ബിഗ് ബോസിനുള്ളില്‍ നിന്നും നടി ഗര്‍ഭിണിയായി! ഭര്‍ത്താവിനോട് തുറന്ന് പറയുന്ന നടി അങ്കിതയുടെ വീഡിയോ പുറത്ത്

സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ പതിനേഴാമത്തെ സീസണ്‍ ആണിപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും ഹൗസിനുള്ളിലെ നാടകീയ സംഭവങ്ങള്‍ കൂടി കൂടി വരികയാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏറ്റവും പുതിയതായി നടി അങ്കിത ലോഖണ്ഡെയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍കാമുകിയായിരുന്നു അങ്കിത. ബിഗ് ബോസ് ഹിന്ദിയിലെ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളും അങ്കിതയാണ്. രസകരമായ കാര്യം അങ്കിതയും ഭര്‍ത്താവ് വിക്കി ജെയിനും ഒരുമിച്ചാണ് ഷോ യില്‍ പങ്കെടുക്കുന്നതെന്നാണ്. ദമ്പതിമാര്‍ ഉള്ളത് കൊണ്ട് തന്നെ ആരാധകരും ആവേശത്തിലാണ്.

 vickyankita

എന്നാലിപ്പോള്‍ നടി ഗര്‍ഭിണിയാണെന്ന തരത്തിലുള്ള കഥകളാണ് പുറത്ത് വരുന്നത്. നടി തന്നെ ഇക്കാര്യം പറയുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിക്കിയോട് അങ്കിത തന്റെ അവസ്ഥകള്‍ തുറന്ന് പറയുന്നുണ്ടെങ്കിലും അതംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതോടെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുകയാണ്.

വിക്കിയുമായി സംസാരിക്കുന്നതിനിടയിലാണ് തനിക്ക് സുഖമില്ലെന്ന കാര്യം നടി പറയുന്നത്. മാത്രമല്ല താന്‍ ഗര്‍ഭിണിയാണോ എന്നുള്ള പരിശോധനയ്ക്ക് വിധേയായിട്ടുണ്ടെന്നും അങ്കിത പറയുന്നുണ്ട്. 'എനിക്കെന്തോ അസുഖമാണെന്ന് തോന്നുന്നു. ഞാന്‍ മാനസികമായി തളര്‍ന്നു, ശരിക്കും ഞാന്‍ ക്ഷീണിതയാണ്. എന്റെ ഉള്ളില്‍ ഒരാളുണ്ടെന്ന തോന്നലുണ്ട്. പിരീഡ്‌സ് കൃത്യമായി വന്നിട്ടില്ല. എനിക്ക് വീട്ടില്‍ പോകണമെന്നുമാണ്', അങ്കിത പറയുന്നത്.

ഇതോടെ സാരമില്ലെന്നും നിന്റെ തോന്നലാണെന്നും പറഞ്ഞ് ആശ്വസിപ്പിക്കാനാണ് വിക്കി ശ്രമിച്ചത്. ഇതോടെ നടി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. 'എനിക്ക് ഭ്രാന്തൊന്നുമില്ല. ഞാന്‍ എന്താണ് പറയുന്നതെന്ന് എനിക്കറിയാം. കാരണം ഗര്‍ഭിണിയാണോ എന്നറിയാനുള്ള രക്ത പരിശോധന എനിക്ക് നടത്തി. എന്തോ കുഴപ്പമുണ്ട്. പിന്നീട് മൂത്രവും പരിശോധിച്ചു. എനിക്ക് മൂഡ് സ്വിംഗ്‌സ് ഒക്കെ വരുന്നുണ്ട്. അതിനര്‍ഥം എന്തോ സംഭവിക്കുന്നതാണെന്നും', നടി കൂട്ടിച്ചേര്‍ത്തു.

മറ്റൊരു വീഡിയോയില്‍ ഭക്ഷണത്തിനോടുള്ള ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ അങ്കിത പറയുന്നുണ്ട്. സഹമത്സരാര്‍ഥികളായ റിങ്കു ധവാനോടും ജിഗ്ന വോറയോടും സംസാരിക്കുന്നതിനിടയിലാണ് ചില ഭക്ഷണം കഴിക്കാന്‍ വല്ലാത്ത ഇഷ്ടം തോന്നുകയാണെന്നും ചിലത് കാണുമ്പോള്‍ ഓക്കാനം വരികയാണെന്നും നടി പറഞ്ഞത്. ഇതോടെ നിങ്ങള്‍ ഗര്‍ഭിണിയായിരിക്കും. അതാണ് ഇങ്ങനൊരു തോന്നലെന്ന് താരങ്ങളും സൂചിപ്പിച്ചു.

vickyjainankita

ബിഗ് ബോസിനുള്ളില്‍ നിന്നുമൊരു ഗര്‍ഭിണി ഉണ്ടായോ എന്ന വാര്‍ത്ത കാട്ടൂതീ പോലെയാണ് പ്രചരിച്ചത്. ദമ്പതിമാരെ ഒരുമിച്ച് പങ്കെടുപ്പിക്കുമ്പോള്‍ ഇങ്ങനെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല എന്ന് തുടങ്ങി നിരവധി കമന്റുകള്‍ വരുന്നുണ്ട്. എന്തായാലും വൈകാതെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കുള്ള സ്ഥീരികരണം ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

ബിസിനസുകാരനായ വിക്കി ജെയിനും താനും പ്രണയത്തിലാണെന്ന് 2019 ലാണ് അങ്കിത പുറംലോകത്തോട് പറയുന്നത്. പിന്നീട് 2021 ഡിസംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനുള്ളിലാണ് ബിഗ് ബോസിലേക്ക് ഇരുവരും ഒരുമിച്ച് പോകുന്നത്.

എന്തായാലും നടി ഗര്‍ഭിണിയാണെങ്കില്‍ മത്സരം പോലും അവസാനിപ്പിച്ച് പുറത്തേക്ക് പോകേണ്ടിയും വരും. ബിഗ് ബോസില്‍ കായികപരമായിട്ടുള്ള ടാസ്‌കുകളും ഗെയിമുകളും നടക്കുന്നതിനാല്‍ ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ ഷോ യിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ വനിതാ മത്സരാര്‍ഥികളുടെ പ്രഗ്നന്‍സി ടെസ്റ്റ് പോലും നടത്താറുണ്ടെന്നാണ് പല താരങ്ങളും പറഞ്ഞിട്ടുള്ളത്. വൈകാതെ ഔദ്യോഗികമായ സ്ഥീരികരണം വരുമെന്ന് പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X