ഇല്യാന ഡിക്രൂസ് രണ്ടാമതും ഗർഭിണിയോ; പ്രെഗ്നൻസി കിറ്റുമായി നടി; അന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചു
തെന്നിന്ത്യൻ സിനിമാ ലോകത്തെ വിജയഗാഥയ്ക്ക് ശേഷമാണ് നടി ഇല്യാന ഡിക്രൂസ് ബോളിവുഡിലേക്ക് കടക്കുന്നത്. ബർഫി ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകളിൽ ഇല്യാന അഭിനയിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ ഇല്യാന സിനിമകളിൽ സജീവമല്ലാതായി. എന്താണ് നടിക്ക് സംഭവിച്ചതെന്ന് പലരും തിരഞ്ഞു. കരിയറിലെ തിരക്കുകൾക്കിടയിലും വ്യക്തി ജീവിതത്തിൽ ഇല്യാന അത്ര സന്തോഷത്തിലായിരുന്നു. കുറച്ച് വർഷങ്ങൾ വിഷാദ രോഗം ഇല്യാനയെ അലട്ടി. ബോഡി ഡിസ്മോർഫിയ മെന്റൽ ഹെൽത്ത് കണ്ടീഷനും നേരിടേണ്ടി വന്നു.
വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്ത ഘട്ടത്തിലാണ് ഇല്യാന സിനിമകളുടെ തിരക്ക് കുറച്ചത്. ഇന്ന് നടി ഒരു അമ്മയുമാണ്. മെെക്കൽ ഡോളൻ എന്നാണ് ഇല്യാനയുടെ ഭർത്താവിന്റെ പേര്. 2023 ആഗസ്റ്റ് മാസത്തിലാണ് ഇരുവർക്കും ആൺകുഞ്ഞ് പിറക്കുന്നത്. കോ ഫീനിക്സ് ഡോളൻ എന്നാണ് മകന്റെ പേര്. അമ്മയായ ശേഷമുള്ള മാറ്റങ്ങളും സന്തോഷങ്ങളുമെല്ലാം ഇല്യാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരം രണ്ടാമതും ഗർഭിണിയാണോ എന്നാണ് ആരാധകരുടെ ചോദ്യം. വർഷാവസാനത്തിൽ 2024 ലെ ഓർമകളും അനുഭവവും പങ്കുവെച്ച് കൊണ്ട് ഇല്യാന പങ്കുവെച്ച വീഡിയോ ആണ് സംശയങ്ങൾക്ക് കാരണമായത്. ഓരോ മാസങ്ങളിലെയും വിശേഷങ്ങൾ വീഡിയോയിലൂടെ ഇല്യാന കാണിക്കുന്നുണ്ട്.
ഒക്ടോബർ മാസത്തിലെ ദൃശ്യമാണ് ആരാധകർ ശ്രദ്ധിച്ചത്. പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് ഇല്യാനയുടെ കെെയിൽ കാണാം. ആഹ്ലാദത്തിലാണ് നടിയെ വീഡിയോയിൽ കാണുന്നത്. ഇതാണ് ആരാധകരിൽ ചോദ്യമുയർത്തിയത്. പലരും ഇല്യാനക്ക് ആശംസകൾ അറിയിച്ചു. നടിയുടെ മകന് ഇപ്പോൾ ഒരു വയസ് പിന്നിട്ടുണ്ട്. മാതൃത്വ കാലം മനോഹരമാണെന്നാണ് ഇല്യാന പറയുന്നത്. അതേസമയം ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ചും നടി നേരത്തെ പങ്കുവെച്ചിട്ടുണ്ട്.

ഇല്യാന ആദ്യമായി ഗർഭിണിയായപ്പോഴും ആരാധകർക്ക് ചോദ്യങ്ങളേറെയായിരുന്നു. താൻ വിവാഹിതയായാണെന്നോ ലിവിംഗ് ടുഗെദറിൽ ആണെന്നോ ഇല്യാന എവിടെയും പറഞ്ഞിരുന്നു. അതിനാൽ തന്നെ ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ അഭ്യൂഹങ്ങൾ വന്നു. ഇല്യാന സിംഗിൾ മദർ ആകാൻ തീരുമാനിച്ചതാണോ എന്ന ചോദ്യം വരെ വന്നു. എന്നാൽ അഭ്യൂഹങ്ങൾ വൈകാതെ അവസാനിച്ചു. തന്റെ പങ്കാളി മൈക്കൽ ഡോളന്റെ ഫോട്ടോ ഇല്യാന പങ്കുവെച്ചു.
ഇവർ വിവാഹിതരാണെന്നും പിന്നീട് വാർത്തകൾ വന്നു. എന്നാൽ താരം ഇക്കാര്യം സ്ഥിരീകരിച്ചില്ല. ഒരുപാട് അഭ്യൂഹങ്ങളുണ്ട്. അതങ്ങനെ നിൽക്കട്ടെ. ചെറിയൊരു നിഗൂഢത ഉള്ളത് നല്ലതാണെന്നാണ് നടി പറഞ്ഞത്. നേരത്തെ തന്റെ മുൻ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അന്ന് അതേക്കുറിച്ച് ആളുകൾ പറഞ്ഞത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും ഇല്യാന വ്യക്തമാക്കി.
ഫോട്ടോഗ്രാഫർ ആൻഡ്ര്യൂ ന്യൂബോണുമായി പ്രണയത്തിലായിരുന്നു ഇല്യാന. പിന്നീട് ഇവർ പിരിഞ്ഞു. ബ്രേക്കപ്പിന് ശേഷമുണ്ടായ മനോവിഷമം മറികടക്കാൻ തനിക്ക് തെറാപ്പിയുടെ സഹായം വന്നെന്നും അന്ന് ഇല്യാന ഡിക്രൂസ് പറഞ്ഞിരുന്നു. അന്ന് വന്ന ഗോസിപ്പുകളും വാർത്തകളും കാരണമാണ് ഇല്യാന പിന്നീട് തന്റെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകിയത്.


Click it and Unblock the Notifications











