ഇതിനെക്കാൾ മികച്ചത് ഒന്നുമില്ല, ദീപിക പദുകോൺ അമ്മയാകാൻ പോകുന്നു? സൂചന ചിത്രവുമായി താരം...
ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവർ. അതിനാൽ തന്നെ സ്ക്രീനിലെ പ്രണയ ജോഡികൾ ജീവിത്തിലും ഒന്നിക്കണമെന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണിവർ. വിവാഹത്തിന് ശേഷവും ഇത് തുടരുകയാണ്.
പാപ്പാരാസികൾ ഏറ്റവും കൂടുതൽ തവണ വിവാഹം കഴിപ്പിച്ച താരദമ്പതിമാരായിരുന്നു ഇവർ. വിവഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ നിരവധി തവണ ഇവർ ദീപികയെ അമ്മയാക്കിയിരുന്നു. ഗർഭിണിയാണെന്ന വാർത്ത ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ സജീവ ചർച്ചയായപ്പോൾ പ്രതികരിച്ച് നടി തന്നെ രംഗത്തെത്തി. ഇപ്പോഴിത വീണ്ടും താരം അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുകയണ്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പശ്ചാത്തലത്തിലായിരുന്നു വാർത്ത പ്രചരിച്ചത്.

ലോക്ക് ഡൗൺ ആയതോടെ ഒരു ടിപ്പിക്കൽ ഭാര്യയായിരിക്കുകയാണ് ദീപിക. ഭർത്താവ് രൺബീർ കപൂറിന് ഇഷ്ട ഭക്ഷണം ഉണ്ടാക്കി നൽകുകയും അദ്ദേഹത്തിനോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുകയുമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദീപിക. ലോക്ക് ഡൗൺ ആയതോടെ കൂടുതൽ ആക്ടീവായിരിക്കുകയാണ്. രൺവീറിന് വേണ്ടിയുള്ള പാചക പരീക്ഷണത്തിന്റേയും വീട്ടിലെ രസകരമായ സംഭവങ്ങളും ദീപിക ആരാധകർക്കായി പങ്കുവെക്കാറുണ്ട് . കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പച്ച മാങ്ങ കഷ്ണങ്ങളുടെ ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. താരത്തിന്റെ പച്ച മാങ്ങ പ്രിയം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു ഇത്. ഇതിനെക്കാലും മികച്ചത് ഒന്നുമില്ലെന്നും താൻ ഇത് വരെ കണ്ടിട്ടില്ലെന്നും കുറിച്ചു കൊണ്ടായിരുന്നു ദീപിക മാങ്ങ കഷ്ണങ്ങളുടെ ചിത്രം പങ്കുവെച്ചത്. താരങ്ങൾ ഉൾപ്പെടെ കമന്റുമായി രംഗത്തെത്തിയിരുന്നു. നടി കരീന കപൂറും ഇതിന് സമാനമായ ചിത്ര പങ്കുവെച്ചിട്ടുണ്ട്. ദീപികയുടെ പച്ച മാങ്ങ ചിത്രം പുറത്തു വന്നതിന് ശേഷമാണ് അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. അമ്മായാകാൻ പോകുന്നോ? താരങ്ങൾക്ക് ആശംസ നേർന്നു കൊണ്ടുള്ള നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
Recommended Video

മുൻപ് ഒരിക്കൽ ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചപ്പോൾ പ്രതികരണവുമായി ദീപിക രംഗത്തെത്തിയിരുന്നു. ഈ വാർത്ത എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു . തങ്ങൾ രണ്ടു പേരും അതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല. കരിയറിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ദീപിക പറഞ്ഞ്രിരുന്നു. വിവാഹം കഴിഞ്ഞുവെന്ന് കരുതി ഒരു സ്ത്രീയേയും അമ്മയാകാൻ നിർബന്ധിക്കരുത്. സംഭവിക്കേണ്ട സമയത്ത് അതൊക്കെ സംഭവിച്ചോളും. എന്നാൽ ആ അവസ്ഥയിലൂടെ കടന്നു പോകാൻ ഒരിക്കലും ആരേയും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ദീപിക പറഞ്ഞു. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും തന്നോട് ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും താരം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ദീപികയും രൺവീറും പോസ്റ്റ് ചെയ്ത ചിത്രവും തുടർന്ന് താരങ്ങൾ നടത്തിയ സംഭാഷണവുമാണ് അന്ന് അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തയ്ക്ക് ആധാരമായത്. ദീപികയും രൺവീറും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എല്ലാ തവണത്തേയും പോലെ സ്യൂട്ട് ധരിച്ചാണ് രൺവീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ദീപികയുടെ ലുക്ക് വ്യത്യസ്തമായിരുന്നു. ശരീരത്തോടെ ചേർന്ന് കിടക്കുന്ന ഗ്ലാമർ വസ്ത്രത്തിന് പകരം വളരെ അയഞ്ഞ കുർത്തയും ദുപ്പട്ടയുമായിരുന്നു ധരിച്ചിരുന്നത്. ഇതും താരങ്ങളുടെ കമന്റുകളും, പ്രേക്ഷകരിൽ ഗർഭിണിയാണോ എന്നുള്ള സംശയം ഉയർത്തുകയായിരുന്നു.
ദീപിക പദുകോൺ ഇൻസ്റ്റഗ്രം പോസ്റ്റ്


Click it and Unblock the Notifications











