ഒരു സിനിമയ്ക്ക് പത്ത് കോടി വാങ്ങി താരപുത്രി! ശ്രീദേവിയുടെ മകളുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു ശ്രീദേവി. മരിക്കുന്നത് വരെയും നായികയായി തന്നെ നില്‍ക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ശ്രീദേവിയുടെ വിയോഗത്തിന് ശേഷം ഇപ്പോള്‍ രണ്ട് പെണ്‍മക്കളും ബോളിവുഡിലെ നടിമാരായി മാറിയിരിക്കുകയാണ്. മൂത്തമകള്‍ ജാന്‍വിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം കാണുന്നതിന് മുന്‍പ് ശ്രീദേവി അന്തരിക്കുകയായിരുന്നു.

ഇപ്പോള്‍ ഇളയമകള്‍ ഖുഷിയും നടിയായി സിനിമാലോകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഖുഷിയുടെ അരങ്ങേറ്റത്തിന് പിന്നാലെ വീണ്ടും ജാന്‍വി കപൂറിനെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അഞ്ചാറ് വര്‍ഷം കൊണ്ട് ബോളിവുഡില്‍ തന്റേതായൊരു സ്ഥാനം കണ്ടെത്താന്‍ താരപുത്രിയ്ക്ക് സാധിച്ചിരുന്നു. ഇതോടെ താരമൂല്യവും വര്‍ധിച്ചു.

jhanvi-

നിലവില്‍ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന നിലയിലേക്ക് ജാന്‍വി വളര്‍ന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഏറ്റവും പുതിയതായി നടി അഭിനയിക്കുന്ന സിനിമയ്ക്ക് പത്ത് കോടിയോളം പ്രതിഫലമായി വാങ്ങിക്കുന്നതായിട്ടാണ് വിവരം. ഇതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്.

ബോളിവുഡില്‍ നിന്നും ജാന്‍വി കപൂര്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് കൂടി ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. തെലുങ്കില്‍ സ്റ്റാര്‍ ഹീറോ ജൂനിയര്‍ എന്‍ടിആര്‍ നായകനായിട്ടെത്തുന്ന ദേവര എന്ന ചിത്രത്തിലൂടെ നടിയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആരംഭിച്ചിരിക്കുകയാണ്. ജാന്‍വിയും സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

മറുവശത്ത്, ജാന്‍വി കപൂറിന് ഈ സിനിമയിലൂടെ വമ്പന്‍ പ്രതിഫലം ലഭിച്ചതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ഈയൊരെറ്റ സിനിമയ്ക്ക് വേണ്ടി 10 കോടി രൂപയോളം താരപുത്രി വാങ്ങിക്കുനനതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്രയും ഭീമമായ തുക ജാന്‍വിയ്ക്ക് ഇല്ലെന്നാണ് അറിയുന്നത്. 10 കോടി കിട്ടിയെന്നത് വെറും അഭ്യൂഹമാണെന്നും പകരം ആറ് കോടിയാണ് നടി വാങ്ങിക്കുന്നതെന്നും തെലുങ്കിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

jhanvi-

എന്നിരുന്നാലും ഈ തുകയും ജാന്‍വിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. ജാന്‍വി മാത്രമല്ല ബോളിവുഡില്‍ നിന്നും നടന്‍ സെയ്ഫ് അലി ഖാന്റെയും തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമാണിത്. കൊരട്ടാല ശിവയാണ് സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ഈ സിനിമ ഈ വര്‍ഷം റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ അഞ്ചിന് സിനിമയുടെ റിലീസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേവരയ്‌ക്കൊപ്പം മിസ്റ്റര്‍ മിസിസ് മഹി, ഉല്‍ജഹ് എന്നിങ്ങനെയുള്ള സിനിമകളാണ് ഇനി ജാന്‍വിയുടേതായി വരാനിരിക്കുന്നത്. ഇതിനിടയില്‍ നടി വിവാഹിതയായേക്കുമെന്ന തരത്തിലും ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ജാന്‍വിയും ആണ്‍സുഹൃത്തായ ശിഖര്‍ പഹാരിയയും തമ്മിലുള്ള ബന്ധമാണ് ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇരുവരും ഒരുമിച്ചുള്ള യാത്രകളിലെ ചിത്രങ്ങള്‍വ്യാപകമായി പ്രചരിച്ചതോടെയാണ് താരങ്ങള്‍ വിവാഹിതരായേക്കുമെന്ന കിംവദന്തി പ്രചരിച്ചത്.

More from Filmibeat

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X