കത്രീന കൈഫിൻ്റെ വിവാഹം 40 വയസിൽ? വിക്കിയുമായി 5 വയസ് വ്യത്യാസമെന്ന് റിപ്പോര്‍ട്ട്, അതില്‍ കൂടുതലെന്ന് ആരാധകർ

ബോളിവുഡ് സിനിമാലോകം ഏറെ നാളുകളായി കാത്തിരുന്ന താരവിവാഹം നടന്നിരിക്കുകയാണ്. നടന്‍ വിക്കി കൗശലും നടി കത്രീന കൈഫും തമ്മില്‍ ഏറെ കാലം നീണ്ട പ്രണയമാണ് ഡിസംബര്‍ ഒന്‍പതിന് സഫലമായിരിക്കുന്നത്. രാജസ്ഥാനില്‍ വെച്ച് നടത്തിയ ചടങ്ങുകളില്‍ നിന്നുമാണ് താരങ്ങള്‍ വിവാഹിതരായി ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അവിടെയുള്ള അമ്പലത്തില്‍ വെച്ച് വിവാഹം നടത്തിയതിന് ശേഷം ബാക്കി കാര്യങ്ങളൊക്കെ ഒരു റിസോര്‍ട്ടിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

താരവിവാഹവുമായി ബന്ധപ്പെട്ട് അനേകം വാര്‍ത്തകളാണ് കഴിഞ്ഞ കുറേ കാലങ്ങളായി പുറത്ത് വന്ന് കൊണ്ടിരുന്നത്. ഇപ്പോഴിതാ കത്രീനയും വിക്കിയും തമ്മിലുള്ള പ്രായ വ്യത്യാസത്തെ കുറിച്ചും മറ്റ് നടിമാരുടെ പ്രായം സംബന്ധിച്ചുമുള്ള രസകരമായ ചില കഥകളും ഇതിനിടയില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

കത്രീനയുടെ പ്രായം

തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളെ വിവാഹം കഴിക്കുന്ന നടിമാരില്‍ കത്രീന ആദ്യമൊന്നുമല്ല. ഐശ്വര്യ റായി മുതല്‍ പ്രിയങ്ക ചോപ്ര വരെ നിരവധി നടിമാരെല്ലാം ഇതുപോലെയാണ് വിവാഹിതരായിരിക്കുന്നത്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം കത്രീനയ്ക്ക് മുപ്പത്തിയെട്ട് വയസും വിക്കിയ്ക്ക് മുപ്പത്തിമൂന്ന് വയസുമാണെന്നാണ് പറയപ്പെടുന്നത്. രണ്ടാളും തമ്മില്‍ അഞ്ച് വയസിന്റെ വ്യത്യാസമാണെന്നും സൂചനകളുണ്ട്. ഇതൊന്നും താരങ്ങളുടെ വിവാഹത്തിനോ മറ്റ് കാര്യങ്ങളെയോ ബാധിക്കുന്നതുമല്ല. എന്നാല്‍ കത്രീനയുടെ യഥാര്‍ഥ പ്രായം ഇത് തന്നെയാണോ എന്ന കാര്യത്തില്‍ പല ആരാധകര്‍ക്കും സംശയം ഉയര്‍ന്ന് വരികയാണ്.

കത്രീനയുടെ പ്രായം

കത്രീന കൈഫ് അവരുടെ പ്രായം മറച്ചു വെച്ചു എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നു. കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത ചില താരങ്ങള്‍ ഇത് സംബന്ധിച്ചുള്ള ചില സൂചനകളും നല്‍കിയിരുന്നു. കത്രീന കൈഫിന്റെ പ്രായത്തെ കുറിച്ച് നടി ദീപിക പദുക്കോണ്‍ അഭിപ്രായപ്പെട്ടിരുന്നു. അന്ന് കത്രീനയുടെ പ്രായം കൃത്യം അറിയണമെങ്കില്‍ പാസ്‌പോര്‍ട്ട് കാണണമെന്നും ദീപിക പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു.

കത്രീനയുടെ പ്രായം

അതേ സമയം സല്‍മാന്‍ ഖാന്റെ കൂടെയും അക്ഷയ് കുമാറിനൊപ്പവും അഭിനയിക്കുമ്പോള്‍ തനിക്ക് പ്രായമായതായി തോന്നുകയില്ലെന്നും രണ്‍ബീര്‍ കപൂറിനെക്കാള്‍ തനിക്ക് പ്രായം കുറവാണെന്നും കത്രീന മുന്‍പ് പറഞ്ഞിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു നടിയുടെ ഈ പ്രതികരണം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008 ല്‍ കത്രീനയുടെ 27-ാം ജന്മദിനം വിപുലമായി തന്നെ ബോളിവുഡ് ആഘോഷിച്ചിരുന്നു. ഷാരുഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെ അന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
കത്രീന കൈഫിന് നാൽപത് വയസുണ്ടാവും

2008 ല്‍ ഇരുപത്തിയേഴ് വയസ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ കണക്ക് കൂട്ടുമ്പോള്‍ കത്രീനയ്ക്ക് നാല്‍പത് വയസെങ്കിലും ഉണ്ടാവും. എന്നാല്‍ ഇതൊന്നും ഔദ്യോഗികമായ വിവരങ്ങളില്‍ പറയുന്നതല്ല. ഏകദേശം കണക്കുകള്‍ വെച്ച് പറയുന്നതാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. വിക്കിപീഡിയയിലെ പ്രൊഫൈലില്‍ പറയുന്നത് പ്രകാരം 1983 ജൂലൈ പതിനാറിനാണ് കത്രീന കൈഫിന്റെ ജന്മദിനം. അങ്ങനെ എങ്കില്‍ മുപ്പത്തിയെട്ട് വയസാണ്. എന്നാല്‍ മറ്റ് വിവരങ്ങളിലൂടെ വ്യക്തമാവുന്ന കത്രീനയും വിക്കിയും തമ്മില്‍ ഏഴ് വയസിന്റെ വ്യത്യാസം ഉണ്ടെന്നാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X