സൽമാൻ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു?, കൈയ്യിൽ മോതിരമണിഞ്ഞ് താരം, ചടങ്ങുകൾ നടന്നത് രഹ​സ്യമായി?

ഇന്ത്യൻ സിനിമയിലെ തന്നെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് സൽമാൻ ഖാൻ. എല്ലാവർഷവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഈ വർഷമെങ്കിലും തങ്ങളുടെ സല്ലുഭായിയെ വിവാഹിതനായി കാണാൻ പറ്റുമെന്നതാണ്. പക്ഷെ ഇതുവരേയും അത് സംഭവിച്ചിട്ടില്ല.

സിനിമയിൽ നിരവധി സക്സസ് ഫുൾ കാമുക വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും യഥാർഥ ജീവിതത്തിൽ സൽമാന്റെ പ്രണയങ്ങളൊന്നും വിജയിച്ചില്ല. എന്തിന് ഏറെ പറയുന്നു ലോക സുന്ദരി ഐശ്വര്യ റായിയുമായി വരെ പ്രണയത്തിലായിട്ടും ഇരുവരും പാതി വഴിയിൽ വെച്ച് പിരിഞ്ഞു.

എന്നാൽ സൽമാൻ ഖാൻ ആരാധകർക്ക് സന്തോഷിക്കാനുള്ള വാർത്തയാണ് ഇപ്പോൾ പാപ്പരാസികൾ പുറത്തുവിട്ടിരിക്കുന്നത്. സൽമാൻ ഖാൻ വിവാഹിതനാകാൻ പോകുന്നുവെന്നും വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞുവെന്നുമാണ് ബോളിവുഡ് പാപ്പരാസികൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനുള്ള തെളിവുകളും അവർ നിരത്തുന്നുണ്ട്.

2023ൽ നടക്കാൻ പോകുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം കഴിഞ്ഞ ദിവസം നടന്നിരുന്നു.

സൽമാൻ ഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു?

അബുദാബി യാസ് ഐലൻഡിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുക. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ച സമ്മേളനത്തിൽ ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, കരൺ ജോഹർ, വരുൺ ധവാൻ, ഫറാ ഖാൻ, സൽമാൻ ഖാൻ, അമിത് ത്രിവേദി, സുനിധി ചൗഹാൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.

വൻ താരങ്ങൾ അണിനിരന്നിട്ടും ചടങ്ങിന്റെ പ്രധാന ആകർഷണം സൽമാന്റെ സാന്നിധ്യവും നർമ്മം കലർന്ന സംസാരവുമെല്ലാമായിരുന്നു. ചടങ്ങിൽ സല്ലു ഭായ് പങ്കെടുത്തശേഷമാണ് അ്ദേഹത്തിന്റെ വിവാഹ​ നിശ്ചയം കഴിഞ്ഞുവെന്ന ​ഗോസിപ്പ് പ്രചരിക്കാൻ തുടങ്ങിയത്.

കൈയ്യിൽ മോതിരമണിഞ്ഞ് താരം

അതിന് കാരണം സൽമാൻ വിരലിലണിഞ്ഞിരുന്ന പ്രത്യേകത നിറഞ്ഞ മോതിരമായിരുന്നു. ചാര നിറത്തിലുള്ള സ്യൂട്ടും ഷർട്ടും ധരിച്ച് സ്റ്റെലിഷ് ലുക്കിലാണ് സൽമാൻ ഖാൻ എത്തിയത്. കൂടാതെ കൈയ്യിൽ എപ്പോഴും കാണുന്ന താരത്തിന്റെ ഭാ​ഗ്യങ്ങളെല്ലാം നിറഞ്ഞ ചെയിനും ധരിച്ചിരുന്നു.

കൈയ്യിൽ നീല നിറത്തുള്ള കല്ല് പതിച്ച ചെയിൻ അല്ലാതെ മറ്റൊന്നും സൽമാൻ ഖാൻ ധരിക്കാറില്ല. എന്നാൽ‌ വാർത്ത സമ്മേളനത്തിന് എത്തിയപ്പോൾ പതിവില്ലാതെ സൽമാന്റെ വിരലിൽ വളരെ പ്രത്യേകതകൾ നിറഞ്ഞ മോതിരം പാപ്പരാസികൾ കണ്ടു.

ചടങ്ങുകൾ നടന്നത് രഹ​സ്യമായി?

ഇതോടെയാണ് സൽമാന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയത്. നടുവിരലിലായിരുന്നു സൽമാൻ ആ മോതിരം ധരിച്ചിരുന്നത്. വാർത്താസമ്മേളനത്തിൽ നിന്നുള്ള സൽമാന്റെ ചിത്രങ്ങളും വൈറലാണ്.

രഹസ്യമായി വിവാഹ നിശ്ചയം നടത്തിയിരിക്കാം എന്ന തരത്തിൽ വരെ റൂമറുകൾ വരുന്നുണ്ട്. അതേസമയം താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും കൈയ്യിൽ അണിഞ്ഞിരിക്കുന്നത് അച്ഛൻ സലീം ഖാൻ നൽകിയ മോതിരമാണെന്നുമാണ് അദ്ദേഹ​ത്തിന്റെ ആരാധകരിൽ ചിലർ കുറിച്ചത്.

പുതിയ ചിത്രങ്ങൾ വൈറൽ

സൽമാൻ ധരിച്ചിരിക്കുന്ന അതേ മോതിരം താരത്തിന്റെ സഹോദ​രങ്ങളായ അർബാസ് അലി ഖാന്റേയും സോഹ അലിഖാന്റെയും കൈയ്യിലുണ്ടെന്നും ചിലർ കുറിച്ചു. ഇതിനിടയിൽ ചിലർ എൻ​ഗേജ്മെന്റ് റിങ് തന്നെയായിരിക്കട്ടെയെന്നും കമന്റിലൂടെ വിഷ് ചെയ്യുന്നുണ്ട്.

ഐഫ അവാര്‍ഡ് ദാന ചടങ്ങിന് വേണ്ടി അബുദാബി യാസ് ഐലന്റിലേക്ക് തിരികെയെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞു.

സത്യാവസ്ഥ അന്വേഷിച്ച് ആരാധകർ

'കഴിഞ്ഞ എഡിഷനില്‍ റിതേഷ് ദേശ്‍മുഖ്, മനിയേഷ് പോള്‍ എന്നിവര്‍ക്കൊപ്പം അവതാരകനായി എത്തിയപ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും ചിരിപ്പിക്കുക മാത്രമല്ല അവര്‍ക്ക് മുന്നില്‍ എന്റെ ഹൃദയം തുറന്നപ്പോള്‍ കരയിക്കുക കൂടി ചെയ്‍തു.'

'എന്നാല്‍ ഇത്തവണ ഇന്ത്യന്‍ സിനിമയെ ആഗോള തലത്തില്‍ ആഘോഷിക്കുന്ന വേദിയില്‍വെച്ച് എല്ലാവരെയും എനിക്കൊപ്പം നൃത്തം ചെയ്യിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും' സല്‍മാന്‍ ഖാന്‍ പറഞ്ഞു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X