For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാകിസ്താന്‍ നടനുമായി അമീഷ പട്ടേല്‍ പ്രണയത്തിലാണോ? ഇമ്രാന്റെ കൂടെയുള്ള വീഡിയോയുമായി നടി

  |

  ബോളിവുഡില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടി അമീഷ പട്ടേല്‍ അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ്. 2001 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഗദര്‍: ഏക് പ്രേം കഥ എന്ന സിനിമയുടെ രണ്ടാം ഭാഗവുമായിട്ടാണ് അമീഷ എത്തുന്നത്. ഈ ചിത്രത്തിലൂടെ നടന്‍ സണ്ണി ഡിയോളിനൊപ്പം അമീഷ വീണ്ടും ഒരുമിക്കാന്‍ പോവുകയാണ്.

  അടുത്തിടെ അമീഷ ബഹ്‌റൈനിലേക്ക് ഒരു യാത്ര പോയിരുന്നു. ഇവിടെ നിന്നുള്ള ഫോട്ടോസും വീഡിയോസുമൊക്കെ നടി തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തു. എന്നിരുന്നാലും അതിലൊരു വീഡിയോയില്‍ പാകിസ്താന്‍ നടന്‍ ഇമ്രാന്‍ അബ്ബാസിനൊപ്പമുള്ളതായിരുന്നു. ഇത് വലിയ ശ്രദ്ധ നേടുകയും ചെയ്തു. ഇതിന് പിന്നാലെ താരങ്ങള്‍ ഡേറ്റിങ്ങിലാണെന്ന കഥ കൂടി പ്രചരിക്കുകയാണ്.

  ഇന്‍സ്റ്റാഗ്രാമിലൂടെ റീല്‍സ് പങ്കുവെക്കാറുള്ളത് പോലെയാണ് അമീഷ വീഡിയോയുമായി എത്തിയത്. നടി തന്നെ അഭിനയിച്ച റൊമാന്റിക് ഗാനമായ 'ദില്‍ മേ ദര്‍ദ് സാ' എന്ന് തുടങ്ങുന്ന പാട്ടിലെ രംഗങ്ങള്‍ ഇമ്രാനൊപ്പം പുനഃസൃഷ്ടിക്കുകയാണ് നടി ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബഹ്‌റെയിനാലിയിരുന്നപ്പോള്‍ എന്റെ സൂപ്പര്‍സ്റ്റാറായ സുഹൃത്ത് ഇമ്രാന്‍ അബ്ബാസിന്റെ കൂടെ എടുത്തത്. ശരിക്കുമുള്ള എന്റെ ക്രാന്തി സിനിമയിലെ പാട്ടിനൊപ്പം ചെയ്തതാണെന്നും' വീഡിയോയുടെ ക്യാപ്ഷനില്‍ അമീഷ കൂട്ടിച്ചേര്‍ത്തു.

  Also Read: അവര്‍ ഒന്നായപ്പോള്‍ ഞാന്‍ പുറത്തായി; എന്നെ അദ്ദേഹം പറ്റിക്കുമെന്ന് പറഞ്ഞത് യേശുദാസാണെന്ന് പി ജയചന്ദ്രന്‍

  ഇതിന് താഴെ കമന്റുമായി ഇമ്രാന്‍ എത്തിയിരിക്കുകയാണ്. 'നിങ്ങളുടെ കൂടെ ചിത്രീകരിച്ചതില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണിത്. ഈ വീഡിയോ റെക്കോര്‍ഡ് ചെയ്തത് വളരെ രസരമായിരുന്നു. നിങ്ങളെ വീണ്ടും കാണുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്'.. എന്നുമാണ് ഇമ്രാന്‍ അമീഷയോട് പറഞ്ഞത്. ഇതോടെ താരങ്ങളുടെ പോസ്റ്റ് പലതരം കിംവദന്തികള്‍ക്കും കാരണമായി മാറിയിരിക്കുകയാണ്.

  Also Read: ഞങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും നന്ദിയെന്ന് ജോണ്‍; ധന്യയുടെ പിറന്നാള്‍ ആഘോഷിച്ച് ബ്ലെസ്ലിയും

  ഇരുവരും തമ്മില്‍ മനോഹരമായൊരു കെമിസ്ട്രി ഉണ്ടെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇമ്രാന്‍ അബ്ബാസ് സുന്ദരനാണെന്നും ഇരുവരും ഡേറ്റിങ്ങിലാണോ എന്നുമൊക്കെയുള്ള കമന്റുകള്‍ വരികയാണ്. ഈ വിഷയത്തില്‍ പ്രതികരിക്കാനോ വാര്‍ത്തകള്‍ക്ക് മറുപടി പറയാനോ താരങ്ങള്‍ തയ്യാറായിട്ടില്ല. മാത്രമല്ല ഇത് വെറും ഗോസിപ്പ് മാത്രമായിരിക്കുമെന്നാണ് നടിയോട് അടുത്തവൃത്തങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

  Also Read: ചെറുപ്പത്തിലെ ഭീകരമായി ഇതനുഭവിച്ചു; മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് എന്നീ കമന്റുകളോട് നടി ഗ്രേസ് ആന്റണി പറയുന്നത്

  പാകിസ്താന്‍ നടനാണെങ്കിലും ഹിന്ദി സിനിമയ്ക്ക് സുപരിചിതനായ താരമാണ് ഇമ്രാന്‍. ക്രിയേച്ചര്‍ ത്രീഡി എന്ന ചിത്രത്തിലൂടെ നടി ബിപാഷ ബസുവിനൊപ്പം ഇമ്രാന്‍ അബ്ബാസ് ബോളിവുഡില്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് പ്രേക്ഷക പ്രശംസ നേടാനും താരത്തിന് സാധിച്ചിരുന്നു.

  എന്തായാലും അമീഷയുടെ കൂടെ ഇമ്രാന്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്നത് കൊണ്ടാണോ അതോ വ്യക്തി ജീവിതത്തില്‍ സൗഹൃദം കൂടിയതാണോ എന്തുകൊണ്ടാണ് താരങ്ങള്‍ ഇത്രയും അടുപ്പത്തിലായതിന്റെ കാരണം അന്വേഷിക്കുകയാണ് പാപ്പരാസികള്‍. 47 വയസുകാരിയായ അമീഷ ഇപ്പോഴും സിംഗിളായി തുടരുന്നതിനാൽ ഗോസിപ്പുകൾക്ക് ശക്തി കൂടുമെന്നാണ് ആരാധകർ പറയുന്നത്.

  അമീഷയുടെ വീഡിയോ കാണാം

  English summary
  Is Ameesha Patel Dating Pakisani actor Imran Abbas? Netizens Raise Question After Her New Mushy Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X