംഗൂണിന്റെ പ്രത്യേക സ്‌ക്രീനിങിന് നടന്നപ്പോഴും അമീഷ തന്റെ ഫോട്ടോ ഭ്രമവുമായി എത്തി. നടിയ്ക്ക് സിനിമ കാണുന്നതിനെക്കാള്‍ ആവേശം ഫോട്ടോ എടുക്കാനായിരുന്നുവത്രെ.

ഫോട്ടോഗ്രാറര്‍ക്ക് വേണ്ടി കാത്തു നിന്നത്

ഇത് മാത്രമല്ല.. രണ്‍ദീര്‍ കപൂറിന്റെ എഴുപതാം പിറന്നാളിന് അമീഷ എത്തിയത് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രമായിരുന്നുവത്രെ. ഫോട്ടോഗ്രാഫര്‍ വരാന്‍ വേണ്ടി 15 മിനിട്ടോളം നടി കാത്തിരുന്നതായും കേള്‍ക്കുന്നു. അന്ന് എടുത്ത ഫോട്ടോകളില്‍ ഒന്നാണിത്.

രണ്‍ദീറിന്റെ പിറന്നാളിന്

രണ്‍ദീര്‍ കപൂറിന്റെ പിറന്നാളിന് വന്ന ആരെയും അമീഷ വെറുതേ വിട്ടില്ല. അമിതാഭ് ബച്ചന്‍, രേഖ, കരീന കപൂര്‍ തുടങ്ങി ഓരോരുത്തരെയും പിടിച്ചു നിര്‍ത്തി അമീഷ ഫോട്ടോഷൂട്ട് നടത്തിയത്രെ.

English summary
Is Ameesha Patel attending parties just to click selfies with other actors?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam